updated on:2018-10-10 02:12 PM
കാറഡുക്ക-എന്‍മകജെ തന്ത്രത്തില്‍ കുറ്റിക്കോലിലും ബി.ജെ.പി വീണു, വൈസ് പ്രസിഡണ്ട് പുറത്തായി

www.utharadesam.com 2018-10-10 02:12 PM,
കുറ്റിക്കോല്‍: കാറഡുക്ക-എന്‍മകജെ തന്ത്രം പരീക്ഷിച്ച കുറ്റിക്കോലിലും സി.പി.എം നീക്കം വിജയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബി.ജെ.പിയിലെ പി. ദാമോദരനെതിരെ സി.പി.എം കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചു. പി. ഗോപിനാഥനാണ് നോട്ടീസ് നല്‍കിയത്. സി.പി.എമ്മിലെ മറ്റ് അംഗങ്ങളായ കെ.എന്‍. രാജന്‍, എന്‍.ടി. ലക്ഷ്മി, പി. ദിവാകരന്‍, കെ. മണികണ്ഠന്‍, ഓമനാ ബാലകൃഷ്ണന്‍ എന്നിവര്‍ ഒപ്പിട്ട നോട്ടീസാണ് ഇന്ന് രാവിലെ ചര്‍ച്ചക്കെടുത്തത്. സി.പി.ഐയിലെ ഏക അംഗം എച്ച്. നിര്‍മ്മലകുമാരി നോട്ടീസില്‍ ഒപ്പുവെച്ചിട്ടില്ലെങ്കിലും അവിശ്വാസ പ്രമേയത്തെ പിന്തുണക്കുകയായിരുന്നു. ഭരണപക്ഷത്തെ ചില അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്യുമെന്ന സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍ ഫലിച്ചു.
കോണ്‍ഗ്രസ് വിമത അംഗമായ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ സമീറ ഖാദറും സ്വതന്ത്രനായ സുനീഷ് ജോസഫും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. കോണ്‍ഗ്രസ് വിമത വിഭാഗത്തിലെ മൂന്നംഗങ്ങളും ആര്‍.എസ്.പി അംഗവും ഹാജരായില്ല. ബി.ജെ.പി അംഗങ്ങളായ പി. ദാമോദരന്‍, ധര്‍മ്മാവതി, ആര്‍. രഞ്ജിനി എന്നിവര്‍ ഹാജരായി പ്രമേയത്തിന് പ്രതികൂലമായി വോട്ട് ചെയ്തു. 16 അംഗ ഭരണസമിതിയില്‍ ബി.ജ.പിയുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസിലെ വിമത വിഭാഗം ഇപ്പോള്‍ ഭരണം നടത്തുന്നത്. ലിസി തോമസാണ് പ്രസിഡണ്ട്.
ഇതിന് മുമ്പ് ഒരു തവണ പി. ദാമോദരനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നെങ്കിലും ക്വാറം തികയാത്തതിനാല്‍ പ്രമേയം അസാധുവാകുകയായിരുന്നു. പ്രസിഡണ്ടിനെതിരെ അവിശ്വാസം കൊണ്ടുവരാതെ വൈസ് പ്രസിഡണ്ടിനെതിരെ കൊണ്ടുവന്നത് മലയോരത്ത് ചര്‍ച്ച വിഷയമായിരുന്നു. ബി.ജെ.പിയെ ഭരണത്തില്‍ നിന്നൊഴിവാക്കി കോണ്‍ഗ്രസ് വിമത വിഭാഗവുമായി സഹകരിച്ച് മുന്നോട്ട് പോകാമെന്ന തന്ത്രവും സി.പി.എം സ്വീകരിക്കാനിടയുണ്ട്. സി.പി.എമ്മിന് വൈസ് പ്രസിഡണ്ട് സ്ഥാനം കൊടുക്കുന്നതില്‍ വിമത വിഭാഗത്തിന് എതിര്‍പ്പില്ലെന്നാണ് അറിയുന്നത്.Recent News
  അക്രമത്തിനിരയായ ബേക്കൂര്‍ സ്വദേശി മരിച്ചു; മരുമകനടക്കം നാല് പ്രതികള്‍ ഒളിവില്‍

  ഭക്ഷ്യവിഷബാധ; പത്തുപേര്‍കൂടി ആസ്പത്രിയില്‍

  ഒടയംചാലില്‍ കടകളില്‍ കവര്‍ച്ച; ലക്ഷം രൂപയും മലഞ്ചരക്ക് സാധനവും കവര്‍ന്നു

  സ്വര്‍ണവില കുതിച്ചുയരുന്നു

  കോളേജില്‍ നിന്ന് ടി.സി.നല്‍കി പറഞ്ഞുവിട്ട ഡിഗ്രി വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

  പുതിയ ബസ്സ്റ്റാന്റില്‍ ഗാന്ധി സ്‌ക്വയര്‍ മാതൃകയില്‍ പദ്ധതി തയ്യാറാക്കുന്നു

  ഗോവയില്‍ നിന്ന് കാസര്‍കോട്ടേക്ക് രാസപദാര്‍ത്ഥം കലര്‍ത്തിയ മത്സ്യം ഒഴുകുന്നു

  കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ വ്യാപകമായി റോഡുകള്‍ തകര്‍ന്നു; അപകടങ്ങള്‍ പതിവാകുന്നു

  ലളിത കലാസദനം വീണ്ടും ഉണര്‍ന്നു; റബ്ഡി കാണാന്‍ നിരവധി പേരെത്തി

  തെരുവത്ത് ഹാഷിം സ്ട്രീറ്റ് ഹൊസമനക്കാടിലെ റോഡില്‍ കൈയെത്തും ദൂരത്ത് വൈദ്യുതി കമ്പികള്‍

  ജാനകി വധക്കേസിന്റെ വിചാരണ ആഗസ്റ്റ് 8ന് ആരംഭിക്കും

  എ.എം ദാമോദരന്‍ നായര്‍ അന്തരിച്ചു

  ഫോണ്‍ വഴി മദ്യവില്‍പ്പന; യുവാവ് അറസ്റ്റില്‍

  കര്‍ണാടക നിര്‍മ്മിത മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

  അഞ്ചു വയസ്സുകാരന്റെ മരണം മുറിയനാവിയെ ദുഃഖസാന്ദ്രമാക്കി