updated on:2018-12-05 06:59 PM
ചതിയില്‍പ്പെട്ട് യുവാവ് ഖത്തറിലെ ജയിലിലായതായി പരാതി; 4 സുഹൃത്തുക്കള്‍ക്കെതിരെ കേസ്

www.utharadesam.com 2018-12-05 06:59 PM,
കാസര്‍കോട്: ലഹരി ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ പൊതിയുമായി കാസര്‍കോട് സ്വദേശിയായ യുവാവ് ഖത്തറില്‍ ജയിലിലായി. യുവാവിനെ സുഹൃത്തുക്കള്‍ വഞ്ചിച്ചതായി കാട്ടി പിതാവ് കാസര്‍കോട് പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. അണങ്കൂര്‍ മെഹബൂബ് റോഡിലെ മുനീര്‍ അഹമ്മദാ(21)ണ് ഖത്തറില്‍ ജയിലില്‍ കഴിയുന്നത്.
മുനീറിനെ സുഹൃത്തുക്കള്‍ വഞ്ചിച്ചതാണെന്ന പിതാവ് പി.എച്ച്. അബ്ദുല്ലയുടെ പരാതിയില്‍ കാഞ്ഞങ്ങാട് ഒഴിഞ്ഞ വളപ്പിലെ അഹമ്മദ് കബീര്‍, അണങ്കൂരിലെ റിയാസ്, റാഫിഖ്, റാഷിദ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 23 നാണ് കോഴിക്കോട് വിമാനത്താവളം വഴി മുനീര്‍ ഖത്തറിലേക്ക് പോയത്. അതിനിടെ ലഹരി ഉല്‍പ്പന്നം അടങ്ങിയ പൊതി കണ്ടെത്തിയതിനെ തുടര്‍ന്ന് ഖത്തര്‍ പൊലീസ് പിടികൂടുകയായിരുന്നു. മകന്‍ ജയിലിലാണെന്നും ഏതാനും സുഹൃത്തുക്കള്‍ ചതിച്ചതെന്നും അറിഞ്ഞതോടെ പിതാവ് കാസര്‍കോട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Recent News
  ഇരട്ടക്കൊല: ചുരുളഴിയുന്നു സി.പി.എം. പ്രാദേശിക നേതാവ് ഉള്‍പ്പെടെ ഏഴുപേര്‍ പിടിയില്‍

  കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു; 2പേര്‍ക്ക് ഗുരുതരം

  റഹ്മാന്‍ തായലങ്ങാടിക്ക് റഹീം മേച്ചേരി പുരസ്‌കാരം സമ്മാനിച്ചു

  നായന്മാര്‍മൂല സ്വദേശി അസുഖത്തെ തുടര്‍ന്ന് മരിച്ചു

  വീട്ടമ്മ കുഴഞ്ഞു വീണുമരിച്ചു

  സി.ഐ.ടി.യു നേതാവ് കുഴഞ്ഞു വീണു മരിച്ചു

  ഇരട്ടക്കൊലയില്‍ ഞെട്ടിത്തരിച്ച് ജില്ല; അന്വേഷണത്തിന് പ്രത്യേക സംഘം

  മണ്ണിടിഞ്ഞ് ബാവിക്കര തടയണ നിര്‍മ്മാണം മുടങ്ങി

  ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന് പുഴയില്‍ മാലിന്യം തള്ളുന്നതിനിടെ രണ്ടുപേര്‍ അറസ്റ്റില്‍

  മേല്‍പറമ്പില്‍ പൊലീസ് സ്റ്റേഷന്‍ തുടങ്ങി

  വീട്ടമ്മയുടെ സ്വര്‍ണ്ണമാല സ്‌കൂട്ടറിലെത്തിയ 2പേര്‍ തട്ടിപ്പറിച്ചു; പ്രതികളെ കുറിച്ച് സൂചന

  5 വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതായി മദ്രസാ അധ്യാപകനെതിരെ പരാതി

  പുല്‍വാമ ഭീകരാക്രമണം; സൈനികര്‍ക്ക് പോലും സുരക്ഷ ഉറപ്പാക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടതിന്റെ തെളിവ് -കാനം

  കാറിടിച്ച് കൊല്‍ക്കത്ത സ്വദേശിക്ക് ഗുരുതരം

  ബൈക്കിലെത്തിയ 2 പേര്‍ മാലതട്ടിപ്പറിച്ച ശേഷം തള്ളിയിട്ടു; വീട്ടമ്മക്ക് പരിക്ക്