updated on:2018-12-04 06:34 PM
റിയാസ് മൗലവി വധക്കേസില്‍ വിചാരണ പുനരാരംഭിച്ചു

www.utharadesam.com 2018-12-04 06:34 PM,
കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാ അധ്യാപകനായിരുന്ന കര്‍ണ്ണാടക മടിക്കേരി സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്ത് കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പുനരാരംഭിച്ചു. ഇക്കഴിഞ്ഞ ഒക്ടോബര്‍ എട്ടിന് ഈ കേസിന്റെ വിചാരണ തുടങ്ങിയിരുന്നുവെങ്കിലും ജില്ലാ ജഡ്ജി എസ്.മനോഹര്‍കിണി അവധിയില്‍ പോയതിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു(20), പട്‌ളയിലെ നിതിന്‍(19), അഖിലേഷ് എന്ന അഖില്‍(25) എന്നിവരാണ് കേസിലെ പ്രതികള്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാണ്ടില്‍ കഴിയുന്ന ഇവരെ കനത്ത പൊലീസ് സുരക്ഷയോടെയാണ് കോടതിയില്‍ ഹാജരാക്കിയത്. 2017 മാര്‍ച്ച് 20നാണ് റിയാസ് മൗലവിയെ മൂന്നംഗസംഘം പള്ളിയിലെ താമസസ്ഥലത്തുകയറി കൊലപ്പെടുത്തിയത്. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് ഈ കേസില്‍ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് റിയാസ് മൗലവിയുടെ ഭാര്യ നല്‍കിയ ഹരജി ഇപ്പോഴും ജില്ലാകോടതിയുടെ പരിഗണനയിലാണ്. കേസില്‍ 100 സാക്ഷികളാണുള്ളത്.



Recent News
  യുവതിയെ മര്‍ദ്ദിച്ചു

  വീട്ടമ്മയെ മാനഹാനിപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

  മുത്തലിബ് വധക്കേസിന്റെ വിചാരണക്ക് ഹാജരാകാത്ത മൂന്നാം പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് ; സാക്ഷികളും എത്തിയില്ല

  13 കാരിയെ പീഡിപ്പിച്ചകേസില്‍ അമ്മയുടെ സുഹൃത്തിന് 10 വര്‍ഷം കഠിനതടവ്

  ബായാറില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 3 പ്രതികള്‍ കൂടി അറസ്റ്റില്‍

  യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

  ചികിത്സാ പിഴവെന്ന് ആരോപണം; 3 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

  13കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ കുറ്റക്കാരന്‍

  മെഹ്ബൂബ് തീയേറ്ററിലെ ജനറേറ്ററില്‍ തീപിടിത്തം

  ചട്ടഞ്ചാല്‍ സ്വദേശി മലേഷ്യയില്‍ രക്തസമ്മര്‍ദം മൂലം മരിച്ചു

  ഡോക്ടര്‍മാരുടെ സമരം; ജില്ലയില്‍ ആസ്പത്രികളുടെ പ്രവര്‍ത്തനം സ്തംഭിച്ചു, രോഗികള്‍ വലഞ്ഞു

  മോഷ്ടിച്ച ബൈക്കുമായി പിടിയിലായ യുവാവ് റിമാണ്ടില്‍

  കാഞ്ഞങ്ങാട്ട് കവര്‍ച്ചാപരമ്പര തുടരുന്നു; കടകളും ക്ഷേത്ര ഭണ്ഡാരവും കുത്തിത്തുറന്ന് മോഷണം

  നടന്നു പോകുന്നതിനിടെ മണ്‍തിട്ടയില്‍ നിന്ന് വീണ് കണ്ണൂര്‍ സ്വദേശി മരിച്ചു

  മരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു