updated on:2019-01-10 07:39 PM
അഡ്വ.പി.വി. കുഞ്ഞിക്കണ്ണന്‍ നായര്‍ അന്തരിച്ചു

www.utharadesam.com 2019-01-10 07:39 PM,
കാസര്‍കോട്: പ്രമുഖ അഭിഭാഷകന്‍ നെല്ലിക്കുന്ന് ബീച്ച് റോഡ് ഭാവനാ നിലയത്തില്‍ അഡ്വ. പി.വി.കെ നായര്‍ എന്ന പി.വി കുഞ്ഞിക്കണ്ണന്‍നായര്‍ (90) അന്തരിച്ചു. 60 വര്‍ഷക്കാലം കാസര്‍കോട്ടേയും കാഞ്ഞങ്ങാട്ടേയും ബാറുകളില്‍ അഭിഭാഷകനായിരുന്നു. പയ്യന്നൂര്‍ സ്വദേശിയാണ്. ഇന്ന് രാവിലെ പത്ത് മണിയോടെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. മുന്‍മന്ത്രി അഡ്വ. കെ. ചന്ദ്രശേഖരന്റെ ജൂനിയറായാണ് അഭിഭാഷകവൃത്തി ആരംഭിച്ചത്. ജസ്റ്റിസ് ശശിധരന്‍ നമ്പ്യാര്‍, അഡ്വ. എം. നാരായണഭട്ട്, അഡ്വ. കെ. മഹാലിംഗഭട്ട് തുടങ്ങിയ പ്രമുഖര്‍ അടങ്ങുന്ന വലിയ ശിഷ്യഗണങ്ങളുണ്ട്. ഭാര്യ: സരളാദേവി (പയ്യന്നൂര്‍ വടക്കന്‍മാരെ വീട്). മക്കള്‍: അഡ്വ. വി. രാജീവ് , അഡ്വ. വി. സതീഷ്, വി. വിനോദ് കുമാര്‍ (ചെറുവത്തൂര്‍ കെ.എച്ച്.എം ഹോസ്പിറ്റല്‍ മാനേജര്‍), വി. ബിന്ദു. മരുമക്കള്‍: ആശാ കോഴിക്കോട്, അഡ്വ. രേഖ, സുധ പയ്യന്നൂര്‍, അഡ്വ. പി.ജി അനൂപ് നാരായണന്‍ കോഴിക്കോട്. സഹോദരങ്ങള്‍: പി.വി ബാലകൃഷ്ണന്‍ (എഞ്ചിനീയര്‍ ഷാര്‍ജ), പി.വി ഗോപാലന്‍ (റിട്ട. റെയില്‍വേ എഞ്ചി.), പാര്‍വ്വതി, നാരായണി, പത്മാവതി, ലക്ഷ്മിക്കുട്ടി, പരേതരായ പി.വി ഗോവിന്ദന്‍കുട്ടി, പി.വി. പത്മനാഭന്‍ (ഇരുവരും പയ്യന്നൂര്‍ കോളേജ് റിട്ട. പ്രിന്‍സിപ്പല്‍).



Recent News
  ബേക്കല്‍ എ.എസ്.ഐയെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍

  ഓഡിറ്റോറിയത്തില്‍ നിന്ന് വൃദ്ധയുടെ മാല പൊട്ടിച്ച സ്ത്രീകള്‍ സി.സി.ടി.വിയില്‍ കുടുങ്ങി

  ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് പണം കവര്‍ന്നു; ചിക്കന്‍ സ്റ്റാളിലും കവര്‍ച്ചാശ്രമം

  കേരളത്തിന്റെ ചരിത്ര നേട്ടത്തിന് മുഹമ്മദ് അസ്ഹറുദ്ദീന്റെ മികച്ച കീപ്പിങ്ങ്

  വധശ്രമക്കേസില്‍ പ്രതികള്‍ റിമാണ്ടില്‍

  തേങ്ങ മോഷണക്കേസില്‍ പ്രതിക്ക് ഒരുവര്‍ഷം തടവ്

  കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതിന് കേസ്

  എ.എസ്.ഐയെ വെട്ടിയ കേസില്‍ പ്രതി റിമാണ്ടില്‍; കാപ്പ ചുമത്തുമെന്ന് പൊലീസ്

  ഗ്യാരേജ് ഉടമയെ മര്‍ദ്ദിച്ചതായി പരാതി

  കാസര്‍കോട് സ്വദേശികള്‍ കടത്തിയ 27 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

  പെട്രോള്‍ പമ്പില്‍ നിന്ന് കവര്‍ന്ന അലമാര തടയണയില്‍ ഉപേക്ഷിച്ച നിലയില്‍

  ഭാസ്‌കരന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് നിഗമനം

  ചാക്കുകെട്ടുകളിലാക്കി സൂക്ഷിച്ച മണല്‍ പിടിച്ചു

  ഗോവന്‍ നിര്‍മ്മിത മദ്യവുമായി യുവാവ് അറസ്റ്റില്‍

  ബൈക്കില്‍ കടത്തുകയായിരുന്ന അരക്കിലോ കഞ്ചാവുമായി ഷിറിയ സ്വദേശി അറസ്റ്റില്‍