updated on:2019-03-14 07:42 PM
കനത്ത സുരക്ഷയില്‍ രാഹുല്‍ ഗാന്ധി കല്ല്യോട്ടേക്ക്

www.utharadesam.com 2019-03-14 07:42 PM,
പെരിയ: കനത്ത സുരക്ഷയില്‍ എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കല്ല്യോട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകളിലേക്ക്. രാഹുലിന്റെ സന്ദര്‍ശനം കാരണം സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് അടക്കമുള്ള സുരക്ഷാ വലയത്തിലാണ് കല്ല്യോട്ട് ഗ്രാമം. പെരിയ ടൗണില്‍ നിന്ന് കല്ല്യോട്ടെ കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകളിലേക്കുള്ള വഴിയില്‍ നിറയെ പൊലീസുകാരെ വിന്യസിപ്പിച്ചിട്ടുണ്ട്. ഒന്നര മണിയോടെ രാഹുല്‍ ഗാന്ധി എത്തുമെന്ന വിവരമറിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം നിരവധി പേര്‍ കല്ല്യോട്ടെത്തിയിട്ടുണ്ട്. പെരിയയിലെ ഹെലിപാടില്‍ ഇറങ്ങി രാഹുല്‍ഗാന്ധി അവിടെ നിന്ന് കാര്‍ മാര്‍ഗമാണ് കൊല്ലപ്പെട്ടവരുടെ വീടുകളിലെത്തുക. ഇരുവരുടേയും വീടുകള്‍ക്ക് മുമ്പില്‍ ചെറിയ പന്തലുകള്‍ കെട്ടി ജനങ്ങള്‍ക്ക് രാഹുല്‍ഗാന്ധിയെ കാണാന്‍ അവസരമൊരുക്കിയിട്ടുണ്ട്. ഇരുവീടുകളിലേക്കും രാഹുലിന്റെ കാര്‍ എത്താന്‍ വേണ്ടി റോഡുകള്‍ വെട്ടിയിട്ടുണ്ട്. വീടുകള്‍ക്ക് സമീപം ഉന്നത എസ്.പി.ജി ഉദ്യോഗസ്ഥര്‍ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ മുതല്‍ നേതാക്കളുടെ പ്രവാഹവും തുടങ്ങിയിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ്, ഐബി ഈഡന്‍ എം.എല്‍.എ അടക്കമുള്ളവര്‍ രാവിലെ 11 മണിയോടെ തന്നെ സ്ഥലത്തെത്തി. ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ രാഹുലിനൊപ്പമുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
പെരിയയിലെ സന്ദര്‍ശനം കഴിഞ്ഞ് രാഹുല്‍ ഗാന്ധി വിമാനമാര്‍ഗം കോഴിക്കോട്ടേക്ക് മടങ്ങും.Recent News
  കാസര്‍കോട്ട് ഉണ്ണിത്താന് അട്ടിമറി വിജയം

  മഞ്ചേശ്വരത്ത് ഉണ്ണിത്താന്റെ ലീഡ് കുതിച്ചു; കല്യാശേരിയില്‍ ഇടത് മുന്നേറ്റം തടഞ്ഞു

  കാസര്‍കോട്ട് ഉണ്ണിത്താന്‍ മുന്നേറുന്നു

  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍

  ബന്തടുക്കയില്‍ കര്‍ണാടക മദ്യം പിടികൂടി; ഒരാള്‍ പിടിയില്‍

  ജര്‍മ്മന്‍ വിനോദ സഞ്ചാരികളെ അക്രമിച്ച് പണം കവര്‍ന്ന പ്രതികള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് കോടതിയില്‍ ഹാജരായി

  കാണാതായ ഓട്ടോ ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

  രണ്ട് മാസം മുമ്പ് കാണാതായ യുവാവിനെ കണ്ടെത്താനായില്ല

  തൃശൂര്‍ നസീര്‍ 13 മണിക്കൂര്‍ തെരുവില്‍ കിടന്ന് പാടാന്‍ തയ്യാറെടുക്കുന്നു

  കുഴല്‍ക്കിണര്‍ സ്ഥലത്ത് സ്വകാര്യ വ്യക്തി വേലികെട്ടി; പട്ടികജാതി കോളനിയിലെ കുടുംബങ്ങള്‍ക്ക് കുടിവെള്ളം മുടങ്ങി

  പെരിയ ഇരട്ടക്കൊലക്കേസില്‍ വ്യക്തിവൈരാഗ്യമെന്ന പരാമര്‍ശത്തില്‍ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി; മൂന്നുപ്രതികളുടെ ജാമ്യഹരജിയില്‍ തീരുമാനം 28ന്

  ഹോംനേഴ്‌സിനെ കൊന്ന് കുഴിച്ചു മൂടിയ കേസ്; പൊലീസ് സര്‍ജന്‍ ഉള്‍പെടെ 17 സാക്ഷികളെ വിസ്തരിച്ചു

  ലോട്ടറി ടിക്കറ്റിന്റെ നമ്പര്‍ തിരുത്തി പണം തട്ടി

  അപകടത്തില്‍പെട്ട കാറില്‍ കഞ്ചാവ്; നിരവധി കഞ്ചാവ് കടത്തുകേസുകളിലെ പ്രതി അറസ്റ്റില്‍

  മകളെ പീഡിപ്പിച്ച കേസില്‍ പിതാവ് കുറ്റക്കാരന്‍; മാതാവിനെ വിട്ടയച്ചു