updated on:2019-03-12 07:56 PM
വിദ്യാര്‍ത്ഥിനി അസുഖത്തെ തുടര്‍ന്ന് മരിച്ചു

www.utharadesam.com 2019-03-12 07:56 PM,
വിദ്യാനഗര്‍: ഉളിയത്തടുക്ക അല്‍ ഹുസ്‌ന ഷീ അക്കാദമി ഇസ്ലാമിക് ശരീഅ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയും പട്ട്‌ല ഇബ്രാഹിം കരോടിയുടെയും സുഹ്‌റയുടെയും മകളുമായ ഖദീജത്ത് സാദിയ സാക്കിയ (21) അന്തരിച്ചു. അസുഖംമൂലം ആറ് മാസത്തോളം ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയിലായിരുന്നു മരണം.
കഴിഞ്ഞ റമദാനില്‍ നടന്ന അല്‍ ഹുസ്‌നയുടെ ഒന്നാം വാര്‍ഷിക സമ്മേളനത്തില്‍ സാക്കിയ പണ്ഡിത ബിരുദം കരസ്ഥമാക്കി ഈ വര്‍ഷം ബിരുദാനന്തര ബിരുദത്തിനു പഠനം തുടരുന്നതിനിടയിലാണ് രോഗം പിടികൂടിയത്. അല്‍ ഹുസ്‌ന അക്കാദമിയുടെ സ്റ്റുഡന്‍സ് കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്‌സണ്‍, ജനറല്‍ കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
അല്‍ ഹാഫിള് അഹമദ് ഷഹീര്‍ കണ്ണൂര്‍ ആണ് ഭര്‍ത്താവ്. സല്‍വ, അബ്ദുല്ല, റാഹില, ഫാസില, അമാന എന്നിവര്‍ സഹോദരങ്ങളാണ്.
വിദ്യാര്‍ത്ഥിനിയുടെ നിര്യണത്തില്‍ ജനറല്‍ മനേജര്‍ മുനീര്‍ അഹമദ് സഅദി നെല്ലിക്കുന്ന്, പ്രിന്‍സിപ്പാള്‍ മുഹമ്മദ് റഫീഖ് അഹ്‌സനി, പ്രഫസര്‍ ഇബ്രാഹിം സഖാഫി വീട്ടിലെത്തി അനുശോചിച്ചു.Recent News
  കുട്ടികളെ വാഹനങ്ങളില്‍ കുത്തിനിറച്ച് കൊണ്ടുപോകുന്നതിനെതിരെ കര്‍ശന നടപടിയെന്ന് പൊലീസ്

  യുവാവിനെ ബൈക്ക് തടഞ്ഞ് മര്‍ദ്ദിച്ചതായി പരാതി

  കുമ്പളയിലെ ക്ഷേത്രക്കവര്‍ച്ച; വിരലടയാളം ലഭിച്ചു

  മുഖ്യാതിഥിയായി പി.ടി. ഉഷ എത്തി; ക്ഷയരോഗ ദിനാചരണത്തിന് തുടക്കമായി

  കാഞ്ഞങ്ങാട്ടും കുറ്റിക്കോലിലും 2 പേര്‍ക്ക് സൂര്യതാപമേറ്റു

  ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

  തൃക്കരിപ്പൂരില്‍ കഴുത്തില്‍ ഷാള്‍ കുടുങ്ങി വിദ്യാര്‍ത്ഥി മരിച്ചു

  രണ്ട് പേരുടെ ജീവന്‍ രക്ഷിച്ച ഫയര്‍മാന്‍ ഡ്രൈവര്‍ ജയേഷിന് അഭിനന്ദന പ്രവാഹം

  നാല് കോടിയുടെ സൗഭാഗ്യം മല്ലത്തെ മരുമകന്

  ചിത്രം തെളിഞ്ഞു; അങ്കംമുറുകി

  കാറില്‍ ആയുധങ്ങളുമായി 17 കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

  ലോക്‌സഭാ തിരഞ്ഞെടുപ്പ് മോദിക്കും പിണറായിക്കുമെതിരെയുള്ള യുദ്ധം-മുല്ലപ്പള്ളി

  കുമ്പളയില്‍ ക്ഷേത്രത്തിന്റെ വാതില്‍ കുത്തിത്തുറന്ന് വെള്ളിയാഭരണങ്ങള്‍ കവര്‍ന്നു

  പള്ളി ഇമാമിനെ അക്രമിച്ച സംഭവത്തില്‍ രണ്ടു പേര്‍ക്കതിരെ കേസ്; പ്രതികളെക്കുറിച്ച് സൂചന

  കല്യോട്ടെ ഇരട്ടക്കൊല: പ്രതിയെ കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവുണ്ടായിട്ടും ഏറ്റെടുക്കാന്‍ ഉദ്യോഗസ്ഥനെത്തിയില്ല