updated on:2018-10-10 07:42 PM
ശബരിമല അയ്യപ്പ സേവാസമാജം വിവിധ ഭാഗങ്ങളില്‍ റോഡ് ഉപരോധിച്ചു

www.utharadesam.com 2018-10-10 07:42 PM,
കാസര്‍കോട്: ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനത്ത് 200 കേന്ദ്രങ്ങളില്‍ റോഡ് ഉപരോധിച്ചു. ഏഴ് ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലാണ് രാവിലെ 11 മണി മുതല്‍ 12 മണിവരെ ശബരിമല കര്‍മ്മ സമിതി എന്ന ബാനറില്‍ അയ്യപ്പനാമജപത്തോടുകൂടിയുള്ള റോഡ് ഉപരോധം നടത്തിയത്. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരം, കാഞ്ഞങ്ങാട് ട്രാഫിക് സര്‍ക്കിള്‍, ഉപ്പള, വെള്ളരിക്കുണ്ട് എന്നീ കേന്ദ്രങ്ങളില്‍ ഉപരോധം നടത്തി. മോനപ്പ ഗുരുസ്വാമി, ജില്ലാ പ്രസിഡണ്ട് എ.സി. മുരളീധരന്‍, സെക്രട്ടറി ലക്ഷ്മണന്‍ തൃക്കരിപ്പൂര്‍, കെ.ആര്‍. പ്രമോദ് കറന്തക്കാട്, ഹരീഷ് കെ.ജി. കൂഡ്‌ലു, സഞ്ചീവ ഷെട്ടി കുഞ്ചത്തൂര്‍, രവി ബദിയഡുക്ക, എം. ബാലകൃഷ്ണന്‍ നമ്പ്യാര്‍ പെര്‍ലടുക്കം, രാധാകൃഷ്ണ ഗുരു പ്ലാവുള്ളകയ, നാരായണന്‍ ഗുരു കൊട്ടോടി, എന്‍.സി.ടി. നാരായണ സ്വാമി, കണ്ണന്‍ ഗുരുസ്വാമി രാവണീശ്വരം, രഞ്ജിത്ത് മാവുങ്കാല്‍ തുടങ്ങിയവര്‍ വിവിധ ഭാഗങ്ങളിലെ റോഡ് ഉപരോധ സമരത്തിന് നേതൃത്വം നല്‍കി. ഉപരോധത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു.Recent News
  ഇരട്ടക്കൊലയില്‍ ഞെട്ടിത്തരിച്ച് ജില്ല; അന്വേഷണത്തിന് പ്രത്യേക സംഘം

  മണ്ണിടിഞ്ഞ് ബാവിക്കര തടയണ നിര്‍മ്മാണം മുടങ്ങി

  ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന് പുഴയില്‍ മാലിന്യം തള്ളുന്നതിനിടെ രണ്ടുപേര്‍ അറസ്റ്റില്‍

  മേല്‍പറമ്പില്‍ പൊലീസ് സ്റ്റേഷന്‍ തുടങ്ങി

  വീട്ടമ്മയുടെ സ്വര്‍ണ്ണമാല സ്‌കൂട്ടറിലെത്തിയ 2പേര്‍ തട്ടിപ്പറിച്ചു; പ്രതികളെ കുറിച്ച് സൂചന

  5 വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതായി മദ്രസാ അധ്യാപകനെതിരെ പരാതി

  പുല്‍വാമ ഭീകരാക്രമണം; സൈനികര്‍ക്ക് പോലും സുരക്ഷ ഉറപ്പാക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടതിന്റെ തെളിവ് -കാനം

  കാറിടിച്ച് കൊല്‍ക്കത്ത സ്വദേശിക്ക് ഗുരുതരം

  ബൈക്കിലെത്തിയ 2 പേര്‍ മാലതട്ടിപ്പറിച്ച ശേഷം തള്ളിയിട്ടു; വീട്ടമ്മക്ക് പരിക്ക്

  റീ ടാറിംഗിന് പകരം അറ്റകുറ്റപ്പണി; ദേശീയപാതയില്‍ ചതിക്കുഴികള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി, അപകടം അരികെ

  ട്രാവല്‍സ് ഉടമയില്‍ നിന്ന് 18.65 ലക്ഷം വാങ്ങി വഞ്ചിച്ചതിന് കേസ്

  ജോലിക്കിടെ ടവര്‍ ഒടിഞ്ഞ് വൈദ്യുതി കമ്പിയിലേക്ക് തെറിച്ച് വീണു; ഷോക്കേറ്റ് തൊഴിലാളിക്ക് ഗുരുതരം

  ഡ്രൈവര്‍ മദ്യലഹരിയിലോടിച്ച വാന്‍ അപകടത്തില്‍പ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്

  യുവാവ് മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍

  എം.എം.കെ. ഉറുമി അന്തരിച്ചു