updated on:2019-01-11 06:53 PM
വ്യാപാരിയുടെ അപകട മരണം; കല്ലങ്കൈ കണ്ണീരണിഞ്ഞു

www.utharadesam.com 2019-01-11 06:53 PM,
കാസര്‍കോട്: കാറിടിച്ച് പെട്ടിക്കട വ്യാപാരി മരിച്ച സംഭവം കല്ലങ്കൈ പ്രദേശത്തെ കണ്ണീരിലാഴ്ത്തി. ചൗക്കിയില്‍ പെട്ടിക്കട നടത്തുന്ന കല്ലങ്കൈയിലെ എം.എച്ച്.അബ്ബാസ് (55)ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെ കല്ലങ്കൈ പള്ളിക്ക് മുന്‍വശത്തെ ദേശീയ പാതക്ക് സമീപം വെച്ചാണ് അപകടം. കാസര്‍കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബ്ബാസിനെ ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച് കട തുറക്കാനായി പോകുന്നതിനിടെയാണ് അബ്ബാസ് അപകടത്തില്‍പ്പെട്ടത്. പരേതരായ ബി.എച്ച്. മുഹമ്മദ് ഹാജി-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: റുഖിയ. മക്കള്‍: വസീം(സൗദി), ദില്‍ഷാദ്(ദുബായ്), ഇര്‍ഫാന. മരുമക്കള്‍: റഫീഖ് മള്ളങ്കൈ(ബംഗളൂരു), ഷാനിഫ. സഹോദരങ്ങള്‍: എം.എച്ച്. അബ്ദുല്ല, എം.എച്ച്. അബ്ദുല്‍ റഹ്മാന്‍, മൈമൂന, ബീഫാത്തിമ. കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മയ്യത്ത് മാലിക് ദീനാര്‍ പള്ളിപരിസരത്ത് കുളിപ്പിക്കും. തുടര്‍ന്ന് വീട്ടില്‍ കൊണ്ട് വന്ന് പൊതു ദര്‍ശനത്തിന് വെച്ച ശേഷം ചൗക്കി മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.Recent News
  മത്സ്യ വില്‍പ്പനക്ക് ഉപയോഗിക്കുന്ന മോട്ടോര്‍ സൈക്കിള്‍ തകര്‍ത്ത നിലയില്‍

  കണക്കുകളെ കീറിമുറിച്ച് ജയപരാജയ ചര്‍ച്ച

  സതീഷ്ചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് മുഖ്യമന്ത്രി പിണറായി എത്തുന്നു

  മോദി ഭരണം തുടര്‍ന്നാല്‍ ഭരണഘടന തന്നെ ഇല്ലാതാവും-ഹൈദരലി തങ്ങള്‍

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; കാസര്‍കോട്ട് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ജില്ലാ കലക്ടര്‍

  രേഖകളുണ്ടായാലും പിഴയടക്കണം; ഹൈവേ പൊലീസ് പരിശോധനക്കെതിരെ വിമര്‍ശനം

  കര്‍ണാടകയില്‍ നിന്ന് കാണാതായ 17കാരനെ തേടി പൊലീസ് കാസര്‍കോട്ട്

  ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു

  ലോണ്‍തുക അധികമായി അടപ്പിച്ചു; ഉപഭോക്താവിന് ബാങ്ക് നഷ്ടം നല്‍കാന്‍ വിധി

  തൃക്കരിപ്പൂരിനെ ഇളക്കിമറിച്ച് സതീഷ് ചന്ദ്രന്റെ പടയോട്ടം

  അബ്ദുല്‍ കരിം മുസ്‌ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പ്രതികള്‍ കീഴടങ്ങി

  കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു

  പരപ്പയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

  കടലില്‍ അപകടത്തില്‍ പെട്ട നാലുപേരെ രക്ഷപ്പെടുത്തി

  ഡി.സി.സി. നേതാവുമായി ഉണ്ണിത്താന്‍ ഉടക്കി; അടിയന്തിര യു.ഡി.എഫ്. യോഗം വിളിച്ചു