updated on:2018-10-08 08:03 PM
മഞ്ചേശ്വരത്ത് സി.പി.എം ഏരിയാ കമ്മിറ്റി അംഗവും ലോക്കല്‍ സെക്രട്ടറിയും അടക്കം എട്ടുപേരെ അക്രമിച്ചു

www.utharadesam.com 2018-10-08 08:03 PM,
മഞ്ചേശ്വരം: മഞ്ചേശ്വരം പാവൂര്‍ പൊയ്യയില്‍ സി.പി.എം നേതാവിന്റെ വീട്ടില്‍ കയറി ബി.ജെ.പി. പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ ഏരിയാ കമ്മിറ്റി അംഗവും ലോക്കല്‍ സെക്രട്ടറിയുമടക്കം എട്ടു പേര്‍ക്ക് പരിക്കേറ്റു. സംഭവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം പൊലീസ് 11 പേര്‍ക്കെതിരെ കേസെടുത്തു.
സി.പി.എം. മഞ്ചേശ്വരം ഏരിയ കമ്മിറ്റി അംഗം പാവൂര്‍ പൊയ്യയിലെ ബൂബ (51), ബൂബന്റെ ഭാര്യയും വോര്‍ക്കാടി പഞ്ചായത്ത് മുന്‍ അംഗവുമായ ഹരിണാക്ഷി (35), മകനും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനുമായ അക്ഷയ് (23), സി.പി.എം വോര്‍ക്കാടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി നവീന്‍കുമാര്‍ (30), ഡി.വൈ.എഫ്.ഐ. വില്ലേജ് സെക്രട്ടറി മഹേഷ് (28), ചരന്‍രാജ് (23), നിധിന്‍ (22), ദീക്ഷിത്ത് (18) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. ഇവരെ കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം.
മജിര്‍പ്പളയില്‍ ഇന്നലെ ബി.ജെ.പിയുടെ പ്രതിഷേധ പ്രകടനം നടന്നിരുന്നു. പ്രകടനം കഴിഞ്ഞ് മടങ്ങിയ ഒരു സംഘം പൊയ്യയില്‍ ക്ഷേത്ര പരിസരം വൃത്തിയാക്കിക്കൊണ്ടിരുന്ന ദീക്ഷിത്ത്, നിധിന്‍, നവീന്‍കുമാര്‍ എന്നിവരെ മാരകായുധമായി അക്രമിച്ചു. സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് ഓടിയ ഇവര്‍ ബൂബന്റെ വീട്ടില്‍ അഭയംപ്രാപിക്കുകയായിരുന്നു. എന്നാല്‍ പിന്തുടര്‍ന്നെത്തിയ അമ്പതോളം വരുന്ന സംഘം വീട്ടില്‍ കയറി ബൂബനേയും കുടുംബത്തേയും അക്രമിക്കുകയായിരുന്നു. നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് അക്രമത്തില്‍ പരിക്കേറ്റവരെ ആസ്പത്രിയില്‍ എത്തിച്ചത്.
കഴിഞ്ഞ ദിവസം മജിര്‍പള്ളയില്‍ നടന്ന സി.പി.എം പൊതുയോഗത്തില്‍ ബൂബ ബി.ജെ.പി-ആര്‍.എസ്.എസ് എന്നിവയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന്റെ പേരില്‍ ബൂബക്ക് നേരെ ചില ബി.ജെ.പി. പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയതായി പറയുന്നു. അക്രമത്തില്‍ കിരണ്‍, അങ്കിത്ത്, ദിരാജ്, ശോഭിത്ത്, സജിത്ത്, ഭരത്, കര്‍ത്തന്‍, വിജാന്ത് എന്നിവര്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.Recent News
  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  പെയിന്റിങ് ജോലിക്കിടെ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

  വിദ്യാര്‍ത്ഥി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

  കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി

  എ.കെ അബ്ദുല്‍ റഹ്മാന്‍ മുസ്ല്യാര്‍ അന്തരിച്ചു

  ഓണ്‍ലൈന്‍ വ്യാപാര ഏജന്റെന്ന് ധരിപ്പിച്ച് തട്ടിപ്പ് നടത്തിയവരെ പിടിച്ചത് കോട്ടയത്ത് വെച്ച്

  വയോധികയുടെ സ്വര്‍ണ്ണാഭരണങ്ങളുമായി മുങ്ങിയ കാസര്‍കോട് സ്വദേശിനി റിമാണ്ടില്‍

  ദേശീയപാതയിലെ ചെരിവ് വിനയാകുന്നു; ഷിറിയയില്‍ ലോറിമറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

  നടപടി വരുമെന്ന പ്രഖ്യാപനത്തിനിടയിലും പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നു

  അസുഖത്തെ തുടര്‍ന്ന് ചുമട്ട് തൊഴിലാളി മരിച്ചു

  ക്വാറി തൊഴിലാളി തൂങ്ങി മരിച്ചു

  ബഷീര്‍ കുമ്പള അന്തരിച്ചു

  കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

  രാഷ്ട്ര പാരമ്പര്യം കാക്കാന്‍ സര്‍ക്കാരിനും കോടതിക്കും തുല്യ ബാധ്യതയെന്ന് സമസ്ത പ്രസിഡണ്ട്

  സൂററ്റ് എന്‍.ഐ.ടി എം.ടെക്ക് പരീക്ഷയില്‍ കാസര്‍കോട് സ്വദേശിനിക്ക് ഒന്നാം റാങ്ക്