updated on:2018-10-10 01:54 PM
ക്രമക്കേടെന്ന് ആരോപണം; നാട്ടുകാര്‍ റോഡ് പ്രവൃത്തി തടഞ്ഞു

www.utharadesam.com 2018-10-10 01:54 PM,
ബദിയടുക്ക: അശാസ്ത്രീയമായ രീതിയിലും പ്രവൃത്തിയിലെ ക്രമക്കേട് മൂലവും റോഡ് തകര്‍ന്നു. പ്രവൃത്തി നാട്ടുകാര്‍ തടഞ്ഞു. ബദിയടുക്ക പഞ്ചായത്തിലെ നാലാം വാര്‍ഡിലെ ഉപ്ലേരി മുതല്‍ ബൈക്കുഞ്ച വരെയുള്ള റോഡാണ് തകര്‍ന്നത്. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 726 മീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് അറ്റ കുറ്റ പ്രവര്‍ത്തനം നടത്തുന്നതിന് 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. പ്രവൃത്തിയുടെ തുടക്കത്തില്‍ നല്ല നിലയില്‍ നിര്‍മ്മാണം നടന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ എസ്റ്റിമേറ്റിന് വിരുദ്ധമായി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുകയും കോണ്‍ക്രീറ്റിന് പകരം മെറ്റല്‍ മാത്രം പാകി സിമന്റിന്റെ മിശ്രണം ചെയ്ത വെള്ളം ഒഴിച്ച് പ്രവൃത്തി പൂര്‍ത്തികരിക്കാന്‍ കരാറുകാരന്‍ ശ്രമിച്ചുവെന്നുമാണ് പ്രദേശവാസികളുടെ ആരോപണം. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രവൃത്തി നാട്ടുകാര്‍ തടസ്സപെടുത്തിയിരുന്നു. വര്‍ഷങ്ങളോളമായി തകര്‍ന്ന് തരിപ്പണമായി ഗതാഗത തടസ്സം നേരിട്ടിരുന്ന റോഡ് അറ്റകുറ്റ പ്രവര്‍ത്തനം നടത്തി സഞ്ചാര യോഗ്യമാക്കണമെന്ന നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും തുക അനുവദിച്ചത്. എസ്റ്റിമേറ്റില്‍ പറയും പ്രകാരം പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.Recent News
  ഇരട്ടക്കൊലയില്‍ ഞെട്ടിത്തരിച്ച് ജില്ല; അന്വേഷണത്തിന് പ്രത്യേക സംഘം

  മണ്ണിടിഞ്ഞ് ബാവിക്കര തടയണ നിര്‍മ്മാണം മുടങ്ങി

  ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന് പുഴയില്‍ മാലിന്യം തള്ളുന്നതിനിടെ രണ്ടുപേര്‍ അറസ്റ്റില്‍

  മേല്‍പറമ്പില്‍ പൊലീസ് സ്റ്റേഷന്‍ തുടങ്ങി

  വീട്ടമ്മയുടെ സ്വര്‍ണ്ണമാല സ്‌കൂട്ടറിലെത്തിയ 2പേര്‍ തട്ടിപ്പറിച്ചു; പ്രതികളെ കുറിച്ച് സൂചന

  5 വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതായി മദ്രസാ അധ്യാപകനെതിരെ പരാതി

  പുല്‍വാമ ഭീകരാക്രമണം; സൈനികര്‍ക്ക് പോലും സുരക്ഷ ഉറപ്പാക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടതിന്റെ തെളിവ് -കാനം

  കാറിടിച്ച് കൊല്‍ക്കത്ത സ്വദേശിക്ക് ഗുരുതരം

  ബൈക്കിലെത്തിയ 2 പേര്‍ മാലതട്ടിപ്പറിച്ച ശേഷം തള്ളിയിട്ടു; വീട്ടമ്മക്ക് പരിക്ക്

  റീ ടാറിംഗിന് പകരം അറ്റകുറ്റപ്പണി; ദേശീയപാതയില്‍ ചതിക്കുഴികള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി, അപകടം അരികെ

  ട്രാവല്‍സ് ഉടമയില്‍ നിന്ന് 18.65 ലക്ഷം വാങ്ങി വഞ്ചിച്ചതിന് കേസ്

  ജോലിക്കിടെ ടവര്‍ ഒടിഞ്ഞ് വൈദ്യുതി കമ്പിയിലേക്ക് തെറിച്ച് വീണു; ഷോക്കേറ്റ് തൊഴിലാളിക്ക് ഗുരുതരം

  ഡ്രൈവര്‍ മദ്യലഹരിയിലോടിച്ച വാന്‍ അപകടത്തില്‍പ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്

  യുവാവ് മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍

  എം.എം.കെ. ഉറുമി അന്തരിച്ചു