updated on:2019-03-13 07:16 PM
തലപ്പാടിയില്‍ ടാങ്കര്‍ ലോറിയില്‍ നിന്ന് ഗ്യാസ് ചോര്‍ന്നത് പരിഭ്രാന്തി സൃഷ്ടിച്ചു

www.utharadesam.com 2019-03-13 07:16 PM,
തലപ്പാടി: ടാങ്കര്‍ ലോറിയില്‍ നിന്ന് ഗ്യാസ് ചോര്‍ന്നത് ഏറെ നേരം പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട് ആറ് മണിയോടെ തലപ്പാടി ആര്‍.ടി.ഒ. ചെക്ക് പോസ്റ്റിന് സമീപം ദേശീയ പാതയിലാണ് സംഭവം. മംഗളൂരുവില്‍ നിന്ന് കൊല്ലത്തേക്ക് എല്‍.പി. ഗ്യാസുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറിയിലാണ് ചോര്‍ച്ചയുണ്ടായത്. ടാങ്കര്‍ ലോറിയുടെ മുകളിലെ മൂന്ന് വാള്‍വില്‍ ഒരു വാള്‍വില്‍ നിന്നാണ് ഗ്യാസ് ചോര്‍ന്നത്. ചോര്‍ച്ച ശ്രദ്ധയില്‍പെട്ട ചില വാഹനയാത്രക്കാര്‍ ടാങ്കര്‍ ലോറിയെ തടഞ്ഞ് നിര്‍ത്തി മഞ്ചേശ്വരം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മഞ്ചേശ്വരം പൊലീസും ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘവും ആദ്യം ദേശീയപാത അടച്ചിട്ടു. സമീപത്തെ 50പരം വീട്ടുകാരെ ഒഴിപ്പിച്ചു. സമീപത്തെ കടകളും ഹോട്ടലുകളും അടച്ചിടാനും നിര്‍ദ്ദേശം നല്‍കി. വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു. രാതി 9 മണിയോടെ കര്‍ണാടകയില്‍ നിന്നെത്തിയ വിദഗ്ധ സംഘം തല്‍ക്കാലികമായി വാള്‍വ് എംസീല്‍ ഉപയോഗിച്ച് അടച്ചതിന് ശേഷം ടാങ്കര്‍ ലോറിയെ സമീപത്തെ ഒരു ഗ്രൗണ്ടിലേക്ക് മാറ്റി. തുടര്‍ന്ന് രണ്ട് ടാങ്കര്‍ ലോറികളിലേക്ക് ഗ്യാസ് മാറ്റി.Recent News
  കുട്ടികളെ വാഹനങ്ങളില്‍ കുത്തിനിറച്ച് കൊണ്ടുപോകുന്നതിനെതിരെ കര്‍ശന നടപടിയെന്ന് പൊലീസ്

  യുവാവിനെ ബൈക്ക് തടഞ്ഞ് മര്‍ദ്ദിച്ചതായി പരാതി

  കുമ്പളയിലെ ക്ഷേത്രക്കവര്‍ച്ച; വിരലടയാളം ലഭിച്ചു

  മുഖ്യാതിഥിയായി പി.ടി. ഉഷ എത്തി; ക്ഷയരോഗ ദിനാചരണത്തിന് തുടക്കമായി

  കാഞ്ഞങ്ങാട്ടും കുറ്റിക്കോലിലും 2 പേര്‍ക്ക് സൂര്യതാപമേറ്റു

  ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

  തൃക്കരിപ്പൂരില്‍ കഴുത്തില്‍ ഷാള്‍ കുടുങ്ങി വിദ്യാര്‍ത്ഥി മരിച്ചു

  രണ്ട് പേരുടെ ജീവന്‍ രക്ഷിച്ച ഫയര്‍മാന്‍ ഡ്രൈവര്‍ ജയേഷിന് അഭിനന്ദന പ്രവാഹം

  നാല് കോടിയുടെ സൗഭാഗ്യം മല്ലത്തെ മരുമകന്

  ചിത്രം തെളിഞ്ഞു; അങ്കംമുറുകി

  കാറില്‍ ആയുധങ്ങളുമായി 17 കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

  ലോക്‌സഭാ തിരഞ്ഞെടുപ്പ് മോദിക്കും പിണറായിക്കുമെതിരെയുള്ള യുദ്ധം-മുല്ലപ്പള്ളി

  കുമ്പളയില്‍ ക്ഷേത്രത്തിന്റെ വാതില്‍ കുത്തിത്തുറന്ന് വെള്ളിയാഭരണങ്ങള്‍ കവര്‍ന്നു

  പള്ളി ഇമാമിനെ അക്രമിച്ച സംഭവത്തില്‍ രണ്ടു പേര്‍ക്കതിരെ കേസ്; പ്രതികളെക്കുറിച്ച് സൂചന

  കല്യോട്ടെ ഇരട്ടക്കൊല: പ്രതിയെ കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവുണ്ടായിട്ടും ഏറ്റെടുക്കാന്‍ ഉദ്യോഗസ്ഥനെത്തിയില്ല