updated on:2019-04-12 07:43 PM
രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ അക്രമിക്കപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് കാഴ്ചക്കാരായി -പിണറായി

www.utharadesam.com 2019-04-12 07:43 PM,
കാഞ്ഞങ്ങാട്: മോദിഭരണത്തിന്‍ കീഴില്‍ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് കാഴ്ചക്കാരായി മാറുകയാണുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. ഇന്ന് രാവിലെ 10 മണിയോടെ കാഞ്ഞങ്ങാട്ട് ആരംഭിച്ച എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന് ഇതിനോടകം തെളിഞ്ഞതാണ്. മൃദുഹിന്ദുത്വനിലപാടുമായി മുന്നോട്ടുപോകുന്ന കോണ്‍ഗ്രസ് വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ചില കോണ്‍ഗ്രസ് നേതാക്കള്‍ തര്‍ക്കവിഷയമായ രാമക്ഷേത്രത്തെ ബി.ജെ.പിയെക്കാള്‍ വാശിയോടെ രാഷ്ട്രീയനേട്ടത്തിനുപയോഗിക്കുകയാണെന്ന് പിണറായി കുറ്റപ്പെടുത്തി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. സാമ്പത്തികനയത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒരുപോലെയാണ്. 2009 മുതല്‍ ഇന്ത്യയിലെ ജനങ്ങളില്‍ ആരംഭിച്ച അസംതൃപ്തി 2019 ആയിട്ടും അവസാനിച്ചിട്ടില്ല. മന്‍മോഹന്‍സിംഗ് അവസാനിപ്പിച്ചിടത്തുവെച്ച് നരേന്ദമോദി ആരംഭിക്കുകയായിരുന്നു. വര്‍ഗീയതയുടെ ഓരം ചേര്‍ന്ന് പോകുന്ന കോണ്‍ഗ്രസില്‍ ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ആരെല്ലാം ബാക്കിയുണ്ടാകുമെന്ന് കണ്ടുതന്നെ അറിയണം. ഒരുപക്ഷേ കോണ്‍ഗ്രസ് തന്നെ ഇല്ലാതായാലും അത്ഭുതപ്പെടാനില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ബി.ജെ.പിക്ക് ബദല്‍ എന്ന് പറയാവുന്ന മുന്നണി ഇടതുപക്ഷം തന്നെയാണ്. ഇടതുപക്ഷത്തെ രാജ്യത്തെ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. വര്‍ഗീയവിദ്വേഷനിലപാടുകള്‍ സ്വീകരിക്കുന്ന ബി.ജെ.പിയെയും വര്‍ഗീയതയോടെ സന്ധി ചെയ്യുന്ന കോണ്‍ഗ്രസിനെയും ജനങ്ങള്‍ക്ക് മടുത്തിരിക്കുന്നു. കേരളത്തെയും വയനാടിനെയും അപമാനിക്കുന്ന ബി.ജെ.പിയുടെ നിലപാടുകള്‍ ഇവിടത്തെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. വയനാടിനെ പാക്കിസ്ഥാന്‍ മുദ്രകുത്തി അപമാനിക്കുന്ന ബി.ജെ.പിക്ക് അഭിമാനബോധമുള്ള കേരളജനത തിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടി നല്‍കും. ഇരട്ടത്താപ്പ് നിലപാടുള്ള യു.ഡി.എഫിനെ കാത്തിരിക്കുന്നതും കനത്ത തിരിച്ചടിയാണെന്ന് പിണറായി വ്യക്തമാക്കി.Recent News
  മാണിമൂലയില്‍ സ്വകാര്യ ബസിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

  വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിന് സമീപം ജര്‍മ്മന്‍ ടൂറിസ്റ്റുകളെ അക്രമിച്ച് പണം തട്ടി

  സാറയൊരു സ്റ്റാറാ...

  യുവാവ് തൂങ്ങിമരിച്ച നിലയില്‍

  കുളിമുറിയില്‍ ഒളിപ്പിച്ച വിദേശ മദ്യം പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

  ആറുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ജ്വല്ലറി ഉടമയ്ക്ക് 5 വര്‍ഷം കഠിനതടവ്

  അടുക്കത്ത്ബയല്‍ ക്വാര്‍ട്ടേഴ്‌സിലെ കവര്‍ച്ചക്ക് പിന്നില്‍ 15 കാരനെന്ന് തിരിച്ചറിഞ്ഞു

  കാഞ്ഞങ്ങാട്ട് തേപ്പ് തൊഴിലാളി തീവണ്ടി തട്ടി മരിച്ചു

  പോക്‌സോ കേസില്‍ പ്രതിയായ സൈനികനെ കോടതി 10 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു

  അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു

  യുവാവ് ഹൃദയാഘാതംമൂലം മരിച്ചു

  ഫോട്ടോഗ്രാഫര്‍ പത്മനാഭ അന്തരിച്ചു

  20 വര്‍ഷം മുമ്പ് നാടുവിട്ട പൈക്ക ചെന്നടുക്ക സ്വദേശിയെ മുംബൈയില്‍ കണ്ടെത്തി; നാട്ടിലെത്തിച്ചു

  മഞ്ചേരിയുടെ ചരിത്രം...

  മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രവീന്ദ്ര മാസ്റ്റര്‍ അന്തരിച്ചു