updated on:2019-04-12 08:33 PM
കാറ്റ്: മുട്ടം ഗേറ്റില്‍ രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു; കുട്ടിക്ക് പരിക്ക്

www.utharadesam.com 2019-04-12 08:33 PM,
ബന്തിയോട്: കഴിഞ്ഞദിവസമുണ്ടായ കനത്ത കാറ്റില്‍ മുട്ടം ഗേറ്റിന് സമീപത്തെ രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഒരു കുട്ടിക്ക് പരിക്കേറ്റു. മുട്ടം ഗേറ്റിന് സമീപത്തെ സരസ്വതി, ജാനകി എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ശക്തമായ കാറ്റില്‍ സരസ്വതിയുടെ വീടിന്റെ ഒരു ഭാഗം തകരുകയായിരുന്നു. ഓടുകള്‍ ഇളകിത്തെറിച്ചു. മരത്തടി വീണ് സരസ്വതിയുടെ പേരക്കുട്ടി തനൂഷിന് (അഞ്ച്) പരിക്കേറ്റു. കാലിനാണ് പരിക്ക്. ജാനകിയുടെ വീട്ടിലെയും ഓടുകള്‍ ഇളകിവീണു. ഇന്നലെ പെയ്ത മഴയില്‍ ഇരുവീടുകളിലേക്കും വെള്ളം കയറിയിരിക്കുകയാണ്.
വേനല്‍ ചൂട് രൂക്ഷമായിരിക്കെ കഴിഞ്ഞദിവസങ്ങളിലുണ്ടായ മഴ ആശ്വാസം പകര്‍ന്നെങ്കിലും കാറ്റില്‍ പലേടത്തും നാശനഷ്ടവുമുണ്ടായി.



Recent News
  കന്നഡ സാഹിത്യകാരന്‍ ഡി.കെ ചൗട്ട ഓര്‍മ്മയായി

  ക്ഷീര കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍

  തെങ്ങില്‍ നിന്ന് വീണ് മരിച്ചു

  റിട്ട. പ്രധാനാധ്യാപകന്‍ മകളുടെ വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു

  വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

  ആസ്പത്രിയിലെത്തിക്കാന്‍ വാഹനം ലഭിച്ചില്ല; യുവാവ് യഥാസമയം ചികിത്സ ലഭിക്കാതെ മരിച്ചു

  അന്തരിച്ച സി.പി.എം. നേതാവ് ബി.മാധവ ബെള്ളൂരിന്റെ പുത്രന്‍

  നിര്‍മ്മാണത്തിലിരിക്കുന്ന പാതയുടെ വശം മഴയില്‍ തകര്‍ന്നു

  കുമ്പളയില്‍ മരം കടപുഴകി വീണ് നാല് വൈദ്യുതി തൂണുകള്‍ തകര്‍ന്നു

  മദ്യവില്‍പ്പനക്കിടെ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ ഒരു സംഘം ബലമായി മോചിപ്പിച്ചു

  സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തതിന് നാലുപേര്‍ക്കെതിരെ കേസ്

  സ്‌കൂളിന്റെ സണ്‍ഷേഡില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്

  ഓട്ടോയില്‍ കടത്തിയ 65 ലിറ്റര്‍ മദ്യവുമായി ഒരാള്‍ അറസ്റ്റില്‍; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

  കോളേജ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി

  കൈക്കൂലി: രണ്ട് ഡോക്ടര്‍മാര്‍ അവധിയില്‍; ഡി.എം.ഒ. അന്വേഷണം തുടങ്ങി