updated on:2019-02-08 06:53 PM
കൃത്യമായ രേഖകളുമായി വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ഇനി മുതല്‍ പെട്രോളും ഡീസലും സൗജന്യം

www.utharadesam.com 2019-02-08 06:53 PM,
കാസര്‍കോട്: കൃത്യമായ രേഖകളുമായി വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ഇനി മുതല്‍ പെട്രോളും ഡീസലും സൗജന്യം. ഒപ്പം മധുരവും. ട്രാഫിക് ബോധവത്കരണത്തിന്റെ ഭാഗമായാണ് പൊലീസ് ഇത്തരമൊരു സൗഹാര്‍ദ്ധപരമായ നടപടിയിലേക്ക് നീങ്ങുന്നത്. ഫെബ്രുവരി 4 മുതല്‍ ആരംഭിച്ച ബോധവത്കരണം 10 വരെയാണ് നടക്കുക. ഇരുചക്രവാഹനങ്ങളും മുച്ചക്രവാഹനങ്ങളും കാറുകളും ഓടിക്കുന്നവര്‍ കൃത്യമായ രേഖകള്‍ സൂക്ഷിച്ചാല്‍ പെട്രോളും ഡീസലും സൗജന്യമായി നല്‍കുമെന്നാണ് പൊലീസ് പറയുന്നത്. സി.ടി.എം പെട്രോള്‍ പമ്പ് ഉടമയുടെ സഹകരണത്തോടെയാണ് ഇത്. രേഖകള്‍ ഇല്ലെങ്കില്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ബോധവത്കരണപുസ്തകങ്ങള്‍ നല്‍കി ആവശ്യമായ നിര്‍ദേശങ്ങള്‍ കൊടുക്കും. ട്രാഫിക് എസ്.ഐ പി.എ. ശശികുമാര്‍, എസ്.ഐ. എ. വിശ്വനാഥന്‍ നമ്പ്യാര്‍, എ.എസ്.ഐമാരായ എം. പ്രകാശന്‍, ജനാര്‍ദ്ദനന്‍, മുരളീധരന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജയശ്രീ, അജയ്, മധു എന്നിവരാണ് ബോധവത്കരണത്തിന് നേതൃത്വം നല്‍കുന്നത്. രാവിലെ 9 മണിമുതല്‍ 11 മണിവരെയും വൈകിട്ട് 3 മണിമുതല്‍ 6 മണിവരെയുമാണ് ബോധവത്കരണം.



Recent News
  അക്രമത്തിനിരയായ ബേക്കൂര്‍ സ്വദേശി മരിച്ചു; മരുമകനടക്കം നാല് പ്രതികള്‍ ഒളിവില്‍

  ഭക്ഷ്യവിഷബാധ; പത്തുപേര്‍കൂടി ആസ്പത്രിയില്‍

  ഒടയംചാലില്‍ കടകളില്‍ കവര്‍ച്ച; ലക്ഷം രൂപയും മലഞ്ചരക്ക് സാധനവും കവര്‍ന്നു

  സ്വര്‍ണവില കുതിച്ചുയരുന്നു

  കോളേജില്‍ നിന്ന് ടി.സി.നല്‍കി പറഞ്ഞുവിട്ട ഡിഗ്രി വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

  പുതിയ ബസ്സ്റ്റാന്റില്‍ ഗാന്ധി സ്‌ക്വയര്‍ മാതൃകയില്‍ പദ്ധതി തയ്യാറാക്കുന്നു

  ഗോവയില്‍ നിന്ന് കാസര്‍കോട്ടേക്ക് രാസപദാര്‍ത്ഥം കലര്‍ത്തിയ മത്സ്യം ഒഴുകുന്നു

  കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ വ്യാപകമായി റോഡുകള്‍ തകര്‍ന്നു; അപകടങ്ങള്‍ പതിവാകുന്നു

  ലളിത കലാസദനം വീണ്ടും ഉണര്‍ന്നു; റബ്ഡി കാണാന്‍ നിരവധി പേരെത്തി

  തെരുവത്ത് ഹാഷിം സ്ട്രീറ്റ് ഹൊസമനക്കാടിലെ റോഡില്‍ കൈയെത്തും ദൂരത്ത് വൈദ്യുതി കമ്പികള്‍

  ജാനകി വധക്കേസിന്റെ വിചാരണ ആഗസ്റ്റ് 8ന് ആരംഭിക്കും

  എ.എം ദാമോദരന്‍ നായര്‍ അന്തരിച്ചു

  ഫോണ്‍ വഴി മദ്യവില്‍പ്പന; യുവാവ് അറസ്റ്റില്‍

  കര്‍ണാടക നിര്‍മ്മിത മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

  അഞ്ചു വയസ്സുകാരന്റെ മരണം മുറിയനാവിയെ ദുഃഖസാന്ദ്രമാക്കി