updated on:2018-10-11 06:54 PM
ജേക്കബ് വര്‍ഗീസിന്റെ മരണം: നഷ്ടമായത് അധ്യാപക കൂട്ടായ്മയിലെ പ്രബല കണ്ണിയെ

www.utharadesam.com 2018-10-11 06:54 PM,
കാഞ്ഞങ്ങാട്: അധ്യാപക സംഘടന രംഗത്ത് മാതൃക കാട്ടിയിരുന്ന ജേക്കബ് വര്‍ഗീസിന്റെ അപകട മരണത്തോടെ നഷ്ടമായത് ജില്ലയിലെ ആദ്യകാല അധ്യാപക കൂട്ടായ്മയിലെ പ്രബല കണ്ണിയെ. ആലപ്പുഴ ജില്ലക്കാരനും ജി.എസ്.ടി.യു മുന്‍ ജില്ലാ പ്രസിഡണ്ടും കെ.ഡി.ഇ.ഡി.ഇ സഹകരണ സംഘം മുന്‍ പ്രസിഡണ്ടും കാഞ്ഞങ്ങാട് മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ മുന്‍ ഡയറക്ടറും ഹൊസ്ദുര്‍ഗ് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മുന്‍ അധ്യാപകനുമായ കര്‍ത്തേരില്‍ ജ്യോതിസിലെ ജേക്കബ് വര്‍ഗീസ് (65) വാഹനാപകടത്തിലാണ് മരിച്ചത്. ചികിത്സയിലിരിക്കെ തിരുവനന്തപുരം കിംസ് ആസ്പത്രിയിലാണ് മരണം.കല്ല്യോട്ട്, പെരിയ, വെള്ളിക്കോത്ത്, ജി.എച്ച്.എസ്.എസ് ഹൊസ്ദുര്‍ഗ് എന്നീ വിദ്യാലയങ്ങളില്‍ അധ്യാപകനായും ജനാധിപത്യ അധ്യാപക പ്രസ്ഥാനത്തെ ജില്ലയില്‍ വളര്‍ത്തിയെടുക്കുന്നതില്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച അധ്യാപക നേതാവുമാണ്.
ഭാര്യ: ഏലിയാമ്മ മാമ്പുഴക്കാലില്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ. ജെയിന്‍ ജേക്കബ്, ഡോ.ജെയിസ് ജേക്കബ് (ഷാര്‍ജ), ഡോ. ജോയിസ് ജേക്കബ്.



Recent News
  അക്രമത്തിനിരയായ ബേക്കൂര്‍ സ്വദേശി മരിച്ചു; മരുമകനടക്കം നാല് പ്രതികള്‍ ഒളിവില്‍

  ഭക്ഷ്യവിഷബാധ; പത്തുപേര്‍കൂടി ആസ്പത്രിയില്‍

  ഒടയംചാലില്‍ കടകളില്‍ കവര്‍ച്ച; ലക്ഷം രൂപയും മലഞ്ചരക്ക് സാധനവും കവര്‍ന്നു

  സ്വര്‍ണവില കുതിച്ചുയരുന്നു

  കോളേജില്‍ നിന്ന് ടി.സി.നല്‍കി പറഞ്ഞുവിട്ട ഡിഗ്രി വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

  പുതിയ ബസ്സ്റ്റാന്റില്‍ ഗാന്ധി സ്‌ക്വയര്‍ മാതൃകയില്‍ പദ്ധതി തയ്യാറാക്കുന്നു

  ഗോവയില്‍ നിന്ന് കാസര്‍കോട്ടേക്ക് രാസപദാര്‍ത്ഥം കലര്‍ത്തിയ മത്സ്യം ഒഴുകുന്നു

  കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ വ്യാപകമായി റോഡുകള്‍ തകര്‍ന്നു; അപകടങ്ങള്‍ പതിവാകുന്നു

  ലളിത കലാസദനം വീണ്ടും ഉണര്‍ന്നു; റബ്ഡി കാണാന്‍ നിരവധി പേരെത്തി

  തെരുവത്ത് ഹാഷിം സ്ട്രീറ്റ് ഹൊസമനക്കാടിലെ റോഡില്‍ കൈയെത്തും ദൂരത്ത് വൈദ്യുതി കമ്പികള്‍

  ജാനകി വധക്കേസിന്റെ വിചാരണ ആഗസ്റ്റ് 8ന് ആരംഭിക്കും

  എ.എം ദാമോദരന്‍ നായര്‍ അന്തരിച്ചു

  ഫോണ്‍ വഴി മദ്യവില്‍പ്പന; യുവാവ് അറസ്റ്റില്‍

  കര്‍ണാടക നിര്‍മ്മിത മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

  അഞ്ചു വയസ്സുകാരന്റെ മരണം മുറിയനാവിയെ ദുഃഖസാന്ദ്രമാക്കി