updated on:2018-12-01 08:25 PM
ആവര്‍ത്തിക്കപ്പെടുന്ന ഗുഹ ദുരന്തം: നടപടികളെകുറിച്ച് പൊലീസ് ആലോചിക്കുന്നു

www.utharadesam.com 2018-12-01 08:25 PM,
പെര്‍മുദെ: ബായാര്‍ പൊസഡിഗുംപെയില്‍ തെങ്ങ് കയറ്റ തൊഴിലാളി ഗുഹയില്‍ (സുരങ്കത്തില്‍) ശ്വാസംമുട്ടി മരിച്ച സംഭവത്തെ തുടര്‍ന്ന് ഇത്തരം ഗുഹകളെ കുറിച്ച് പഠിക്കാനും സുരക്ഷിതത്വം ഉറപ്പുവരുത്താനും പൊലീസ് നടപടികള്‍ ആരംഭിച്ചു. ഈ ഭാഗങ്ങളില്‍ നിരവധി ഗുഹകളുണ്ടെന്നാണ് വിവരം. കുന്നില്‍ നിന്ന് ഊറിവരുന്ന വെള്ളം ശേഖരിക്കാന്‍ കുന്നിന്‍ ചെരിവില്‍ നിര്‍മ്മിക്കുന്ന ചെറിയ തുരങ്കങ്ങളാണിവ. പഴയകാലങ്ങളില്‍ ഇവ ഉപയോഗിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ മിക്കതും ഉപയോഗിക്കാറില്ല.
വ്യാഴാഴ്ച വൈകിട്ട് മുള്ളന്‍പന്നിയെ പിടിക്കാന്‍ ഗുഹയില്‍ കയറിയപ്പോഴാണ് പൊസഡിഗുംപെ സ്വദേശി നാരായണ നായക് (41) ശ്വാസംമുട്ടി മരിച്ചത്. കൂട്ടുകാരെ ഗുഹാമുഖത്ത് നിര്‍ത്തി അകത്തുകടന്ന നാരായണ നായക് ഗുഹക്കകത്ത് മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ശ്വാസംമുട്ടി മരണപ്പെടുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ഇന്നലെ വൈകിട്ടാണ് മൃതദേഹം പുറത്തെടുത്തത്.
ഇത്തരം ഗുഹകളില്‍ അപകടമുണ്ടാകുന്നത് ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തിലാണ്, ഉപയോഗപ്രദമല്ലാത്ത ഗുഹകളെ എന്തുചെയ്യണമെന്ന് പഠിക്കാന്‍ പൊലീസ് നടപടി തുടങ്ങിയത്. ഗുഹകളില്‍ മൃഗവേട്ട തടയുന്നത് അടക്കമുള്ള കാര്യങ്ങളാണ് പൊലീസ് പഠിക്കുന്നുണ്ട്. 10 വര്‍ഷം മുമ്പ് സമാനമായ രീതിയില്‍ ധര്‍മ്മത്തടുക്കയില്‍ മൂന്നുപേര്‍ ഗുഹയില്‍ ശ്വാസംമുട്ടി മരിച്ചിരുന്നു. പന്നിയെ പിടിക്കാന്‍ ഗുഹയില്‍ കയറിയവര്‍ മുളക് പൊടിയിട്ട് പുകച്ചപ്പോഴാണ് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതും മൂന്നുപേരും മരണപ്പെട്ടതും. ഇതിന് ശേഷം ഈ ഭാഗങ്ങളില്‍ ആളുകള്‍ ഗുഹയ്ക്കകത്ത് കയറുന്നത് കുറവായിരുന്നു.
ഇന്നലെ പൊസഡിഗുംപെയില്‍ നാരായണനായകും രണ്ടു സുഹൃത്തുക്കളും ഗുഹയ്ക്ക് സമീപം നില്‍ക്കുമ്പോള്‍ മുള്ളന്‍പന്നി അതിനകത്ത് കയറുന്നത് കണ്ട് പിടികൂടാന്‍ വേണ്ടി നാരായണനായക് അകത്തുകയറുകയായിരുന്നു. ശരീരത്തില്‍ കയറ് കെട്ടിയാണ് കയറിയത്. അപകടമുണ്ടാവുകയാണെങ്കില്‍ താന്‍ ശബ്ദം വെക്കുമെന്നും അപ്പോള്‍ കയര്‍ വലിക്കണമെന്നും നാരായണ നായക് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കളിലൊരാള്‍ ഗുഹക്കകത്ത് കയറിയപ്പോള്‍ മണ്ണിടിഞ്ഞ നിലയില്‍ കാണുകയായിരുന്നു. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ പെട്ടെന്ന് തന്നെ പിന്‍വലിഞ്ഞു. പിന്നീട് ഫയര്‍ഫോഴ്‌സ് അധികൃതരെത്തി ഗുഹപരിശോധിച്ചപ്പോഴാണ് മണ്ണിടിഞ്ഞിടത്ത് കാല്‍പാദം കാണുന്നത്. രാത്രി വൈകി രക്ഷാപ്രവര്‍ത്തനം അസാധ്യമായതിനാല്‍ ഇന്നലെ രാവിലെ വീണ്ടും ആരംഭിച്ചുവെങ്കിലും മൃതദേഹം പുറത്തെടുക്കാന്‍ കഴിഞ്ഞത് വൈകിട്ടോടെയാണ്.Recent News
  ചാമുണ്ഡിക്കുന്നില്‍ വീണ്ടും പുലിയെ കണ്ടു

  സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

  വൃദ്ധന്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

  കുഞ്ചത്തൂരില്‍ സംഘര്‍ഷം; പൊലീസ് ഗ്രാനേഡ് പ്രയോഗിച്ചു, നാലുപേര്‍ക്ക് പരിക്ക്

  വനമേഖലയില്‍ സൂക്ഷിച്ച 400 ലിറ്റര്‍ വാഷ് പിടിച്ചു

  മംഗളൂരു വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; 3 ദിവസത്തിനിടെ പിടിയിലായത് 4 കാസര്‍കോട് സ്വദേശികള്‍

  ക്ഷേത്രത്തില്‍ ആഘോഷത്തിനെത്തിയ സ്ത്രീയുടെ മൂന്നരപവന്‍ മാല നഷ്ടപ്പെട്ടു

  മഞ്ചേശ്വരത്ത് അയ്യപ്പ ഭക്തന്‍ തീവണ്ടി തട്ടി മരിച്ചു

  ഹര്‍ത്താല്‍: ജനം വലഞ്ഞു

  കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂള്‍ പ്യൂണിന് പരിക്ക്

  അബ്ദുല്‍റഹ്മാന്‍ അല്‍ജുനൈദ് ബാഖവി അന്തരിച്ചു

  ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് മുഖത്ത് കൊണ്ട് പരിക്ക്

  ചിറ്റാരിക്കാല്‍ സ്വദേശി വെടിയേറ്റ് മരിച്ച സംഭവത്തില്‍ ബാഗമണ്ഡലം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

  പ്രമുഖ സഹകാരി സി. മാധവന്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌ക്കന്‍ പിടിയില്‍