updated on:2019-04-13 06:42 PM
പെരിയ ഇരട്ടക്കൊല; സി.പി.എമ്മിലെ ഉന്നത നേതാക്കള്‍ക്ക് ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

www.utharadesam.com 2019-04-13 06:42 PM,
കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന പെരിയ കല്യോട്ടെ കൃപേഷിനെയും ശരത്‌ലാലിനെയും കൊലപ്പെടുത്തിയ സംഭവവുമായി സി.പി.എമ്മിലെ ഉന്നതനേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന ആരോപണത്തിന് തെളിവൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം. പ്രദീപ്കുമാറാണ് അന്വേഷണപുരോഗതി സംബന്ധിച്ച് ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയത്. ഇരട്ടക്കൊലക്കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും ആരോപണവിധേയരായ പാര്‍ട്ടിനേതാക്കളെ സംരക്ഷിക്കുന്ന തരത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്നും ഈ സാഹചര്യത്തില്‍ കേസ് സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കള്‍ നല്‍കിയ ഹരജി സ്വീകരിച്ച ഹൈക്കോടതി ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ചിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കൊലപാതകവുമായി ബന്ധമുള്ള പ്രമുഖ സി.പി.എംനേതാക്കളുടെ പേര് വിവരങ്ങള്‍ സഹിതം മൊഴി നല്‍കിയിട്ടും ക്രൈംബ്രാഞ്ച് ഇതേക്കുറിച്ച് അന്വേഷണം നടത്തിയില്ലെന്നും ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെ പിന്നീട് ചുമതലയില്‍ നിന്ന് മാറ്റിയതിനെയും ഹരജിയില്‍ ചോദ്യം ചെയ്തിരുന്നു. അന്വേഷണച്ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ മാറ്റിയത് അദ്ദേഹത്തിന്റെ ആവശ്യപ്രകാരമായിരുന്നുവെന്നും ഡി.വൈ.എസ്.പി കോടതിയെ ധരിപ്പിച്ചു.
സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗമായ എ.പീതാംബരനെ ആക്രമിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ശരത്‌ലാലിന്റെ നേതൃത്വത്തില്‍ ബസ് തടഞ്ഞപ്പോള്‍ പ്രശ്‌നത്തില്‍ ഇടപെട്ട പീതാംബരന് അക്രമത്തില്‍ പരിക്കേല്‍ക്കുകയായിരുന്നു. പിന്നീട് പീതാബരനും കൂട്ടാളികളും സ്വന്തം നിലയില്‍ കൊലപാതകം ആസൂത്രണം ചെയ്തുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ കേസില്‍ ഇതിനകം 150 സാക്ഷികളുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.
ആയുധങ്ങളും രക്തം പുരണ്ട വസ്ത്രങ്ങളും ശാസ്ത്രീയ പരിശോധനക്ക് അയക്കുകയും ചെയ്തു. രണ്ടാം പ്രതി സജിയെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ആരും ബലമായി മോചിപ്പിച്ചിട്ടില്ലെന്നും സംഭവത്തിന് മുമ്പ് വി.പി.പി മുസ്തഫ നടത്തിയത് രാഷ്ട്രീയ പ്രസംഗം മാത്രമാണെന്നും ആരെയും വ്യക്തിപരമായി ഭീഷണിപെടുത്തുന്നില്ലെന്നും വിശദീകരണത്തില്‍ പറയുന്നു.Recent News
  കന്നഡ സാഹിത്യകാരന്‍ ഡി.കെ ചൗട്ട ഓര്‍മ്മയായി

  ക്ഷീര കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍

  തെങ്ങില്‍ നിന്ന് വീണ് മരിച്ചു

  റിട്ട. പ്രധാനാധ്യാപകന്‍ മകളുടെ വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു

  വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

  ആസ്പത്രിയിലെത്തിക്കാന്‍ വാഹനം ലഭിച്ചില്ല; യുവാവ് യഥാസമയം ചികിത്സ ലഭിക്കാതെ മരിച്ചു

  അന്തരിച്ച സി.പി.എം. നേതാവ് ബി.മാധവ ബെള്ളൂരിന്റെ പുത്രന്‍

  നിര്‍മ്മാണത്തിലിരിക്കുന്ന പാതയുടെ വശം മഴയില്‍ തകര്‍ന്നു

  കുമ്പളയില്‍ മരം കടപുഴകി വീണ് നാല് വൈദ്യുതി തൂണുകള്‍ തകര്‍ന്നു

  മദ്യവില്‍പ്പനക്കിടെ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ ഒരു സംഘം ബലമായി മോചിപ്പിച്ചു

  സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തതിന് നാലുപേര്‍ക്കെതിരെ കേസ്

  സ്‌കൂളിന്റെ സണ്‍ഷേഡില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്

  ഓട്ടോയില്‍ കടത്തിയ 65 ലിറ്റര്‍ മദ്യവുമായി ഒരാള്‍ അറസ്റ്റില്‍; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

  കോളേജ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി

  കൈക്കൂലി: രണ്ട് ഡോക്ടര്‍മാര്‍ അവധിയില്‍; ഡി.എം.ഒ. അന്വേഷണം തുടങ്ങി