updated on:2018-10-10 06:18 PM
മഞ്ചേശ്വരത്തും ഉപ്പളയിലും മഴവെള്ളം കയറി ലക്ഷങ്ങളുടെ നാശനഷ്ടം

www.utharadesam.com 2018-10-10 06:18 PM,
മഞ്ചേശ്വരം: കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയില്‍ വെള്ളം കയറി ഉപ്പള, മഞ്ചേശ്വരം ഭാഗങ്ങളില്‍ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി.
ഹൊസങ്കടിയില്‍ 15ലേറെ വ്യാപാര സ്ഥാപനങ്ങളില്‍ മഴവെള്ളം കയറി അരലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായി. ഹൊസങ്കടിയിലെ ചെരുപ്പ് കടകളിലേക്കും അനാദികടകളിലേക്കുമാണ് കൂടുതലായി വെള്ളം കയറിയത്. വെള്ളം കയറി സാധനസാമഗ്രികള്‍ നശിച്ചു.
വീടിനകത്തേക്ക് വെള്ളം കയറി കുടുങ്ങിയ രണ്ട് കുടുംബങ്ങളെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി.
ബേക്കൂര്‍ സ്‌കൂളിന് സമീപത്തെ ഖാലിദിന്റെ കുടുംബവും ജനപ്രിയയിലെ ഇഖ്ബാലിന്റെ കുടുംബവുമാണ് മഴവെള്ളം വീടിനകത്ത് കയറിയതിനെ തുടര്‍ന്ന് കുടുങ്ങിയത്.
വിവരമറിഞ്ഞ് ഉപ്പളയില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. ജനപ്രിയയിലെ സുന്ദരന്റെ വീട്ടിനകത്ത് ചെളിവെള്ളം കയറി. 5000 രൂപയുടെ നഷ്ടം സംഭവിച്ചതായി പറയുന്നു. ഉപ്പള സ്‌കൂളിന്റെ ചുറ്റുമതില്‍ തകര്‍ന്നുവീണ് റോഡ് തടസ്സപ്പെട്ടു. ഉപ്പളയിലെ അന്‍സാറിന്റെ വീട്ടിലേക്ക് വെള്ളം കയറി നാശനഷ്ടമുണ്ടായി.



Recent News
  ചാമുണ്ഡിക്കുന്നില്‍ വീണ്ടും പുലിയെ കണ്ടു

  സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

  വൃദ്ധന്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

  കുഞ്ചത്തൂരില്‍ സംഘര്‍ഷം; പൊലീസ് ഗ്രാനേഡ് പ്രയോഗിച്ചു, നാലുപേര്‍ക്ക് പരിക്ക്

  വനമേഖലയില്‍ സൂക്ഷിച്ച 400 ലിറ്റര്‍ വാഷ് പിടിച്ചു

  മംഗളൂരു വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; 3 ദിവസത്തിനിടെ പിടിയിലായത് 4 കാസര്‍കോട് സ്വദേശികള്‍

  ക്ഷേത്രത്തില്‍ ആഘോഷത്തിനെത്തിയ സ്ത്രീയുടെ മൂന്നരപവന്‍ മാല നഷ്ടപ്പെട്ടു

  മഞ്ചേശ്വരത്ത് അയ്യപ്പ ഭക്തന്‍ തീവണ്ടി തട്ടി മരിച്ചു

  ഹര്‍ത്താല്‍: ജനം വലഞ്ഞു

  കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂള്‍ പ്യൂണിന് പരിക്ക്

  അബ്ദുല്‍റഹ്മാന്‍ അല്‍ജുനൈദ് ബാഖവി അന്തരിച്ചു

  ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് മുഖത്ത് കൊണ്ട് പരിക്ക്

  ചിറ്റാരിക്കാല്‍ സ്വദേശി വെടിയേറ്റ് മരിച്ച സംഭവത്തില്‍ ബാഗമണ്ഡലം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

  പ്രമുഖ സഹകാരി സി. മാധവന്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌ക്കന്‍ പിടിയില്‍