updated on:2019-03-15 07:12 PM
കല്ല്യോട്ട് ഇരട്ടക്കൊല ഇടതുമുന്നണിയുടെ വിജയത്തെ ബാധിക്കില്ല-എം.വി.ബാലകൃഷ്ണന്‍

www.utharadesam.com 2019-03-15 07:12 PM,
കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി മൃഗീയ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബിന്റെ ലീഡര്‍ ഫോര്‍ ദി മീഡിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കല്ല്യോട്ട് ഇരട്ടക്കൊല പൈശാചികമാണ്. എന്നാല്‍ ഇടതുമുന്നണി വിജയത്തെ തെല്ലും ബാധിക്കില്ല. കല്ല്യോട്ട് കൊല ചുണ്ടിക്കാട്ടി പേടിപ്പിക്കാനൊന്നും വരണ്ട. ഞങ്ങള്‍ക്ക് നേരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ കോണ്‍ഗ്രസിന് നേരെ പത്ത് വിരലുകള്‍ നീളുന്നുണ്ട് എന്നത് മറക്കണ്ട. ചീമേനി കുട്ടക്കൊലയൊന്നും ആരും മറന്നിട്ടില്ല. കൊലപാതകങ്ങളെ ന്യായീകരിക്കുകയല്ല. എന്നാല്‍ കല്ല്യോട്ട് കൊലപാതകം കാണിച്ച് പേടിപ്പിക്കാന്‍ വരണ്ട-അദ്ദേഹം പറഞ്ഞു. കേസന്വേഷണത്തില്‍ പാര്‍ട്ടിയുടെ ഒരു ഇടപെടലുമില്ല. കൊലയാളികള്‍ ശിക്ഷിക്കപ്പെടണം. സൂക്ഷ്മമായ അന്വേഷണമാണ് നടക്കുന്നത്. സി.ബി.ഐ. അന്വേഷണത്തിന്റെ ആവശ്യമില്ല. ക്രൈംബ്രാഞ്ച് അന്വേഷണം നല്ല നിലയില്‍ നടക്കുന്നുണ്ട്-അദ്ദേഹം പറഞ്ഞു.
പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ടി.എ. ഷാഫി അധ്യക്ഷത വഹിച്ചു. കെ.വി. പത്മേഷ് സ്വാഗതം പറഞ്ഞു.Recent News
  കുട്ടികളെ വാഹനങ്ങളില്‍ കുത്തിനിറച്ച് കൊണ്ടുപോകുന്നതിനെതിരെ കര്‍ശന നടപടിയെന്ന് പൊലീസ്

  യുവാവിനെ ബൈക്ക് തടഞ്ഞ് മര്‍ദ്ദിച്ചതായി പരാതി

  കുമ്പളയിലെ ക്ഷേത്രക്കവര്‍ച്ച; വിരലടയാളം ലഭിച്ചു

  മുഖ്യാതിഥിയായി പി.ടി. ഉഷ എത്തി; ക്ഷയരോഗ ദിനാചരണത്തിന് തുടക്കമായി

  കാഞ്ഞങ്ങാട്ടും കുറ്റിക്കോലിലും 2 പേര്‍ക്ക് സൂര്യതാപമേറ്റു

  ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

  തൃക്കരിപ്പൂരില്‍ കഴുത്തില്‍ ഷാള്‍ കുടുങ്ങി വിദ്യാര്‍ത്ഥി മരിച്ചു

  രണ്ട് പേരുടെ ജീവന്‍ രക്ഷിച്ച ഫയര്‍മാന്‍ ഡ്രൈവര്‍ ജയേഷിന് അഭിനന്ദന പ്രവാഹം

  നാല് കോടിയുടെ സൗഭാഗ്യം മല്ലത്തെ മരുമകന്

  ചിത്രം തെളിഞ്ഞു; അങ്കംമുറുകി

  കാറില്‍ ആയുധങ്ങളുമായി 17 കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

  ലോക്‌സഭാ തിരഞ്ഞെടുപ്പ് മോദിക്കും പിണറായിക്കുമെതിരെയുള്ള യുദ്ധം-മുല്ലപ്പള്ളി

  കുമ്പളയില്‍ ക്ഷേത്രത്തിന്റെ വാതില്‍ കുത്തിത്തുറന്ന് വെള്ളിയാഭരണങ്ങള്‍ കവര്‍ന്നു

  പള്ളി ഇമാമിനെ അക്രമിച്ച സംഭവത്തില്‍ രണ്ടു പേര്‍ക്കതിരെ കേസ്; പ്രതികളെക്കുറിച്ച് സൂചന

  കല്യോട്ടെ ഇരട്ടക്കൊല: പ്രതിയെ കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവുണ്ടായിട്ടും ഏറ്റെടുക്കാന്‍ ഉദ്യോഗസ്ഥനെത്തിയില്ല