like this site? Tell a friend |
updated on:2018-12-05 06:53 PM
പൊലീസ് പരിശോധന കര്‍ശനമാക്കി; കുട്ടികളോടിച്ച നിരവധി വാഹനങ്ങള്‍ പിടിച്ചു
![]() www.utharadesam.com 2018-12-05 06:53 PM, ബേക്കല്‍: സ്കൂട്ടറില്‍ പോകുന്നതിനിടെ ഇന്നലെ കളനാട്ട് സ്കൂള്‍ വിദ്യാര്‍ത്ഥി ബസിടിച്ച് മരണപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്നതിനെതിരെ പൊലീസ് നടപടി ശക്തമാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വാഹന പരിശോധന നടന്നുവരികയാണ്. ഇന്നലെ ബേക്കല്‍ എസ്.ഐ. കെ.പി. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ പരിസരത്ത് മിന്നല്‍ പരിശോധന നടത്തി. വിദ്യാര്‍ത്ഥികളോടിച്ച പത്തോളം ബൈക്കുകള്‍ പിടിച്ചെടുത്തു. രേഖകളുമായി ഉടമസ്ഥര്‍ പൊലീസ് സ്റ്റേഷനിലെത്തിയാല്‍ ബൈക്ക് തിരിച്ച് നല്‍കുമെന്ന് പൊലീസ് പറഞ്ഞു. അപകടങ്ങള്‍ പതിവാകുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ ഇനിയെങ്കിലും കുട്ടികളുടെ കാര്യത്തില്‍ യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറണമെന്ന് പൊലീസ് പറഞ്ഞു. കാസര്‍കോട് പൊലീസ് ഇന്നലെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി. കുട്ടിയോടിച്ച ബൈക്ക് പരവനടുക്കത്ത് വെച്ച് പിടിച്ചു. ആര്.സി. ഉടമ ചെമനാട്ടെ നാരായണനെതിരെ പൊലീസ് കേസെടുത്തു. Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |