updated on:2018-12-02 06:48 PM
ഉംറ നിര്‍വ്വഹിക്കാന്‍ ഭാര്യക്കൊപ്പം പോയ കാസര്‍കോട്ടെ വസ്ത്ര വ്യാപാരി മക്കയില്‍ മരിച്ചു

www.utharadesam.com 2018-12-02 06:48 PM,
കാസര്‍കോട്: ഉംറ നിര്‍വ്വഹിക്കാന്‍ ഭാര്യക്കൊപ്പം പോയ കാസര്‍കോട്ടെ വസ്ത്ര വ്യാപാരി മക്കയില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഉളിയത്തടുക്ക റഹ്മത്ത് നഗര്‍ പള്ളിക്ക് സമീപത്തെ താമസക്കാരനും കാസര്‍കോട് പഴയ ബസ്സ്റ്റാന്റ് ക്രോസ് റോഡ് സ്‌കിന്‍ ക്ലിനിക്ക് കെട്ടിടത്തിലെ സണ്‍ഷൈന്‍ വസ്ത്രക്കട ഉടമയുമായ ടി.എ. മുഹമ്മദ് ഷാഫി(67)യാണ് മരിച്ചത്. തളങ്കര ബാങ്കോട് സ്വദേശിയാണ്. ഉംറ നിര്‍വ്വഹിക്കുന്നതിന് ഭാര്യ റാബിയക്കൊപ്പം കഴിഞ്ഞയാഴ്ചയാണ് മുഹമ്മദ് ഷാഫി മക്കയിലേക്ക് പോയത്. ഉംറ കര്‍മ്മം കഴിഞ്ഞ് മദീനയിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ വ്യാഴാഴ്ച രാവിലെ മക്കയില്‍ വെച്ച് ദേഹാസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് മക്കയിലെ അന്‍നൂറ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് മരിച്ചത്. ഉമൈബ, റമീസ, മറിയം ജബിന്‍ എന്നിവര്‍ മക്കളാണ്. മരുമക്കള്‍: റഷീദ്, റിയാസ്, ആസിഫ്. സഹോദരങ്ങള്‍: ഹമീദ് നെല്ലിക്കുന്ന്, ഉമ്മര്‍ ചൂരി, ദൈനബി കടവത്ത്, അസ്മ കടവത്ത്, ആയിഷ ഖാസിലേന്‍, ബീഫാത്തിമ പച്ചക്കാട്.



Recent News
  ഗവ.ഗേള്‍സ് സ്‌കൂളിന്റെ ഗേറ്റ് രാത്രിയിലും തുറന്നിട്ട നിലയില്‍

  യുവതിയെ മര്‍ദ്ദിച്ചു

  വീട്ടമ്മയെ മാനഹാനിപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

  മുത്തലിബ് വധക്കേസിന്റെ വിചാരണക്ക് ഹാജരാകാത്ത മൂന്നാം പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് ; സാക്ഷികളും എത്തിയില്ല

  13 കാരിയെ പീഡിപ്പിച്ചകേസില്‍ അമ്മയുടെ സുഹൃത്തിന് 10 വര്‍ഷം കഠിനതടവ്

  ബായാറില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 3 പ്രതികള്‍ കൂടി അറസ്റ്റില്‍

  യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

  ചികിത്സാ പിഴവെന്ന് ആരോപണം; 3 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

  13കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ കുറ്റക്കാരന്‍

  മെഹ്ബൂബ് തീയേറ്ററിലെ ജനറേറ്ററില്‍ തീപിടിത്തം

  ചട്ടഞ്ചാല്‍ സ്വദേശി മലേഷ്യയില്‍ രക്തസമ്മര്‍ദം മൂലം മരിച്ചു

  ഡോക്ടര്‍മാരുടെ സമരം; ജില്ലയില്‍ ആസ്പത്രികളുടെ പ്രവര്‍ത്തനം സ്തംഭിച്ചു, രോഗികള്‍ വലഞ്ഞു

  മോഷ്ടിച്ച ബൈക്കുമായി പിടിയിലായ യുവാവ് റിമാണ്ടില്‍

  കാഞ്ഞങ്ങാട്ട് കവര്‍ച്ചാപരമ്പര തുടരുന്നു; കടകളും ക്ഷേത്ര ഭണ്ഡാരവും കുത്തിത്തുറന്ന് മോഷണം

  നടന്നു പോകുന്നതിനിടെ മണ്‍തിട്ടയില്‍ നിന്ന് വീണ് കണ്ണൂര്‍ സ്വദേശി മരിച്ചു