updated on:2018-12-06 07:36 PM
മഞ്ചേശ്വരത്തും ഷിറിയയിലും ബസുകള്‍ക്ക് നേരെ കല്ലേറ്; ഡ്രൈവര്‍ക്ക് പരിക്ക്

www.utharadesam.com 2018-12-06 07:36 PM,
മഞ്ചേശ്വരം: ബസുകള്‍ക്ക് നേരെ വ്യാപകമായി കല്ലേറുണ്ടായി. മൂന്ന് ബസുകളുടെ ഗ്ലാസുകള്‍ എറിഞ്ഞു തകര്‍ത്തു. ഇന്നലെ രാത്രി കടമ്പാര്‍, ഷിറിയ, മഞ്ചേശ്വരം ഭാഗങ്ങളിലാണ് ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായത്. ഒരു ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തലപ്പാടിയില്‍ നിന്ന് ആനക്കല്ല് ബോര്‍ക്കളയിലേക്ക് പോവുകയായിരുന്ന ദേവി ബസിന് നേരെ അരിമലയില്‍ വെച്ച് കല്ലേറുണ്ടായത്.
ബൈക്കിലെത്തിയവരാണ് കല്ലെറിഞ്ഞത്. മുന്‍ഭാഗത്തെ ഗ്ലാസ് തകര്‍ന്നു. പരിക്കേറ്റ് ബസ് ഡ്രൈവര്‍ ബോര്‍ക്കളയിലെ ഇസ്മായിലിനെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണിനാണ് പരിക്ക്. മംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിന് നേരെ മഞ്ചേശ്വരം പത്താംമൈലില്‍ വെച്ച് കല്ലേറുണ്ടായി.
ഗ്ലാസ് തകര്‍ന്നു. മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കേരള എസ്.ആര്‍.ടി.സി ബസിന് നേരെ ഷിറിയയില്‍ വെച്ച് കല്ലേറുണ്ടായി. മുന്‍ഭാഗത്തെ ഗ്ലാസ് തകര്‍ന്നു. കുമ്പള, മഞ്ചേശ്വരം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇന്നലെ വൈകിട്ട് മുതല്‍ പൊലീസ് നടപടി കര്‍ശനമാക്കിയിരുന്നു.



Recent News
  ഇരട്ടക്കൊല: ചുരുളഴിയുന്നു സി.പി.എം. പ്രാദേശിക നേതാവ് ഉള്‍പ്പെടെ ഏഴുപേര്‍ പിടിയില്‍

  കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു; 2പേര്‍ക്ക് ഗുരുതരം

  റഹ്മാന്‍ തായലങ്ങാടിക്ക് റഹീം മേച്ചേരി പുരസ്‌കാരം സമ്മാനിച്ചു

  നായന്മാര്‍മൂല സ്വദേശി അസുഖത്തെ തുടര്‍ന്ന് മരിച്ചു

  വീട്ടമ്മ കുഴഞ്ഞു വീണുമരിച്ചു

  സി.ഐ.ടി.യു നേതാവ് കുഴഞ്ഞു വീണു മരിച്ചു

  ഇരട്ടക്കൊലയില്‍ ഞെട്ടിത്തരിച്ച് ജില്ല; അന്വേഷണത്തിന് പ്രത്യേക സംഘം

  മണ്ണിടിഞ്ഞ് ബാവിക്കര തടയണ നിര്‍മ്മാണം മുടങ്ങി

  ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന് പുഴയില്‍ മാലിന്യം തള്ളുന്നതിനിടെ രണ്ടുപേര്‍ അറസ്റ്റില്‍

  മേല്‍പറമ്പില്‍ പൊലീസ് സ്റ്റേഷന്‍ തുടങ്ങി

  വീട്ടമ്മയുടെ സ്വര്‍ണ്ണമാല സ്‌കൂട്ടറിലെത്തിയ 2പേര്‍ തട്ടിപ്പറിച്ചു; പ്രതികളെ കുറിച്ച് സൂചന

  5 വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതായി മദ്രസാ അധ്യാപകനെതിരെ പരാതി

  പുല്‍വാമ ഭീകരാക്രമണം; സൈനികര്‍ക്ക് പോലും സുരക്ഷ ഉറപ്പാക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടതിന്റെ തെളിവ് -കാനം

  കാറിടിച്ച് കൊല്‍ക്കത്ത സ്വദേശിക്ക് ഗുരുതരം

  ബൈക്കിലെത്തിയ 2 പേര്‍ മാലതട്ടിപ്പറിച്ച ശേഷം തള്ളിയിട്ടു; വീട്ടമ്മക്ക് പരിക്ക്