updated on:2019-03-14 07:04 PM
റോഡപകടത്തില്‍ പരിക്കേറ്റ യുവാവിന്റെ കൈ മുറിച്ചു മാറ്റി; 34,57,800 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

www.utharadesam.com 2019-03-14 07:04 PM,
കാസര്‍കോട്: റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ കൈ മുറിച്ചു മാറ്റിയ സംഭവത്തില്‍ ഇന്‍ഷൂറന്‍സ് കമ്പനി 34,57,800 രൂപ നഷ്ട പരിഹാരം നല്‍കാന്‍ കാസര്‍കോട് മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ വിധിച്ചു. തൃക്കരിപ്പൂര്‍ ആയിറ്റിയിലെ ടി. മുഹമ്മദലിയുടെ മകന്‍ യു.പി അബ്ദുള്‍ നസീറിന് (30) യുണൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനി കാഞ്ഞങ്ങാട് ബ്രാഞ്ചാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 2016 ആഗസ്റ്റ് 8 ന് വൈകിട്ട് 5 മണിക്ക് പിലിക്കോട് ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം ദേശീയപാതയിലാണ് അപകടമുണ്ടായത്. ബൈക്കില്‍ എതിരെ വരികയായിരുന്ന ഓട്ടോ റിക്ഷ ഇടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ച് വീണു. ഇതിനിടെ നസീറിന്റെ വലതുകൈയില്‍ സ്വകാര്യ ബസ് കയറിയിറങ്ങി. കൈ ചതഞ്ഞരഞ്ഞ് ഗുരുതരാവസ്ഥയില്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അബ്ദുള്‍ നസീറിനെ പിന്നീട് മംഗളൂരു ആസ്പത്രിയിലേക്ക് മാറ്റുകയും അവിടെ വെച്ച് വലതുകൈ മുറിച്ചു നീക്കുകയും ചെയ്തു. ഒരുകോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടാണ് നസീര്‍ കോടതിയില്‍ ഹരജി നല്‍കിയിരുന്നത്.



Recent News
  കുട്ടികളെ വാഹനങ്ങളില്‍ കുത്തിനിറച്ച് കൊണ്ടുപോകുന്നതിനെതിരെ കര്‍ശന നടപടിയെന്ന് പൊലീസ്

  യുവാവിനെ ബൈക്ക് തടഞ്ഞ് മര്‍ദ്ദിച്ചതായി പരാതി

  കുമ്പളയിലെ ക്ഷേത്രക്കവര്‍ച്ച; വിരലടയാളം ലഭിച്ചു

  മുഖ്യാതിഥിയായി പി.ടി. ഉഷ എത്തി; ക്ഷയരോഗ ദിനാചരണത്തിന് തുടക്കമായി

  കാഞ്ഞങ്ങാട്ടും കുറ്റിക്കോലിലും 2 പേര്‍ക്ക് സൂര്യതാപമേറ്റു

  ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

  തൃക്കരിപ്പൂരില്‍ കഴുത്തില്‍ ഷാള്‍ കുടുങ്ങി വിദ്യാര്‍ത്ഥി മരിച്ചു

  രണ്ട് പേരുടെ ജീവന്‍ രക്ഷിച്ച ഫയര്‍മാന്‍ ഡ്രൈവര്‍ ജയേഷിന് അഭിനന്ദന പ്രവാഹം

  നാല് കോടിയുടെ സൗഭാഗ്യം മല്ലത്തെ മരുമകന്

  ചിത്രം തെളിഞ്ഞു; അങ്കംമുറുകി

  കാറില്‍ ആയുധങ്ങളുമായി 17 കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

  ലോക്‌സഭാ തിരഞ്ഞെടുപ്പ് മോദിക്കും പിണറായിക്കുമെതിരെയുള്ള യുദ്ധം-മുല്ലപ്പള്ളി

  കുമ്പളയില്‍ ക്ഷേത്രത്തിന്റെ വാതില്‍ കുത്തിത്തുറന്ന് വെള്ളിയാഭരണങ്ങള്‍ കവര്‍ന്നു

  പള്ളി ഇമാമിനെ അക്രമിച്ച സംഭവത്തില്‍ രണ്ടു പേര്‍ക്കതിരെ കേസ്; പ്രതികളെക്കുറിച്ച് സൂചന

  കല്യോട്ടെ ഇരട്ടക്കൊല: പ്രതിയെ കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവുണ്ടായിട്ടും ഏറ്റെടുക്കാന്‍ ഉദ്യോഗസ്ഥനെത്തിയില്ല