updated on:2018-12-02 07:15 PM
ജില്ലയില്‍ മയക്കുമരുന്ന് വിപണനത്തിന് നിരവധി കേന്ദ്രങ്ങള്‍; മാഫിയകളുടെ വേരറുക്കാന്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു

www.utharadesam.com 2018-12-02 07:15 PM,
കാസര്‍കോട്: ജില്ലയില്‍ മയക്കുമരുന്ന് മാഫിയാസംഘങ്ങള്‍ പിടിമുറുക്കുന്നു. അന്താരാഷ്ട്ര ബന്ധങ്ങളുള്ള മയക്കുമരുന്ന് സംഘത്തിന്റെ കേരളത്തിലെ പ്രധാന വിപണനകേന്ദ്രമായി കാസര്‍കോട് മാറുന്നതായാണ് സൂചനകള്‍. കഴിഞ്ഞ ദിവസം ക്രിസ്റ്റല്‍ രൂപത്തിലുള്ള മയക്കുമരുന്നുമായി പൊലീസ് പിടിയിലായ തളങ്കരയിലെ മുഹമ്മദ് അദിനാനിനെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കാസര്‍കോട് ടൗണ്‍ പ്രിന്‍സിപ്പല്‍ എസ്.ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തളങ്കര പടിഞ്ഞാറില്‍ നിന്നാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം അദിനാനിനെ കുടുക്കിയത്. അദിനാനുമായി ബന്ധമുള്ള കാസര്‍കോട്ടെ മറ്റുചില യുവാക്കളെ കുറിച്ചുകൂടി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അദിനാന് മയക്കുമരുന്ന് എത്തിച്ചത് തളങ്കര സ്വദേശിയായ ഒരു യുവാവാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. അദിനാന്‍ പിടിയിലായതോടെ ഇയാള്‍ മുംബൈക്ക് കടന്നതായാണ് സൂചന. മുംബൈ, ഗോവ എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും മയക്കുമരുന്ന് കാസര്‍കോട്ടെത്തുന്നതെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. കാസര്‍കോടിന്റെ തീരപ്രദേശത്തെ ആളൊഴിഞ്ഞ വീടുകളും കെട്ടിടങ്ങളുമാണ് മയക്കുമരുന്ന് സംഘത്തിന്റെ പ്രധാന കേന്ദ്രങ്ങള്‍. ഇതിനുപുറമെ നഗരത്തിലെ ഇടവഴികളിലും ഇത്തരം സംഘങ്ങള്‍ തമ്പടിക്കുന്നുണ്ട്. മയക്കുമരുന്ന് വിപണനത്തിന്റെ പ്രധാന കേന്ദ്രങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. കാസര്‍കോട്ടെ രണ്ട് പ്രധാന സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ക്രിസ്റ്റല്‍ രൂപത്തിലുള്ള മയക്കുമരുന്നുകള്‍ ഉപയോഗിച്ചുവരികയാണെന്ന് അദിനാന്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പാര്‍ടി ഡ്രഗ് ആയാണ് എം.ഡി.എം.എ. ഉപയോഗിക്കുന്നത്. കേന്ദ്ര നാഡീവ്യൂഹത്തെ മന്ദീഭവിപ്പിക്കുന്ന രാസപദാര്‍ത്ഥമാണ് ഈ മയക്കുമരുന്നിലുള്ളത്. ഒരു മില്ലിഗ്രാം എം.ഡി.എം.എ.യ്ക്ക് 24 മണിക്കൂര്‍ ലഹരി നല്‍കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ ഈ മയക്കുമരുന്നിന് വേഗത്തില്‍ അടിമകളാകുന്നു. ലോകവ്യാപകമായി നിരോധിച്ച മയക്കുമരുന്നിന്റെ വിപണനം കാസര്‍കോട്ട് സജീവമായതിനെ പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്.Recent News
  ചാമുണ്ഡിക്കുന്നില്‍ വീണ്ടും പുലിയെ കണ്ടു

  സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

  വൃദ്ധന്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

  കുഞ്ചത്തൂരില്‍ സംഘര്‍ഷം; പൊലീസ് ഗ്രാനേഡ് പ്രയോഗിച്ചു, നാലുപേര്‍ക്ക് പരിക്ക്

  വനമേഖലയില്‍ സൂക്ഷിച്ച 400 ലിറ്റര്‍ വാഷ് പിടിച്ചു

  മംഗളൂരു വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; 3 ദിവസത്തിനിടെ പിടിയിലായത് 4 കാസര്‍കോട് സ്വദേശികള്‍

  ക്ഷേത്രത്തില്‍ ആഘോഷത്തിനെത്തിയ സ്ത്രീയുടെ മൂന്നരപവന്‍ മാല നഷ്ടപ്പെട്ടു

  മഞ്ചേശ്വരത്ത് അയ്യപ്പ ഭക്തന്‍ തീവണ്ടി തട്ടി മരിച്ചു

  ഹര്‍ത്താല്‍: ജനം വലഞ്ഞു

  കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂള്‍ പ്യൂണിന് പരിക്ക്

  അബ്ദുല്‍റഹ്മാന്‍ അല്‍ജുനൈദ് ബാഖവി അന്തരിച്ചു

  ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് മുഖത്ത് കൊണ്ട് പരിക്ക്

  ചിറ്റാരിക്കാല്‍ സ്വദേശി വെടിയേറ്റ് മരിച്ച സംഭവത്തില്‍ ബാഗമണ്ഡലം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

  പ്രമുഖ സഹകാരി സി. മാധവന്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌ക്കന്‍ പിടിയില്‍