updated on:2018-08-09 06:17 PM
മര്‍ച്ചന്റ്‌സ് വനിതാ വിംഗ് ട്രെയിനിംഗ് ക്ലാസ് സംഘടിപ്പിച്ചു

www.utharadesam.com 2018-08-09 06:17 PM,
കാസര്‍കോട്: ദേശീയ വ്യാപാര ദിനമായ ഇന്ന് കാസര്‍കോട് മര്‍ച്ചന്റ്‌സ് വനിതാവിംഗിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ബോധവല്‍ക്കരണ- ട്രെയിനിംഗ് ക്ലാസ് സംഘടിപ്പിച്ചു. എം.എ. ഇംഗ്ലീഷ് റാങ്ക് ജേതാവും മംഗളൂരു യൂണിവേഴ്‌സിറ്റി കോളേജ് ലക്ചററുമായ നഫീസത്ത് ഷിഫാനി ഉദ്ഘാടനം ചെയ്തു. സമ്മര്‍ദ്ദം എങ്ങനെ കുറക്കാമെന്ന വിഷയത്തില്‍ നടന്ന മനോനേത്ര ക്ലാസിന് ഡോ. സുനില്‍ നേതൃത്വം നല്‍കി.
പുതു തലമുറയിലെ കുട്ടികളെ എങ്ങനെ പരിചരിക്കണം എന്ന വിഷയത്തില്‍ ഡോ. സെബാന്‍ ചെരിപുറത്ത് ക്ലാസെടുത്തു. പ്രസിഡണ്ട് കെ. ചന്ദ്രമണി അധ്യക്ഷത വഹിച്ചു. കെ.എം. സുമതി സ്വാഗതം പറഞ്ഞു. മാഹിന്‍ കോളിക്കര, എ.കെ. മൊയ്തീന്‍ കുഞ്ഞി, കെ. നാഗേഷ് ഷെട്ടി, ബഷീര്‍ കല്ലങ്കടി, ഷേര്‍ളി സെബാസ്റ്റ്യന്‍, ഭവാനി, ബീനാഷെട്ടി, ലക്ഷ്മി, ഖമറുന്നിസ, അനിത, ഉമാ സുമിത്രന്‍, സുചിത്രപിള്ള, ആശാ രാധാകൃഷ്ണന്‍ സംബന്ധിച്ചു. നഫീസത്ത് ഷിഫാനിയെയും ഡോ. സുനിലിനെയും ചടങ്ങില്‍ അനുമോദിച്ചു.Recent News
  ബിരുദ വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി

  ഓട്ടോയില്‍ വാനിടിച്ച് മരിച്ച യുവാവിന്റെ കുടുംബത്തിന് 15.2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

  മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ബംഗളൂരുവില്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ വീട്ടുവേലക്ക് നിര്‍ത്തി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ദമ്പതികള്‍ക്കെതിരെ കേസ്

  രണ്ട് ടോറസ് ലോറികളില്‍ കടത്തുകയായിരുന്ന മണല്‍ പിടിച്ചു

  വൃദ്ധ സദനത്തില്‍ പ്രവേശിപ്പിച്ച തമിഴ്‌നാട് സ്വദേശി മരിച്ചു

  വാട്‌സ് ആപ്പില്‍ വ്യാജ പ്രചരണം നടത്തിയതിന് യുവാവ് അറസ്റ്റില്‍

  കുടകില്‍ മണ്ണിടിച്ചില്‍; കാസര്‍കോട്ടേക്കുള്ള

  വ്യവസായ എസ്റ്റേറ്റില്‍ മരം വീണ് വൈദ്യുതി തൂണുകള്‍ തകര്‍ന്നു; ട്രാന്‍സ്‌ഫോര്‍മര്‍ തകരാറിലായി

  പയസ്വിനി പുഴ കരകവിഞ്ഞൊഴുകി; ജാല്‍സൂര്‍-പരപ്പ പാതയില്‍ വെള്ളം കയറി

  യുവതിയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  ജോലിക്കിടെ ഷോക്കേറ്റ് മരിച്ച ലൈന്‍മാന്റെ മൃതദേഹം വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചു

  ദുരിതബാധിതരെ സഹായിക്കാന്‍ വ്യാപാരികളും

  ചേരങ്കൈയില്‍ അഞ്ച് വീടുകള്‍ക്ക് ഭീഷണി, തൃക്കണ്ണാട്ടെ 27 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

  ഉപ്പള സ്വദേശി ഖത്തറില്‍ അന്തരിച്ചു