updated on:2018-12-02 06:33 PM
നിയമവിരുദ്ധമായ മിഠായി വില്‍പ്പന വ്യാപകം

www.utharadesam.com 2018-12-02 06:33 PM,
കാസര്‍കോട്: ജില്ലയില്‍ നിയമവിരുദ്ധമായ രീതിയിലുള്ള മിഠായി വില്‍പ്പന വ്യാപകമാകുന്നു. പിഞ്ചുകുഞ്ഞുങ്ങളെ ആകര്‍ഷിക്കുന്ന മിഠായികള്‍ പലതും നിയമവിധേയമല്ലെന്നും അപകടം ക്ഷണിച്ചുവരുത്തുന്നുവെന്നും വ്യക്തമാവുകയാണ്. ഇത്തരം മിഠായികള്‍ ഏറെയും എത്തുന്നത് ചൈനയില്‍ നിന്നാണെന്നാണ് വിവരം.
പല കമ്പനികള്‍ക്കും ലൈസന്‍സില്ലെന്നാണ് ഫുഡ് സേഫ്റ്റി വിഭാഗം പറയുന്നത്. ലൈറ്റുള്ളതും മറ്റു അലങ്കാര വസ്തുക്കള്‍ ഘടിപ്പിച്ചതുമായ വിവിധ തരത്തിലും നിറത്തിലുമുള്ള മിഠായികളാണ് കടകളില്‍ വില്‍പ്പന നടത്തുന്നത്. ഇന്നലെ ഇത്തരത്തില്‍ ലൈറ്റ് ഘടിപ്പിച്ച മിഠായി കഴിക്കുന്നതിനിടെ ലൈറ്റിന്റെ ബാറ്ററി വിഴുങ്ങിയ കുട്ടി ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ കഴിയുകയാണ്. ഇതോടെയാണ് ഇത്തരം മിഠായികള്‍ കടകളില്‍ വില്‍ക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നത്. അഞ്ച് രൂപ വിലയുള്ള ലൈറ്റ് അപ്പ് ലോലിപോപ്പ് മിഠായി കഴിച്ചാണ് കുട്ടി അവശനിലയിലായത്. ഇത്തരത്തില്‍ വ്യത്യസ്തമായ വിവിധ കമ്പനികളുടെ മിഠായികള്‍ ചൈനയില്‍ നിന്നും വിപണിയിലെത്തുന്നുണ്ട്. മിഠായിയുടെ കവറിന് പുറത്തുതന്നെ കമ്പനിയുടെ ലൈസന്‍സ് നമ്പര്‍ രേഖപ്പെടുത്തണമെന്നാണ് ഫുഡ് സേഫ്റ്റി വിഭാഗം പറയുന്നത്. അല്ലാത്ത തരത്തിലുള്ള മിഠായികള്‍ വില്‍ക്കുന്നത് നിയമവിരുദ്ധമാണ്. ഉദുമ പാക്യാര സ്വദേശിയായ നൗഷാദിന്റെ രണ്ടര വയസുള്ള കുട്ടിയാണ് മിഠായിക്കൊപ്പമുള്ള ലൈറ്റിന്റെ ചെറിയ ബാറ്ററി വിഴുങ്ങിയതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കൊച്ചുകുട്ടികളെ ആകര്‍ഷിപ്പിക്കാന്‍ വേണ്ടിയാണ് മിഠായിയുടെ കോലിനുള്ളില്‍ ലൈറ്റ് ഘടിപ്പിക്കുന്നത്. ഇത് കൊച്ചുകുട്ടികളുടെ ജീവന്‍ തന്നെ അപകടത്തിലാക്കുന്ന സ്ഥിതിയില്‍ കാര്യങ്ങളെത്തുകയാണ്.



Recent News
  ചാമുണ്ഡിക്കുന്നില്‍ വീണ്ടും പുലിയെ കണ്ടു

  സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

  വൃദ്ധന്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

  കുഞ്ചത്തൂരില്‍ സംഘര്‍ഷം; പൊലീസ് ഗ്രാനേഡ് പ്രയോഗിച്ചു, നാലുപേര്‍ക്ക് പരിക്ക്

  വനമേഖലയില്‍ സൂക്ഷിച്ച 400 ലിറ്റര്‍ വാഷ് പിടിച്ചു

  മംഗളൂരു വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; 3 ദിവസത്തിനിടെ പിടിയിലായത് 4 കാസര്‍കോട് സ്വദേശികള്‍

  ക്ഷേത്രത്തില്‍ ആഘോഷത്തിനെത്തിയ സ്ത്രീയുടെ മൂന്നരപവന്‍ മാല നഷ്ടപ്പെട്ടു

  മഞ്ചേശ്വരത്ത് അയ്യപ്പ ഭക്തന്‍ തീവണ്ടി തട്ടി മരിച്ചു

  ഹര്‍ത്താല്‍: ജനം വലഞ്ഞു

  കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂള്‍ പ്യൂണിന് പരിക്ക്

  അബ്ദുല്‍റഹ്മാന്‍ അല്‍ജുനൈദ് ബാഖവി അന്തരിച്ചു

  ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് മുഖത്ത് കൊണ്ട് പരിക്ക്

  ചിറ്റാരിക്കാല്‍ സ്വദേശി വെടിയേറ്റ് മരിച്ച സംഭവത്തില്‍ ബാഗമണ്ഡലം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

  പ്രമുഖ സഹകാരി സി. മാധവന്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌ക്കന്‍ പിടിയില്‍