updated on:2018-12-04 07:58 PM
വീട്ടമ്മയുടെ മാല തട്ടിപ്പറിച്ച കേസില്‍ പ്രതികള്‍ റിമാണ്ടില്‍

www.utharadesam.com 2018-12-04 07:58 PM,
വിദ്യാനഗര്‍: വീട്ടമ്മയുടെ മൂന്നരപവന്‍ സ്വര്‍ണമാല തട്ടിപ്പറിച്ച കേസില്‍ രണ്ടുപ്രതികള്‍ റിമാണ്ടില്‍. ചെര്‍ക്കള പാടി റോഡിലെ അബ്ദുല്‍ മുനീര്‍(36), ചൂരിപ്പള്ളം ബേളൂര്‍ പള്ളപ്പാടി ഹൗസിലെ ടി.എ അബ്ദുല്‍ ബഷീര്‍ (38) എന്നിവരെയാണ് കോടതി റിമാണ്ട് ചെയ്തത്. അഡൂര്‍ ചെമ്മട്ടുഹൗസിലെ സരോജിനി(57)യുടെ സ്വര്‍ണ്ണമാല ഞായറാഴ്ച ഉച്ചയ്ക്ക് പാടി പീടങ്കല്ല് റോഡരികില്‍ വെച്ച് തട്ടിപ്പറിച്ച കേസിലാണ് ഇവര്‍ പിടിയിലായത്. ഇവര്‍ നേരത്തേയും മാല തട്ടിപ്പറിച്ചതായി പൊലീസ് സംശയിക്കുന്നു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ആവശ്യപ്പെടുമെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ സഞ്ചരിച്ച പുത്തന്‍ സ്‌കൂട്ടര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്‌കൂട്ടറിലെത്തിയാണ് മാല തട്ടിപ്പറിച്ചത്. ബഷീറിനെതിരെ സുള്ള്യയില്‍ ഒരു വാറണ്ട് നിലവിലുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
വിദ്യാനഗര്‍ സി.ഐ. എ. അനില്‍കുമാര്‍, എസ്.ഐ. വിപിന്‍, സി.പി.ഒമാരായ മുഹമ്മദ്, സുജിത്ത്, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടിച്ചത്.



Recent News
  ആറുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ജ്വല്ലറി ഉടമയ്ക്ക് 5 വര്‍ഷം കഠിനതടവ്

  അടുക്കത്ത്ബയല്‍ ക്വാര്‍ട്ടേഴ്‌സിലെ കവര്‍ച്ചക്ക് പിന്നില്‍ 15 കാരനെന്ന് തിരിച്ചറിഞ്ഞു

  കാഞ്ഞങ്ങാട്ട് തേപ്പ് തൊഴിലാളി തീവണ്ടി തട്ടി മരിച്ചു

  പോക്‌സോ കേസില്‍ പ്രതിയായ സൈനികനെ കോടതി 10 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു

  അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു

  യുവാവ് ഹൃദയാഘാതംമൂലം മരിച്ചു

  ഫോട്ടോഗ്രാഫര്‍ പത്മനാഭ അന്തരിച്ചു

  20 വര്‍ഷം മുമ്പ് നാടുവിട്ട പൈക്ക ചെന്നടുക്ക സ്വദേശിയെ മുംബൈയില്‍ കണ്ടെത്തി; നാട്ടിലെത്തിച്ചു

  മഞ്ചേരിയുടെ ചരിത്രം...

  മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രവീന്ദ്ര മാസ്റ്റര്‍ അന്തരിച്ചു

  സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ഫര്‍ണിച്ചര്‍ തൊഴിലാളി മരിച്ചു

  കെ.പി കുഞ്ഞിമ്മൂസ അന്തരിച്ചു

  കഞ്ചാവുമായി കാറില്‍ കറങ്ങുകയായിരുന്ന രണ്ടുപേര്‍ അറസ്റ്റില്‍

  മോര്‍ച്ചറി തുറക്കാന്‍ ജീവനക്കാരില്ല; മൃതദേഹവുമായി പൊലീസ് കാത്തുനിന്നത് മണിക്കൂറുകള്‍

  മുട്ടത്ത് ബുള്ളറ്റും കാറും കൂട്ടിയിടിച്ച് കാഞ്ഞങ്ങാട് സ്വദേശിക്ക് പരിക്ക്