updated on:2019-03-15 06:58 PM
വിനോദ യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നവരുടെ കാറും ജീപ്പും കൂട്ടിയിടിച്ച് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു

www.utharadesam.com 2019-03-15 06:58 PM,
ബന്തിയോട്: വിനോദ യാത്ര കഴിഞ്ഞ് തിരിച്ച് വരികയായിരുന്നവരുടെ കാറും ജീപ്പും കൂട്ടിയിടിച്ച് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ബന്തിയോട് പച്ചമ്പള്ളയിലെ അബ്ദുല്ല-ജമീല ദമ്പതികളുടെ മകന്‍ മഷൂദ്(23)ആണ് മരിച്ചത്. ബംഗളൂരുവിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിയാണ് മഷൂദ്. സമദ്, സജാദ്, ആഷിഖ് എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 2.30 മണിയോടെ കെ.എസ്.ടി.പി. റോഡില്‍ ചെമ്മനാട് ചളിയങ്കോട്ടായിരുന്നു അപകടം. മഷൂദും സുഹൃത്തുക്കളും ഞായറാഴ്ച രാത്രിയാണ് വയനാട്ടിലേക്ക് വിനോദയാത്ര പോയത്. തിരിച്ച് വരുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച ആള്‍ട്ടോ കാര്‍ ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മഷൂദിനെ ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മംഗല്‍പ്പാടി സര്‍ക്കാര്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മയ്യത്ത് ഉച്ചയോടെ പച്ചമ്പള ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും. സിദ്ധിഖ് ഏക സഹോദരനാണ്.Recent News
  കുട്ടികളെ വാഹനങ്ങളില്‍ കുത്തിനിറച്ച് കൊണ്ടുപോകുന്നതിനെതിരെ കര്‍ശന നടപടിയെന്ന് പൊലീസ്

  യുവാവിനെ ബൈക്ക് തടഞ്ഞ് മര്‍ദ്ദിച്ചതായി പരാതി

  കുമ്പളയിലെ ക്ഷേത്രക്കവര്‍ച്ച; വിരലടയാളം ലഭിച്ചു

  മുഖ്യാതിഥിയായി പി.ടി. ഉഷ എത്തി; ക്ഷയരോഗ ദിനാചരണത്തിന് തുടക്കമായി

  കാഞ്ഞങ്ങാട്ടും കുറ്റിക്കോലിലും 2 പേര്‍ക്ക് സൂര്യതാപമേറ്റു

  ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

  തൃക്കരിപ്പൂരില്‍ കഴുത്തില്‍ ഷാള്‍ കുടുങ്ങി വിദ്യാര്‍ത്ഥി മരിച്ചു

  രണ്ട് പേരുടെ ജീവന്‍ രക്ഷിച്ച ഫയര്‍മാന്‍ ഡ്രൈവര്‍ ജയേഷിന് അഭിനന്ദന പ്രവാഹം

  നാല് കോടിയുടെ സൗഭാഗ്യം മല്ലത്തെ മരുമകന്

  ചിത്രം തെളിഞ്ഞു; അങ്കംമുറുകി

  കാറില്‍ ആയുധങ്ങളുമായി 17 കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

  ലോക്‌സഭാ തിരഞ്ഞെടുപ്പ് മോദിക്കും പിണറായിക്കുമെതിരെയുള്ള യുദ്ധം-മുല്ലപ്പള്ളി

  കുമ്പളയില്‍ ക്ഷേത്രത്തിന്റെ വാതില്‍ കുത്തിത്തുറന്ന് വെള്ളിയാഭരണങ്ങള്‍ കവര്‍ന്നു

  പള്ളി ഇമാമിനെ അക്രമിച്ച സംഭവത്തില്‍ രണ്ടു പേര്‍ക്കതിരെ കേസ്; പ്രതികളെക്കുറിച്ച് സൂചന

  കല്യോട്ടെ ഇരട്ടക്കൊല: പ്രതിയെ കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവുണ്ടായിട്ടും ഏറ്റെടുക്കാന്‍ ഉദ്യോഗസ്ഥനെത്തിയില്ല