updated on:2018-10-11 06:41 PM
ഹിമാലയന്‍ ഒഡീസ്സി റൈഡ് ഫ്‌ളാഗ് ഓഫ് ചെയ്തു

www.utharadesam.com 2018-10-11 06:41 PM,
കാസര്‍കോട്: സാഹസികതയെ നെഞ്ചിലേറ്റുന്ന യുവാക്കള്‍ പരിസ്ഥിതി സംരക്ഷണ ദൗത്യം കൂടി ഏറ്റെടുക്കുന്നത് വര്‍ത്തമാന സാഹചര്യങ്ങളില്‍ ഏറെ പ്രതീക്ഷ പകരുന്നതാണെന്ന് കാസര്‍കോട് ഡി.വൈ.എസ്.പി. എം.വി. സുകുമാരന്‍ പറഞ്ഞു. മാംഗ്ലൂര്‍ ബുള്‍സ് മോട്ടോര്‍ സൈക്കിള്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജെ.സി.ഐ., ഐ.എം.എസ്.സി, കെ.എല്‍ 14 മോട്ടോര്‍ സൈക്കിള്‍ ക്ലബ്ബ്, അല്‍മസാഫി, ജസ്റ്റ് ബെയ്ക്ക്, പി.ഇ. സര്‍വീസസ്, ആമറോണ്‍ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ഹിമാലയന്‍ ഒഡീസ്സി അന്തര്‍ ദേശീയ ബൈക്ക് യാത്ര പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയോടുള്ള മനുഷ്യന്റെ കടന്നു കയറ്റം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കിടയാക്കുകയാണ്. അത് തിരിച്ചറിഞ്ഞ് പ്രകൃതിയെ സംരക്ഷിക്കാനും മരങ്ങള്‍ വച്ചുപിടിപ്പിക്കാനും യുവതലമുറ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജെ.സി.ഐ. കാസര്‍കോട് പ്രസിഡണ്ട് കെ.വി. അഭിലാഷ് അധ്യക്ഷത വഹിച്ചു. ജെ.സി.ഐ. കാസര്‍കോട് ഹെറിറ്റേജ് സിറ്റി പ്രസിഡണ്ട് രാജേഷ് കെ. നായര്‍, പ്രോഗ്രാം ഡയറക്ടര്‍ എം.എ. അബ്ദുല്‍ റഫീഖ്, മുജീബ് അഹ്മദ്, കെ. നാഗേഷ്, സുഭാഷ് നാരായണന്‍, കെ.ടി. രവികുമാര്‍, പ്രസാദ് എം.എന്‍, റിട്ടാസ്, നയീം തായലങ്ങാടി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഷാന്‍ കല്ലങ്കടി, സുധീര്‍ കൂഡ്‌ലു, സാഹിര്‍ കുമ്പള എന്നിവരാണ് ഒരു മാസം നീണ്ടുനില്‍ക്കുന്ന റൈഡിന് പുറപ്പെട്ടത്.
12000 കി.മീറ്റര്‍ ദൈര്‍ഘ്യമേറിയ റൈഡില്‍ ഉത്തരേന്ത്യന്‍ നഗരങ്ങളും അയല്‍രാജ്യങ്ങളായ നേപ്പാള്‍, ഭൂട്ടാന്‍ എന്നിവയും സന്ദര്‍ശിക്കും.



Recent News
  ചാമുണ്ഡിക്കുന്നില്‍ വീണ്ടും പുലിയെ കണ്ടു

  സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

  വൃദ്ധന്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

  കുഞ്ചത്തൂരില്‍ സംഘര്‍ഷം; പൊലീസ് ഗ്രാനേഡ് പ്രയോഗിച്ചു, നാലുപേര്‍ക്ക് പരിക്ക്

  വനമേഖലയില്‍ സൂക്ഷിച്ച 400 ലിറ്റര്‍ വാഷ് പിടിച്ചു

  മംഗളൂരു വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; 3 ദിവസത്തിനിടെ പിടിയിലായത് 4 കാസര്‍കോട് സ്വദേശികള്‍

  ക്ഷേത്രത്തില്‍ ആഘോഷത്തിനെത്തിയ സ്ത്രീയുടെ മൂന്നരപവന്‍ മാല നഷ്ടപ്പെട്ടു

  മഞ്ചേശ്വരത്ത് അയ്യപ്പ ഭക്തന്‍ തീവണ്ടി തട്ടി മരിച്ചു

  ഹര്‍ത്താല്‍: ജനം വലഞ്ഞു

  കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂള്‍ പ്യൂണിന് പരിക്ക്

  അബ്ദുല്‍റഹ്മാന്‍ അല്‍ജുനൈദ് ബാഖവി അന്തരിച്ചു

  ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് മുഖത്ത് കൊണ്ട് പരിക്ക്

  ചിറ്റാരിക്കാല്‍ സ്വദേശി വെടിയേറ്റ് മരിച്ച സംഭവത്തില്‍ ബാഗമണ്ഡലം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

  പ്രമുഖ സഹകാരി സി. മാധവന്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌ക്കന്‍ പിടിയില്‍