updated on:2018-08-09 06:27 PM
'കേരളത്തില്‍ വ്യവസായ സൗഹൃദ അന്തരീക്ഷം'

www.utharadesam.com 2018-08-09 06:27 PM,
കാസര്‍കോട്: കേരളത്തില്‍ വ്യവസായ സൗഹൃദ അന്തരീക്ഷമാണുള്ളതെന്ന് കേരള ചെറുകിട വ്യവസായ അസോ. നോര്‍ത്ത് സോണ്‍ വൈസ് പ്രസിഡണ്ട് എം.ഖാലിദ് അഭിപ്രായപ്പെട്ടു. അസോ. ജില്ലാ വാര്‍ഷിക ജനറല്‍ബോഡി വിദ്യാനഗറിലെ കെ.എസ്.എസ്.ഐ.എ. ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് കെ.ടി. സുഭാഷ് നാരായണന്‍ അധ്യക്ഷത വഹിച്ചു. കേരള സോഷ്യല്‍ സെക്യൂരിറ്റി ഫണ്ട് ചെയര്‍മാന്‍ കെ.ജെ. ഇമാനുവല്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എം.പി. അബ്ദുല്‍ റഷീദിന് യാത്രയയപ്പ് നല്‍കി. മികച്ച വ്യവസായ സംരംഭകക്കുള്ള പുരസ്‌കാരം ലഭിച്ച ഗ്രാനൈറ്റ് ഉദ്യോഗ് ഉടമ സി. ബിന്ദുവിനെ ആദരിച്ചു. രോഹിത് കൃഷ്ണന്‍, കീര്‍ത്തി ജി. എന്നിവര്‍ക്ക് വിദ്യാഭ്യാസ എക്‌സലന്‍സ് പുരസ്‌കാരം നല്‍കി. മുന്‍ പ്രസിഡണ്ടുമാരായ കെ.ജനാര്‍ദ്ദനന്‍, കെ. അഹമ്മദലി, കെ. രവീന്ദ്രന്‍, ജില്ലാ വൈസ് പ്രസി. എസ്. രാജാരാമ, വുഡ് ഓണേര്‍സ് അസോ. പ്രസി. പി.ജെ. ജോസ്, സ്റ്റീല്‍ ഫാബ്രികേറ്റേര്‍സ് അസോ. സെക്രട്ടറി കെ.വി. സുഗതന്‍, പള്ളിക്കര അബ്ദുല്ല ഹാജി സംസാരിച്ചു. ട്രഷറര്‍ കെ.മുഹമ്മദലി വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. സെക്രട്ടറി പി.വി. രവീന്ദ്രന്‍ സ്വാഗതവും ജോ. സെക്രട്ടറി എ. പ്രസന്ന ചന്ദ്രന്‍ നന്ദിയും പറഞ്ഞു.Recent News
  ബിരുദ വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി

  ഓട്ടോയില്‍ വാനിടിച്ച് മരിച്ച യുവാവിന്റെ കുടുംബത്തിന് 15.2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

  മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ബംഗളൂരുവില്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ വീട്ടുവേലക്ക് നിര്‍ത്തി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ദമ്പതികള്‍ക്കെതിരെ കേസ്

  രണ്ട് ടോറസ് ലോറികളില്‍ കടത്തുകയായിരുന്ന മണല്‍ പിടിച്ചു

  വൃദ്ധ സദനത്തില്‍ പ്രവേശിപ്പിച്ച തമിഴ്‌നാട് സ്വദേശി മരിച്ചു

  വാട്‌സ് ആപ്പില്‍ വ്യാജ പ്രചരണം നടത്തിയതിന് യുവാവ് അറസ്റ്റില്‍

  കുടകില്‍ മണ്ണിടിച്ചില്‍; കാസര്‍കോട്ടേക്കുള്ള

  വ്യവസായ എസ്റ്റേറ്റില്‍ മരം വീണ് വൈദ്യുതി തൂണുകള്‍ തകര്‍ന്നു; ട്രാന്‍സ്‌ഫോര്‍മര്‍ തകരാറിലായി

  പയസ്വിനി പുഴ കരകവിഞ്ഞൊഴുകി; ജാല്‍സൂര്‍-പരപ്പ പാതയില്‍ വെള്ളം കയറി

  യുവതിയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  ജോലിക്കിടെ ഷോക്കേറ്റ് മരിച്ച ലൈന്‍മാന്റെ മൃതദേഹം വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചു

  ദുരിതബാധിതരെ സഹായിക്കാന്‍ വ്യാപാരികളും

  ചേരങ്കൈയില്‍ അഞ്ച് വീടുകള്‍ക്ക് ഭീഷണി, തൃക്കണ്ണാട്ടെ 27 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

  ഉപ്പള സ്വദേശി ഖത്തറില്‍ അന്തരിച്ചു