updated on:2019-02-08 08:24 PM
നാര്‍ക്കോട്ടിക് സ്‌ക്വാഡ് പരിശോധനയില്‍ കഞ്ചാവും അരിഷ്ടവും പിടിച്ചു

www.utharadesam.com 2019-02-08 08:24 PM,
കാഞ്ഞങ്ങാട്: നഗരത്തില്‍ നിന്നും ശേഖരിച്ച് ഉള്‍പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്നതിനുള്ള കഞ്ചാവുമായി പോവുകയായിരുന്ന കോടോം മാളികക്കല്‍ ഹൗസില്‍ ആല്‍ബിന്‍ മാത്യു(26)വിനെ കാസര്‍കോട് നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് കോട്ടച്ചേരി ടൗണില്‍ വെച്ചാണ് ആല്‍ബിനെ നാര്‍ക്കോട്ടിക് സ്‌ക്വാഡ് പിന്തുടര്‍ന്ന് പിടികൂടിയത്. അടി വസ്ത്രത്തില്‍ സൂക്ഷിച്ച നിലയിലാണ് 210 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. കുമ്പള ടൗണിലെ ആയുര്‍വേദ മരുന്ന് വില്‍പനശാലയില്‍ അനധികൃതമായി സൂക്ഷിച്ച 15 ലിറ്റര്‍ അരിഷ്ടവും നാര്‍ക്കോട്ടിക്ക് സെല്‍ പിടിച്ചു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എ. ജോസഫ്, പ്രിവന്റീവ് ഇന്‍സ്‌പെക്ടര്‍ അശോകന്‍, എം.എം. പ്രശാന്ത്, കെ.നൗഷാദ് എന്നിവരാണ് നാര്‍ക്കോട്ടിക് സംഘത്തിലുണ്ടായത്.



Recent News
  തീവണ്ടി യാത്രയ്ക്കിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടു

  ഉപ്പളയില്‍ പൊലീസിനെയും നാട്ടുകാരെയും ആയുധങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തി ഗുണ്ടകളുടെ വിളയാട്ടം

  കൊലക്ക് പിന്നില്‍ പത്തുപേരെന്ന് അന്വേഷണ സംഘം; മൂന്നു പേരെ തിരയുന്നു

  കല്ല്യോട്ട് സി.പി.എം നേതാക്കള്‍ക്കെതിരെ കയ്യേറ്റ ശ്രമം

  ഫോണുകള്‍ മോഷ്ടിച്ചതിനും ഭീഷണിപ്പെടുത്തിയതിനും കേസ്

  മോഷണക്കേസ് പ്രതി അറസ്റ്റില്‍

  സി.പി.എം അക്രമത്തെ നേരിടും -കെ. മുരളീധരന്‍

  പൊലീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

  പെരിയയിലേത് ഹീനമായ കൊല-മുഖ്യമന്ത്രി

  കുക്കാറില്‍ വെടിവെപ്പ്; പൊലീസ് അന്വേഷണം തുടങ്ങി

  കാറും ഓട്ടോയും കൂട്ടിയിടിച്ച് കുട്ടികള്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് പരിക്ക്

  ഗാര്‍ഹിക പീഡനം: യുവതിക്ക് 19 ലക്ഷം രൂപയുടെ സ്വര്‍ണവും 2 ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാന്‍ വിധി

  അംഗപരിമിതനായ യുവാവിനെ ഇരുമ്പുറാഡ് കൊണ്ട് അടിച്ചു

  പീഡനം: മദ്രസ അധ്യാപകന്‍ അറസ്റ്റില്‍; 5 പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

  മന്ത്രി ചന്ദ്രശേഖരനെത്തി; സര്‍ക്കാറിന് വേണ്ടി