updated on:2019-04-11 08:43 PM
പോക്‌സോകേസില്‍ പ്രതിയായ സൈനികനെ ഹാജരാക്കിയില്ല; ശിക്ഷാവിധി മാറ്റിവെച്ചു

www.utharadesam.com 2019-04-11 08:43 PM,
കാസര്‍കോട്: കാഞ്ഞങ്ങാട്ട് പതിനഞ്ചുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ സൈനികനെ പൊലീസ് കോടതിയില്‍ ഹാജരാക്കിയില്ല. ഇതേ തുടര്‍ന്ന് കേസിന്റെ ശിക്ഷാവിധി മാറ്റിവെച്ചു. മുംബൈ സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വലിയപറമ്പ് മാടക്കാലിലെ പി.വി. അഖില്‍ കുമാറിനെ (29) ജില്ലാ അഡീ. സെഷന്‍സ് കോടതി (ഒന്ന്) കഴിഞ്ഞ ദിവസം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ശിക്ഷ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ പ്രതിയെ ഇന്ന് പൊലീസ് ഹാജരാക്കാതിരുന്നതിനാല്‍ ശിക്ഷാവിധി അടുത്തയാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.നാളെ കോഴിക്കോട്ടെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷക്കായി ജില്ലയില്‍ നിന്നുള്ള നിരവധി പോലീസുദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിയെ ഹാജരാക്കാന്‍ മതിയായ പൊലീസുകാരില്ലെന്ന വിവരം കോടതിയെ അറിയിക്കുകയായിരുന്നു.



Recent News
  കന്നഡ സാഹിത്യകാരന്‍ ഡി.കെ ചൗട്ട ഓര്‍മ്മയായി

  ക്ഷീര കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍

  തെങ്ങില്‍ നിന്ന് വീണ് മരിച്ചു

  റിട്ട. പ്രധാനാധ്യാപകന്‍ മകളുടെ വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു

  വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

  ആസ്പത്രിയിലെത്തിക്കാന്‍ വാഹനം ലഭിച്ചില്ല; യുവാവ് യഥാസമയം ചികിത്സ ലഭിക്കാതെ മരിച്ചു

  അന്തരിച്ച സി.പി.എം. നേതാവ് ബി.മാധവ ബെള്ളൂരിന്റെ പുത്രന്‍

  നിര്‍മ്മാണത്തിലിരിക്കുന്ന പാതയുടെ വശം മഴയില്‍ തകര്‍ന്നു

  കുമ്പളയില്‍ മരം കടപുഴകി വീണ് നാല് വൈദ്യുതി തൂണുകള്‍ തകര്‍ന്നു

  മദ്യവില്‍പ്പനക്കിടെ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ ഒരു സംഘം ബലമായി മോചിപ്പിച്ചു

  സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തതിന് നാലുപേര്‍ക്കെതിരെ കേസ്

  സ്‌കൂളിന്റെ സണ്‍ഷേഡില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്

  ഓട്ടോയില്‍ കടത്തിയ 65 ലിറ്റര്‍ മദ്യവുമായി ഒരാള്‍ അറസ്റ്റില്‍; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

  കോളേജ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി

  കൈക്കൂലി: രണ്ട് ഡോക്ടര്‍മാര്‍ അവധിയില്‍; ഡി.എം.ഒ. അന്വേഷണം തുടങ്ങി