updated on:2019-02-09 07:29 PM
കോപ്പിയടി പിടിച്ച അധ്യാപകനെ മര്‍ദ്ദിച്ച കേസില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍; ഭീഷണിപ്പെടുത്തിയ കേസില്‍ പിതാവും പിടിയില്‍

www.utharadesam.com 2019-02-09 07:29 PM,
കാസര്‍കോട്: പരീക്ഷക്കിടയില്‍ കോപ്പിയടിക്കുന്നത് തടഞ്ഞ അധ്യാപകനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍. ആസ്പത്രിയില്‍ വെച്ച് അധ്യാപകനെ ഭീഷണിപ്പെടുത്തിയ കേസില്‍ വിദ്യാര്‍ത്ഥിയുടെ പിതാവിനേയും അറസ്റ്റ് ചെയ്തു. ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥി ചെമനാട് കൊമ്പനടുക്കം ആലിച്ചേരി ഹൗസിലെ മുഹമ്മദ് മിര്‍സ (19), പിതാവ് കെ. ലത്തീഫ് (50) എന്നിവരെയാണ് കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂളിലെ അധ്യാപകന്‍ ഡോ. ബോബി ജോസിനെ മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. പരീക്ഷക്കിടെ കോപ്പിയടിക്കുന്നത് പിടിച്ചപ്പോള്‍ വിദ്യാര്‍ത്ഥി അധ്യാപകനെ മുഖത്തടിക്കുകയായിരുന്നുവത്രെ. ഇടത് ചെവിയുടെ കര്‍ണപുഠം തകര്‍ന്നിട്ടുണ്ട്. അധ്യാപകന്‍ താഴെ വീണപ്പോള്‍ ഒടിഞ്ഞ ബെഞ്ചിന്റെ കാലുകൊണ്ട് മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിച്ചപ്പോള്‍ കൈ ഒടിയുകയായിരുന്നു. ജനറല്‍ ആസ്പത്രിയില്‍ ചികിത്സ തേടിയ അധ്യാപകനെ ഇന്ന് മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റും. കേള്‍വി ശക്തി കുറഞ്ഞതായി പറയുന്നു.
341, 326, 333, 308 തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തിട്ടുള്ളത്. ലത്തീഫിനെതിരെ 506, 341 വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇരുവരേയും ഇന്ന് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ സ്‌കൂളില്‍ നടന്ന കായിക മേളക്കിടെ പടക്കം പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും റോഡ് തടയുകയും പൊലീസിന് നേരെ കല്ലെറിഞ്ഞ് എ.എസ്.ഐ വേണുഗോപാലിനെ പരിക്കേല്‍ക്കാനിടയായ സംഭവത്തിലും മുഹമ്മദ് മിര്‍സ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അധ്യാപകനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏറെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. വിദ്യാര്‍ത്ഥിക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങുകയാണ് സ്‌കൂള്‍ അധികൃതര്‍. ഇന്ന് സ്‌കൂളില്‍ യോഗം ചേരുമെന്നാണറിയുന്നത്.Recent News
  അക്രമത്തിനിരയായ ബേക്കൂര്‍ സ്വദേശി മരിച്ചു; മരുമകനടക്കം നാല് പ്രതികള്‍ ഒളിവില്‍

  ഭക്ഷ്യവിഷബാധ; പത്തുപേര്‍കൂടി ആസ്പത്രിയില്‍

  ഒടയംചാലില്‍ കടകളില്‍ കവര്‍ച്ച; ലക്ഷം രൂപയും മലഞ്ചരക്ക് സാധനവും കവര്‍ന്നു

  സ്വര്‍ണവില കുതിച്ചുയരുന്നു

  കോളേജില്‍ നിന്ന് ടി.സി.നല്‍കി പറഞ്ഞുവിട്ട ഡിഗ്രി വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

  പുതിയ ബസ്സ്റ്റാന്റില്‍ ഗാന്ധി സ്‌ക്വയര്‍ മാതൃകയില്‍ പദ്ധതി തയ്യാറാക്കുന്നു

  ഗോവയില്‍ നിന്ന് കാസര്‍കോട്ടേക്ക് രാസപദാര്‍ത്ഥം കലര്‍ത്തിയ മത്സ്യം ഒഴുകുന്നു

  കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ വ്യാപകമായി റോഡുകള്‍ തകര്‍ന്നു; അപകടങ്ങള്‍ പതിവാകുന്നു

  ലളിത കലാസദനം വീണ്ടും ഉണര്‍ന്നു; റബ്ഡി കാണാന്‍ നിരവധി പേരെത്തി

  തെരുവത്ത് ഹാഷിം സ്ട്രീറ്റ് ഹൊസമനക്കാടിലെ റോഡില്‍ കൈയെത്തും ദൂരത്ത് വൈദ്യുതി കമ്പികള്‍

  ജാനകി വധക്കേസിന്റെ വിചാരണ ആഗസ്റ്റ് 8ന് ആരംഭിക്കും

  എ.എം ദാമോദരന്‍ നായര്‍ അന്തരിച്ചു

  ഫോണ്‍ വഴി മദ്യവില്‍പ്പന; യുവാവ് അറസ്റ്റില്‍

  കര്‍ണാടക നിര്‍മ്മിത മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

  അഞ്ചു വയസ്സുകാരന്റെ മരണം മുറിയനാവിയെ ദുഃഖസാന്ദ്രമാക്കി