updated on:2019-02-11 07:31 PM
സേലത്ത് കാറിടിച്ച് കുമ്പഡാജെയിലെ 65 കാരന്‍ മരിച്ചു

www.utharadesam.com 2019-02-11 07:31 PM,
ബദിയടുക്ക: തമിഴ്‌നാട് സേലത്ത് കാറിടിച്ച് കുമ്പഡാജെയിലെ 65 കാരന്‍ മരിച്ചു. വര്‍ഷങ്ങളായി കുമ്പഡാജെ മല്ലാരെയില്‍ താമസിക്കുന്ന ഗോപാലകൃഷ്ണനാണ് മരിച്ചത്. സേലം സ്വദേശിയായ ഗോപാലകൃഷ്ണന്‍ 20 വര്‍ഷത്തോളമായി കുമ്പഡാജെയില്‍ താമസിച്ചുവരികയാണ്. ഏറെക്കാലം ബദിയടുക്കയില്‍ ആക്രി കച്ചവടം നടത്തിയിരുന്നു. രണ്ട് വര്‍ഷമായി കണ്ണൂരില്‍ ഇലക്ട്രിക്കല്‍ കടയില്‍ ജോലി ചെയ്തുവരികയായിരുന്നു. സേലത്തുള്ള കുടുംബ സുഹൃത്തിന്റെ വീട്ടില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി പോകുമ്പോഴായിരുന്നു അപകടം. സേലം കടലൂര്‍ ദേശീയ പാതയില്‍ നായനാര്‍ പള്ളത്ത് വിശ്രമിക്കുന്നതിനിടെ ഗോപാലകൃഷ്ണന്‍ കാറില്‍ നിന്നിറങ്ങിയപ്പോള്‍ ഇന്നോവകാര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ചിന്നസേലം ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കുമ്പഡാജെ സ്വദേശിനി ഗീതയാണ് ഭാര്യ. മക്കള്‍: വിനീത്, വിസ്മിത.



Recent News
  ഹോളോബ്രിക്‌സ് നിര്‍മ്മാണ യൂണിറ്റ് ഷെഡ്ഡ് കാറ്റില്‍ നശിച്ചു; 4 ബൈക്കുകള്‍ തകര്‍ന്നു

  തീവണ്ടി യാത്രയ്ക്കിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടു

  ഉപ്പളയില്‍ പൊലീസിനെയും നാട്ടുകാരെയും ആയുധങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തി ഗുണ്ടകളുടെ വിളയാട്ടം

  കൊലക്ക് പിന്നില്‍ പത്തുപേരെന്ന് അന്വേഷണ സംഘം; മൂന്നു പേരെ തിരയുന്നു

  കല്ല്യോട്ട് സി.പി.എം നേതാക്കള്‍ക്കെതിരെ കയ്യേറ്റ ശ്രമം

  ഫോണുകള്‍ മോഷ്ടിച്ചതിനും ഭീഷണിപ്പെടുത്തിയതിനും കേസ്

  മോഷണക്കേസ് പ്രതി അറസ്റ്റില്‍

  സി.പി.എം അക്രമത്തെ നേരിടും -കെ. മുരളീധരന്‍

  പൊലീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

  പെരിയയിലേത് ഹീനമായ കൊല-മുഖ്യമന്ത്രി

  കുക്കാറില്‍ വെടിവെപ്പ്; പൊലീസ് അന്വേഷണം തുടങ്ങി

  കാറും ഓട്ടോയും കൂട്ടിയിടിച്ച് കുട്ടികള്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് പരിക്ക്

  ഗാര്‍ഹിക പീഡനം: യുവതിക്ക് 19 ലക്ഷം രൂപയുടെ സ്വര്‍ണവും 2 ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാന്‍ വിധി

  അംഗപരിമിതനായ യുവാവിനെ ഇരുമ്പുറാഡ് കൊണ്ട് അടിച്ചു

  പീഡനം: മദ്രസ അധ്യാപകന്‍ അറസ്റ്റില്‍; 5 പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു