updated on:2019-02-07 08:34 PM
ഖത്തറിലേക്ക് ഹാഷിഷ് ഓയില്‍ കൊടുത്തയച്ച് യുവാവിനെ ജയിലിലാക്കിയ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍

www.utharadesam.com 2019-02-07 08:34 PM,
കാസര്‍കോട്: ഖത്തറിലേക്ക് ഹാഷിഷ് ഓയില്‍ കൊടുത്തുവിട്ട് യുവാവിനെ ജയിലിലാക്കിയ കേസില്‍ ഒരു പ്രതിയെ കൂടി അറസ്റ്റിലായി. കാഞ്ഞങ്ങാട് ആറങ്ങാടി നിലാംഗരയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കെ.കെ. റാസിഖിനെ (28)യാണ് കാസര്‍കോട് ടൗണ്‍ എസ്.ഐ. അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
2018 നവംബറിലാണ് സംഭവം നടന്നത്. അണങ്കൂരിലെ മുനീര്‍ അഹ്മദ് ശിഹാബാണ്(21) ചതിയിലകപ്പെട്ട് ഖത്തറിലെ ജയിലിലായത്. ശിഹാബിന്റെ പിതാവ് ടി.എച്ച്. അബ്ദുല്ലയുടെ പരാതിയില്‍ നാലു പേര്‍ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുക്കുകയും കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പ് അഞ്ചില്ലത്ത് ഹൗസില്‍ അഹ്മദ് കബീര്‍, (24) അണങ്കൂര്‍ ടി.വി. സ്‌റ്റേഷന്‍ റോഡിലെ അബ്ദുല്‍റിയാസ് (21) എന്നിവര്‍ അറസ്റ്റിലാവുകയും ചെയ്തു. മടിക്കൈ കുട്ടിച്ചാല്‍ അരിയാക്കണ്ടത്തെ കെ. റാഷിദിനെ പിടികിട്ടാനുണ്ട്. കബീറിന്റെ നേതൃത്വത്തിലുള്ള സംഘം മരുന്നാണെന്ന് പറഞ്ഞ് നാലു കിലോ ഹാഷിഷ് ഓയില്‍ കൊടുത്തുവിട്ട് ശിഹാബിനെ കെണിയില്‍ വീഴ്ത്തുകയായിരുന്നു. നവംബര്‍ 23ന് രാത്രിയില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വിമാനത്തിലാണ് ശിഹാബ് ഖത്തറിലേക്ക് പോയത്. പിറ്റേ ദിവസം പുലര്‍ച്ചെ ഖത്തര്‍ എയര്‍പോര്‍ട്ടിലെത്തിയ ശിഹാബിനെ ഹാഷിഷ് ഓയിലുമായി പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
കാഞ്ഞങ്ങാട് പുതിയ കോട്ടയില്‍ നിന്നും ഖത്തറിലുള്ള ഒരു രോഗിക്ക് മരുന്നാണെന്ന് പറഞ്ഞാണ് ഹാഷിഷ് ഓയില്‍ കൊടുത്തുവിട്ടത്.



Recent News
  ആറുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ജ്വല്ലറി ഉടമയ്ക്ക് 5 വര്‍ഷം കഠിനതടവ്

  അടുക്കത്ത്ബയല്‍ ക്വാര്‍ട്ടേഴ്‌സിലെ കവര്‍ച്ചക്ക് പിന്നില്‍ 15 കാരനെന്ന് തിരിച്ചറിഞ്ഞു

  കാഞ്ഞങ്ങാട്ട് തേപ്പ് തൊഴിലാളി തീവണ്ടി തട്ടി മരിച്ചു

  പോക്‌സോ കേസില്‍ പ്രതിയായ സൈനികനെ കോടതി 10 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു

  അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു

  യുവാവ് ഹൃദയാഘാതംമൂലം മരിച്ചു

  ഫോട്ടോഗ്രാഫര്‍ പത്മനാഭ അന്തരിച്ചു

  20 വര്‍ഷം മുമ്പ് നാടുവിട്ട പൈക്ക ചെന്നടുക്ക സ്വദേശിയെ മുംബൈയില്‍ കണ്ടെത്തി; നാട്ടിലെത്തിച്ചു

  മഞ്ചേരിയുടെ ചരിത്രം...

  മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രവീന്ദ്ര മാസ്റ്റര്‍ അന്തരിച്ചു

  സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ഫര്‍ണിച്ചര്‍ തൊഴിലാളി മരിച്ചു

  കെ.പി കുഞ്ഞിമ്മൂസ അന്തരിച്ചു

  കഞ്ചാവുമായി കാറില്‍ കറങ്ങുകയായിരുന്ന രണ്ടുപേര്‍ അറസ്റ്റില്‍

  മോര്‍ച്ചറി തുറക്കാന്‍ ജീവനക്കാരില്ല; മൃതദേഹവുമായി പൊലീസ് കാത്തുനിന്നത് മണിക്കൂറുകള്‍

  മുട്ടത്ത് ബുള്ളറ്റും കാറും കൂട്ടിയിടിച്ച് കാഞ്ഞങ്ങാട് സ്വദേശിക്ക് പരിക്ക്