updated on:2018-10-12 06:33 PM
ബെള്ളൂരില്‍ കല്ലുവെട്ട് യന്ത്രത്തിന്റെ ചെയ്‌നില്‍ കുടുങ്ങി തൊഴിലാളി മരിച്ചു

www.utharadesam.com 2018-10-12 06:33 PM,
മുള്ളേരിയ: കല്ലുവെട്ട് യന്ത്രത്തിന്റെ ചെയ്‌നില്‍ കുടുങ്ങി തൊഴിലാളി മരിച്ചു. ബെള്ളൂര്‍ പഞ്ചായത്തിലെ കുളകപ്പാറ ചെങ്കല്‍ക്വാറിയില്‍ ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടം. തൊഴിലാളി കുളകപ്പാറ കൊല്ല്യയിലെ ഗോപാല ഹെഗ്‌ഡെ(48)യാണ് മരിച്ചത്. ഇന്നലെ രാവിലെ ജോലിക്കെത്തി അല്‍പസമയം കഴിഞ്ഞായിരുന്നു അപകടം.
ജോലിക്കിടെ യന്ത്രത്തിന്റെ ചങ്ങലയില്‍ കൈകുടുങ്ങുകയായിരുന്നു. പിന്നീട് ശരീരവും യന്ത്രത്തില്‍ കുടുങ്ങി. കൂടെയുണ്ടായിരുന്നവര്‍ ഏറെ ശ്രമഫലമായി പുറത്തെടുത്ത് കര്‍ണാടക പുത്തൂരിലെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരണപ്പെടുകയായിരുന്നു. പുത്തൂരിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ക്വാറി. ഇത് അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതത്രെ. ബെള്ളൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ അനധികൃത ക്വാറികള്‍ പ്രവര്‍ത്തിച്ചുവരുന്നതായി പരാതിയുണ്ട്. ഇവിടങ്ങളില്‍ തൊഴിലാളികള്‍ക്ക് സുരക്ഷിതത്വമില്ലെന്നും പരാതിയുണ്ട്.
ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം രാത്രിയോടെ സംസ്‌കരിച്ചു.
അതേസമയം ഗോപാലഹെഗ്‌ഡെയുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധമറിയിച്ചു. പിന്നീട് മധ്യസ്ഥശ്രമത്തിന് ശേഷമാണ് പ്രതിഷേധമടങ്ങിയത്.
ഗോപാലയുടെ ഭാര്യ രമണി അസുഖംമൂലം കിടപ്പിലാണ്. മകന്‍: ലക്ഷ്മികാന്ത്. സഹോദരങ്ങള്‍: നാരായണന്‍, ഗിരിജ.Recent News
  അക്രമത്തിനിരയായ ബേക്കൂര്‍ സ്വദേശി മരിച്ചു; മരുമകനടക്കം നാല് പ്രതികള്‍ ഒളിവില്‍

  ഭക്ഷ്യവിഷബാധ; പത്തുപേര്‍കൂടി ആസ്പത്രിയില്‍

  ഒടയംചാലില്‍ കടകളില്‍ കവര്‍ച്ച; ലക്ഷം രൂപയും മലഞ്ചരക്ക് സാധനവും കവര്‍ന്നു

  സ്വര്‍ണവില കുതിച്ചുയരുന്നു

  കോളേജില്‍ നിന്ന് ടി.സി.നല്‍കി പറഞ്ഞുവിട്ട ഡിഗ്രി വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

  പുതിയ ബസ്സ്റ്റാന്റില്‍ ഗാന്ധി സ്‌ക്വയര്‍ മാതൃകയില്‍ പദ്ധതി തയ്യാറാക്കുന്നു

  ഗോവയില്‍ നിന്ന് കാസര്‍കോട്ടേക്ക് രാസപദാര്‍ത്ഥം കലര്‍ത്തിയ മത്സ്യം ഒഴുകുന്നു

  കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ വ്യാപകമായി റോഡുകള്‍ തകര്‍ന്നു; അപകടങ്ങള്‍ പതിവാകുന്നു

  ലളിത കലാസദനം വീണ്ടും ഉണര്‍ന്നു; റബ്ഡി കാണാന്‍ നിരവധി പേരെത്തി

  തെരുവത്ത് ഹാഷിം സ്ട്രീറ്റ് ഹൊസമനക്കാടിലെ റോഡില്‍ കൈയെത്തും ദൂരത്ത് വൈദ്യുതി കമ്പികള്‍

  ജാനകി വധക്കേസിന്റെ വിചാരണ ആഗസ്റ്റ് 8ന് ആരംഭിക്കും

  എ.എം ദാമോദരന്‍ നായര്‍ അന്തരിച്ചു

  ഫോണ്‍ വഴി മദ്യവില്‍പ്പന; യുവാവ് അറസ്റ്റില്‍

  കര്‍ണാടക നിര്‍മ്മിത മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

  അഞ്ചു വയസ്സുകാരന്റെ മരണം മുറിയനാവിയെ ദുഃഖസാന്ദ്രമാക്കി