updated on:2018-12-01 08:16 PM
മന്‍സൂര്‍ അലിവധക്കേസ്: ഒളിവില്‍ കഴിയുന്ന മുഖ്യപ്രതിയുടെ ജാമ്യക്കാരെ ഹാജരാക്കാന്‍ കോടതി നോട്ടീസ്

www.utharadesam.com 2018-12-01 08:16 PM,
കാസര്‍കോട്: തളങ്കര കടവത്ത് സ്വദേശി മന്‍സൂര്‍ അലി വധക്കേസില്‍ വിചാരണക്ക് ഹാജരാകാതെ ഒളിവില്‍ കഴിയുന്ന മുഖ്യപ്രതിയുടെ ജാമ്യക്കാരെ ഡിസംബര്‍ 31ന് ഹാജരാക്കാന്‍ കോടതി നോട്ടീസ് നല്‍കി. ജില്ലാ പ്രിന്‍സിപ്പാല്‍ സെഷന്‍സ് (മൂന്ന്) കോടതിയാണ് ജാമ്യക്കാരായ തമിഴ്‌നാട് പുതുക്കോടിയിലെ കറുപ്പയ്യയുടെ ഭാര്യ ആനന്ദി, അത്താണി അങ്കേരിയിലെ രാമസ്വാമി എന്നിവരെ ഹാജരാക്കാന്‍ പൊലീസിന് നോട്ടീസ് നല്‍കിയത്. മന്‍സൂര്‍ അലി വധക്കേസിലെ മുഖ്യപ്രതിയായ തമിഴ്‌നാട് അത്താണി അഗ്രഹാര കുടിയിരുപ്പ് കോളനിയിലെ മാരിമുത്തു എന്ന അഷ്‌റഫിനാണ് (35) ആനന്ദിയും രാമസ്വാമിയും ജാമ്യം നിന്നിരുന്നത്. കേസിന്റെ വിചാരണ വേളയില്‍ മാരിമുത്തു ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്ന് മാരിമുത്തുവിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും പ്രതിയെ ഹാജരാക്കാന്‍ ജാമ്യക്കാര്‍ക്ക് നോട്ടീസയക്കുകയും ചെയ്തിരുന്നു. എന്നാല്‍ മാരിമുത്തുവിനെ ഹാജരാക്കാന്‍ ഇവര്‍ക്കായില്ല. ഇതോടെ ജാമ്യക്കാര്‍ക്കെതിരെ കോടതി സ്വമേധയാ കേസെടുക്കുകയും ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവിടുകയും ചെയ്തു. ഇതു സംബന്ധിച്ച നടപടി ക്രമങ്ങളുടെ ഭാഗമായാണ് ജാമ്യക്കാരെ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. 2017 ജനുവരി 25 നാണ് സ്വര്‍ണ്ണ വ്യാപാരിയായ മന്‍സൂര്‍ അലിയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ തള്ളിയത്. മാരിമുത്തു എന്ന മുഹമ്മദ് അഷ്‌റഫ്, കര്‍ണ്ണാടക ബണ്ടാള്‍ കറുവത്തട്ക്ക മീത്തനടുക്കയിലെ അബ്ദുല്‍ സലാം, കര്‍ണാടക ഹാസനിലെ രംഗണ്ണ എന്നിവരാണ് കേസിലെ പ്രതികള്‍. രണ്ടു മൂന്നും പ്രതികളും വിചാരണക്ക് ഹാജരായിരുന്നെങ്കിലും ഒന്നാം പ്രതി ഹാജരാകാത്തതിനാല്‍ കേസിന്റെ വിചാരണ മാറ്റിവെക്കുകയായിരുന്നു. കേസ് ഡിസംബര്‍ 14ന് കോടതി പരിഗണിക്കും.



Recent News
  ചാമുണ്ഡിക്കുന്നില്‍ വീണ്ടും പുലിയെ കണ്ടു

  സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

  വൃദ്ധന്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

  കുഞ്ചത്തൂരില്‍ സംഘര്‍ഷം; പൊലീസ് ഗ്രാനേഡ് പ്രയോഗിച്ചു, നാലുപേര്‍ക്ക് പരിക്ക്

  വനമേഖലയില്‍ സൂക്ഷിച്ച 400 ലിറ്റര്‍ വാഷ് പിടിച്ചു

  മംഗളൂരു വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; 3 ദിവസത്തിനിടെ പിടിയിലായത് 4 കാസര്‍കോട് സ്വദേശികള്‍

  ക്ഷേത്രത്തില്‍ ആഘോഷത്തിനെത്തിയ സ്ത്രീയുടെ മൂന്നരപവന്‍ മാല നഷ്ടപ്പെട്ടു

  മഞ്ചേശ്വരത്ത് അയ്യപ്പ ഭക്തന്‍ തീവണ്ടി തട്ടി മരിച്ചു

  ഹര്‍ത്താല്‍: ജനം വലഞ്ഞു

  കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂള്‍ പ്യൂണിന് പരിക്ക്

  അബ്ദുല്‍റഹ്മാന്‍ അല്‍ജുനൈദ് ബാഖവി അന്തരിച്ചു

  ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് മുഖത്ത് കൊണ്ട് പരിക്ക്

  ചിറ്റാരിക്കാല്‍ സ്വദേശി വെടിയേറ്റ് മരിച്ച സംഭവത്തില്‍ ബാഗമണ്ഡലം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

  പ്രമുഖ സഹകാരി സി. മാധവന്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌ക്കന്‍ പിടിയില്‍