like this site? Tell a friend |
updated on:2019-02-09 07:46 PM
ഗണപ്പ ബന്ധുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും പ്രതി; ജയിലില്‍ നിന്നിറങ്ങിയത് അഞ്ച് മാസംമുമ്പ്
![]() www.utharadesam.com 2019-02-09 07:46 PM, അഡൂര്‍: അഡൂര്‍ കാട്ടിക്കജയിലെ എം.കെ ചിദാനന്ദ എന്ന സുധാകര(36)നെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഗണപ്പ നായക് (35) ബന്ധുവിനെ കൊലപ്പെടുത്തിയ കേസിലും പ്രതി. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് പിതൃസഹോദരന്റെ ഭാര്യയെ 2007 ജനുവരിയില്‍ കഴുത്തിന് വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഗണപ്പ നായകിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. അഞ്ച് മാസം മുമ്പാണ് ജയിലില്‍ നിന്നിറങ്ങിയത്. അതിനിടെയാണ് അയല്‍ക്കാരനായ ചിദാനന്ദയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലാവുന്നത്. ഗണപ്പ പരസ്പര വിരുദ്ധമായ മൊഴിയാണ് നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ആദ്യം കല്ലുകൊണ്ട് കഴുത്തിനും മുഖത്തും കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പറഞ്ഞത്. പിന്നീട് ഷര്‍ട്ട് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പറഞ്ഞതായി പൊലീസ് പറയുന്നു. ശ്വാസംമുട്ടിയാണ് സുധാകര മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറയുന്നത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് പൊലീസ് പറഞ്ഞു. Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |