updated on:2018-12-03 07:54 PM
നടന്നുപോവുകയായിരുന്ന വീട്ടമ്മയുടെ മൂന്നരപവന്‍ സ്വര്‍ണ്ണമാല സ്‌കൂട്ടറിലെത്തിയ രണ്ടുപേര്‍ തട്ടിപ്പറിച്ചു

www.utharadesam.com 2018-12-03 07:54 PM,
വിദ്യാനഗര്‍: റോഡരികില്‍ നടന്നുപോവുകയായിരുന്ന വീട്ടമ്മയുടെ മൂന്നരപവന്‍ തൂക്കംവരുന്ന സ്വര്‍ണമാല സ്‌കൂട്ടറിലെത്തിയ രണ്ടുപേര്‍ തട്ടിപ്പറിച്ച് കടന്നുകളഞ്ഞു. അഡൂര്‍ ചെമ്മട്ടുഹൗസിലെ സരോജനി(57)യുടെ സ്വര്‍ണ്ണമാലയാണ് കവര്‍ന്നത്. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ പാടി പീടങ്കല്ല് റോഡരികില്‍ വെച്ചാണ് സംഭവം.
പാടിയിലെ കുന്നുമ്മല്‍ തറവാട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു സരോജിനി. ചെര്‍ക്കളയില്‍ ബസിറങ്ങി തറവാട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് സംഭവം. സ്‌കൂട്ടറിലെത്തിയ രണ്ടുപേര്‍ സരോജിനിയോട് ഒരാളുടെ വീട് അന്വേഷിച്ചു. തനിക്കറിയില്ലെന്ന് പറഞ്ഞതോടെ അവര്‍ പോയി. വീണ്ടും സ്‌കൂട്ടറില്‍ പിന്തുടര്‍ന്നെത്തിയ സംഘം സരോജിനിയുടെ കഴുത്തിലുണ്ടായിരുന്ന മാലയുമായി കടന്നുകളയുകയായിരുന്നുവത്രെ. പിന്നീട് സരോജിനി വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിദ്യാനഗര്‍ സി.ഐ എ. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തേയും സമീപത്തേയും സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ച് വരികയാണ്. പ്രതികളില്‍ ഒരാള്‍ പിടിയിലായതായാണ് സൂചന.



Recent News
  ചാമുണ്ഡിക്കുന്നില്‍ വീണ്ടും പുലിയെ കണ്ടു

  സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

  വൃദ്ധന്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

  കുഞ്ചത്തൂരില്‍ സംഘര്‍ഷം; പൊലീസ് ഗ്രാനേഡ് പ്രയോഗിച്ചു, നാലുപേര്‍ക്ക് പരിക്ക്

  വനമേഖലയില്‍ സൂക്ഷിച്ച 400 ലിറ്റര്‍ വാഷ് പിടിച്ചു

  മംഗളൂരു വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; 3 ദിവസത്തിനിടെ പിടിയിലായത് 4 കാസര്‍കോട് സ്വദേശികള്‍

  ക്ഷേത്രത്തില്‍ ആഘോഷത്തിനെത്തിയ സ്ത്രീയുടെ മൂന്നരപവന്‍ മാല നഷ്ടപ്പെട്ടു

  മഞ്ചേശ്വരത്ത് അയ്യപ്പ ഭക്തന്‍ തീവണ്ടി തട്ടി മരിച്ചു

  ഹര്‍ത്താല്‍: ജനം വലഞ്ഞു

  കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂള്‍ പ്യൂണിന് പരിക്ക്

  അബ്ദുല്‍റഹ്മാന്‍ അല്‍ജുനൈദ് ബാഖവി അന്തരിച്ചു

  ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് മുഖത്ത് കൊണ്ട് പരിക്ക്

  ചിറ്റാരിക്കാല്‍ സ്വദേശി വെടിയേറ്റ് മരിച്ച സംഭവത്തില്‍ ബാഗമണ്ഡലം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

  പ്രമുഖ സഹകാരി സി. മാധവന്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌ക്കന്‍ പിടിയില്‍