updated on:2019-02-08 07:57 PM
തളങ്കര ഹൊന്നമൂലയില്‍ വീടിന്റെ ഗ്രില്‍സ് തകര്‍ത്ത് പണവും രേഖകളുമടങ്ങിയ ബാഗ് മോഷ്ടിച്ചു

www.utharadesam.com 2019-02-08 07:57 PM,
തളങ്കര: തെരുവത്ത് ഹൊന്നമൂലയില്‍ വീടിന്റെ പിറക് വശത്തെ ഗ്രില്‍സ് തകര്‍ത്ത് പണവും രേഖകളുമടങ്ങിയ ബാഗ് മോഷ്ടിച്ചു. തെരുവത്ത് ഹൊന്നമൂലയിലെ അബ്ദുല്‍ഖാദറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. 20,000 രൂപയും വിവിധ രേഖകളുമടങ്ങിയ ബാഗാണ് മോഷണം പോയത്. വീടിന്റെ പിറക് വശത്തെ ഗ്രില്‍സും അടുക്കള മുറിയുടെ വാതിലും തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നതെന്ന് സംശയിക്കുന്നു. വീട്ടിലെ കുട്ടികള്‍ ഉണര്‍ന്നതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടതിനാല്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടിട്ടില്ല.
മോഷ്ടാവ് ഉപയോഗിച്ചുവെന്ന് കരുതുന്ന കമ്പിപ്പാര വീടിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വിവരറിഞ്ഞ് കാസര്‍കോട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണത്തെ കുറിച്ച് അന്വേഷിച്ചുവരുന്നു.



Recent News
  അഡൂരിലെ കൊല; തെളിവെടുപ്പിന് ശേഷം പ്രതി വീണ്ടും റിമാണ്ടില്‍

  ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്ന് 32 പവന്‍ സ്വര്‍ണ്ണം കാണാതായി

  ഹോളോബ്രിക്‌സ് നിര്‍മ്മാണ യൂണിറ്റ് ഷെഡ്ഡ് കാറ്റില്‍ നശിച്ചു; 4 ബൈക്കുകള്‍ തകര്‍ന്നു

  തീവണ്ടി യാത്രയ്ക്കിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടു

  ഉപ്പളയില്‍ പൊലീസിനെയും നാട്ടുകാരെയും ആയുധങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തി ഗുണ്ടകളുടെ വിളയാട്ടം

  കൊലക്ക് പിന്നില്‍ പത്തുപേരെന്ന് അന്വേഷണ സംഘം; മൂന്നു പേരെ തിരയുന്നു

  കല്ല്യോട്ട് സി.പി.എം നേതാക്കള്‍ക്കെതിരെ കയ്യേറ്റ ശ്രമം

  ഫോണുകള്‍ മോഷ്ടിച്ചതിനും ഭീഷണിപ്പെടുത്തിയതിനും കേസ്

  മോഷണക്കേസ് പ്രതി അറസ്റ്റില്‍

  സി.പി.എം അക്രമത്തെ നേരിടും -കെ. മുരളീധരന്‍

  പൊലീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

  പെരിയയിലേത് ഹീനമായ കൊല-മുഖ്യമന്ത്രി

  കുക്കാറില്‍ വെടിവെപ്പ്; പൊലീസ് അന്വേഷണം തുടങ്ങി

  കാറും ഓട്ടോയും കൂട്ടിയിടിച്ച് കുട്ടികള്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് പരിക്ക്

  ഗാര്‍ഹിക പീഡനം: യുവതിക്ക് 19 ലക്ഷം രൂപയുടെ സ്വര്‍ണവും 2 ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാന്‍ വിധി