like this site? Tell a friend |
updated on:2018-10-10 06:55 PM
ദേശീയപാതയോരം കാടുമൂടി; കാല്‍നടയാത്രക്കാര്‍ അപകടഭീതിയില്‍
![]() www.utharadesam.com 2018-10-10 06:55 PM, ബന്തിയോട്: ദേശീയപാതയോരത്ത് കാടുമൂടിയതോടെ കാല്‍നടയാത്രക്കാര്‍ അപകടഭീതിയിലായി. ദേശീയപാതയില്‍ ബന്തിയോട് മളങ്കൈയിലാണ് ഇരുവശങ്ങളിലും കുറ്റിക്കാടുകള്‍ വളര്‍ന്ന് ദേശീയപാതയിലേക്ക് നീങ്ങിയത്. ദേശീയപാതയില്‍ വാഹനങ്ങള്‍ തലങ്ങും വിലങ്ങും ചീറിപ്പാഞ്ഞുപോകുമ്പോള്‍ കാല്‍നടയാത്രക്കാര്‍ അപകടഭീതിയിലാണ്. കുക്കാര്‍ സ്കൂളിലേക്ക് വരുന്ന നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ കുറ്റിക്കാട് നിറഞ്ഞ വഴിയിലൂടെ നടക്കുന്നത്. വാഹനങ്ങള്‍ വേഗത്തില്‍ കടന്നുപോകുമ്പോള്‍ പലരും കുറ്റിക്കാടിലേക്ക് ചാടുന്നത് പതിവാണ്. ഇവിടെ ഇഴജന്തുക്കളുടെ ശല്യമുള്ളതായും പറയുന്നു. നേരത്തെ മള്ളങ്കൈയിലെ ഗോള്‍ഡന്‍ ഗേയ്സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ കാടുകള്‍ വെട്ടിത്തെളിച്ചിരുന്നു. നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് ക്ലബ്ബ് പ്രവര്‍ത്തകര്‍ പറയുന്നു. Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |