ബന്തിയോട്: അമിത വൈദ്യുതി പ്രവാഹം മൂലം ക്വാര്‍ട്ടേഴ്സിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. മറ്റു ഇലക്ട്രോണിക്സ് ഉപകരണങ്ങളും കത്തിനശിച്ചു. ഉപ്പളയിലെ വ്യാപാരി മുഹമ്മദും കുടുംബവും താമസിക്കുന്ന ഷിറിയ അമ്പട്ടകുഴിയിലെ ക്വാര്‍ട്ടേഴ്സിലാണ് സംഭവം. ഇന്നലെ ഉച്ചയ്ക്കാണ് അമിത വൈദ്യുത പ്രവാഹം ഉണ്ടായത്. ഫ്രിഡ്ജ് പൂര്‍ണ്ണമായും കത്തിനശിച്ചിട്ടുണ്ട്. ഫാന്‍, ടി.വി തുടങ്ങിയ ഉപകരണങ്ങളും കത്തിനശിച്ചു. ഉപ്പളയില്‍ നിന്ന് ഫയര്‍ ഫോഴ്സെത്തിയാണ് തീയണച്ചത്. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.