updated on:2019-04-12 09:08 PM
സമവാക്യങ്ങള്‍ മാറിമറിയുമോ?

www.utharadesam.com 2019-04-12 09:08 PM,
543 സീറ്റ്. 2014ല്‍ ബി.ജെ.പി 282സീറ്റും കോണ്‍ഗ്രസ് 44 സീറ്റും നേടി. പശു ബെല്‍റ്റ് എന്നറിയപ്പെടുന്ന 6 സംസ്ഥാനങ്ങള്‍ ഉത്തര്‍ പ്രദേശ്, മധ്യ പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്, ബീഹാര്‍, മഹാരാഷ്ട്ര. ആറിടത്തായി 248 സീറ്റ്. ഇതില്‍ 197 സീറ്റാണ് 2014ല്‍ ബി.ജെ.പി.ക്ക് കിട്ടിയത്. കോണ്‍ഗ്രസിന് വെറും 7 സീറ്റ് മാത്രം. എന്ന് വെച്ചാല്‍ 85 സീറ്റാണ് ബാക്കി 23 സംസ്ഥാനങ്ങളില്‍ നിന്നായി ബി.ജെ.പി.ക്ക് കിട്ടിയത്.
2019ല്‍ തീരുമാനിക്കേണ്ടത് ബി.ജെ.പി.ക്ക് 197 നിലനിര്‍ത്താനാവുമോ അതോ കോണ്‍ഗ്രസിന് 7ല്‍ നിന്നും എത്ര വരെ ഉയരാനാവും എന്നത് തന്നെ? അടുത്തത് ആന്ധ്ര പ്രദേശ്, തമിഴ് നാട്, ഒഡീസ, പശ്ചിമ ബംഗാള്‍ ഉള്‍പ്പെട്ട ബ്ലോക്ക്. ആകെ 144 സീറ്റ്. 2014ല്‍ ബി.ജെ.പി.ക്ക് 7ഉം കോണ്‍ഗ്രസിന് 6 ഉം സീറ്റ് കിട്ടിയ പ്രാദേശിക കക്ഷി നേതാക്കളായ മമത ബാനര്‍ജിയുടെയും, ചന്ദ്ര ബാബു നായിഡുവിന്റെയും പട്‌നയിക്കിന്റെയും ദ്രാവിഡ നേതാക്കളുടെയും സംസ്ഥാനങ്ങളില്‍ ബി.ജെ.പി.ക്കോ കോണ്‍ഗ്രെസ്സിനോ പ്രതീക്ഷക്ക് വകയില്ല. ചുരുക്കിപ്പറഞ്ഞാല്‍ 10 സംസ്ഥാനങ്ങളില്‍ നിന്നായി 392 സീറ്റിന്റെ കഥ കഴിഞ്ഞു. ബാക്കി നില്‍ക്കുന്നത് 151 സീറ്റുകള്‍. ഇതില്‍ 81 സീറ്റ് ബി.ജെ.പി.യും 30 സീറ്റ് കോണ്‍ഗ്രസ്സുമാണ് 2014 ല്‍ വീതിച്ചത്.
കോണ്‍ഗ്രസിന് നില മെച്ചപ്പെടുത്താനായി കേരളവും പഞ്ചാബും കര്‍ണാടകയും ഡല്‍ഹിയും ഛത്തിസ്ഗഡും മൂന്നാമത്തെ ബ്ലോക്കിലുള്ളപ്പോള്‍ കോണ്‍ഗ്രെസ്സിനു ണ്ടായിരുന്ന 30 ല്‍ നിന്ന് ഉയരുമോ? കണ്ണും ചിമ്മി പറയ്യാവുന്നതിതാണ് : 248 സീറ്റുള്ള 'പശു ബെല്‍റ്റി'ല്‍ നിന്നും 100 സീറ്റ് കോണ്‍ഗ്രസിന് നേടാനായാല്‍ കോണ്‍ഗ്രസിന് ഏറ്റവും വലിയ ഒറ്റക്കക്ഷിയാവാനാവും! 100 സീറ്റ് ബി.ജെ.പിക്ക് നേടാനായില്ലെങ്കില്‍ പശു ബെല്‍റ്റാവും ബി.ജെ.പിയുടെ തോല്‍വി ഉറപ്പിക്കുന്നത് !Recent News
  മാണിമൂലയില്‍ സ്വകാര്യ ബസിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

  വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിന് സമീപം ജര്‍മ്മന്‍ ടൂറിസ്റ്റുകളെ അക്രമിച്ച് പണം തട്ടി

  സാറയൊരു സ്റ്റാറാ...

  യുവാവ് തൂങ്ങിമരിച്ച നിലയില്‍

  കുളിമുറിയില്‍ ഒളിപ്പിച്ച വിദേശ മദ്യം പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

  ആറുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ജ്വല്ലറി ഉടമയ്ക്ക് 5 വര്‍ഷം കഠിനതടവ്

  അടുക്കത്ത്ബയല്‍ ക്വാര്‍ട്ടേഴ്‌സിലെ കവര്‍ച്ചക്ക് പിന്നില്‍ 15 കാരനെന്ന് തിരിച്ചറിഞ്ഞു

  കാഞ്ഞങ്ങാട്ട് തേപ്പ് തൊഴിലാളി തീവണ്ടി തട്ടി മരിച്ചു

  പോക്‌സോ കേസില്‍ പ്രതിയായ സൈനികനെ കോടതി 10 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു

  അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു

  യുവാവ് ഹൃദയാഘാതംമൂലം മരിച്ചു

  ഫോട്ടോഗ്രാഫര്‍ പത്മനാഭ അന്തരിച്ചു

  20 വര്‍ഷം മുമ്പ് നാടുവിട്ട പൈക്ക ചെന്നടുക്ക സ്വദേശിയെ മുംബൈയില്‍ കണ്ടെത്തി; നാട്ടിലെത്തിച്ചു

  മഞ്ചേരിയുടെ ചരിത്രം...

  മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രവീന്ദ്ര മാസ്റ്റര്‍ അന്തരിച്ചു