updated on:2018-08-08 07:59 PM
കാറഡുക്ക സ്വദേശിയായ യുവ എഞ്ചിനീയര്‍ ഡല്‍ഹിയില്‍ ന്യുമോണിയ ബാധിച്ച് മരിച്ചു

www.utharadesam.com 2018-08-08 07:59 PM,
മുള്ളേരിയ: കാറഡുക്ക പതിമൂന്നാംമൈല്‍ സ്വദേശിയായ യുവ എഞ്ചിനീയര്‍ ഡല്‍ഹിയില്‍ ന്യുമോണിയ ബാധിച്ച് മരിച്ചു. പതിമൂന്നാം മൈല്‍ നെക്കാര്‍ളത്തെ പി.രാഘവന്റെയും സുധാമണി യുടെയും മകന്‍ സുധീഷ് രാജ്(21) ആണ് മരിച്ചത്. പെരിയ പോളിടെക്‌നിക്കില്‍ ഇലക്ട്രിക്കല്‍ ഡിപ്ലോമ കഴിഞ്ഞതിന് ശേഷം ക്യാമ്പസ് ഇന്റര്‍വ്യൂ വഴി ന്യൂഡല്‍ഹിയില്‍ സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്നു. ജൂണ്‍ 10നാണ് ന്യൂഡല്‍ഹിയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഈ മാസം ആദ്യവാരം നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. എന്നാല്‍ നാടിനടുത്തുള്ള ഓഫീസിലേക്ക് രണ്ട് മാസം കഴിഞ്ഞാല്‍ സ്ഥലം മാറ്റം ലഭിക്കുമെന്നറിയിച്ചതിനെ തുടര്‍ന്ന് വരവ് റദ്ദ് ചെയ്തു. തിങ്കളാഴ്ച രാത്രിയോടെ പനി കാരണം താമസസ്ഥലത്ത് തളര്‍ന്നു വീണു എന്ന വിവരമാണ് നാട്ടില്‍ ലഭിച്ചത്. പിന്നീട് മരണം സംഭവിച്ചതായി അറിയിക്കുകയായിരുന്നു.
മൃതദേഹം ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ നാട്ടിലെത്തിച്ചു. പിന്നീട് പൊതു ദര്‍ശനത്തിന് വെച്ചതിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സഹോദരങ്ങള്‍: പി. രാഹുല്‍, സുജിത്ത് രാജ്, സുചിത്ര(കാറഡുക്ക വി.എച്ച്.എസ്.ഇ. വിദ്യാര്‍ത്ഥികള്‍).Recent News
  ചിത്രം തെളിഞ്ഞു; അങ്കംമുറുകി

  കാറില്‍ ആയുധങ്ങളുമായി 17 കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

  ലോക്‌സഭാ തിരഞ്ഞെടുപ്പ് മോദിക്കും പിണറായിക്കുമെതിരെയുള്ള യുദ്ധം-മുല്ലപ്പള്ളി

  കുമ്പളയില്‍ ക്ഷേത്രത്തിന്റെ വാതില്‍ കുത്തിത്തുറന്ന് വെള്ളിയാഭരണങ്ങള്‍ കവര്‍ന്നു

  പള്ളി ഇമാമിനെ അക്രമിച്ച സംഭവത്തില്‍ രണ്ടു പേര്‍ക്കതിരെ കേസ്; പ്രതികളെക്കുറിച്ച് സൂചന

  കല്യോട്ടെ ഇരട്ടക്കൊല: പ്രതിയെ കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവുണ്ടായിട്ടും ഏറ്റെടുക്കാന്‍ ഉദ്യോഗസ്ഥനെത്തിയില്ല

  പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍

  മത്സ്യ വില്‍പ്പനക്ക് ഉപയോഗിക്കുന്ന മോട്ടോര്‍ സൈക്കിള്‍ തകര്‍ത്ത നിലയില്‍

  കണക്കുകളെ കീറിമുറിച്ച് ജയപരാജയ ചര്‍ച്ച

  സതീഷ്ചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് മുഖ്യമന്ത്രി പിണറായി എത്തുന്നു

  മോദി ഭരണം തുടര്‍ന്നാല്‍ ഭരണഘടന തന്നെ ഇല്ലാതാവും-ഹൈദരലി തങ്ങള്‍

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; കാസര്‍കോട്ട് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ജില്ലാ കലക്ടര്‍

  രേഖകളുണ്ടായാലും പിഴയടക്കണം; ഹൈവേ പൊലീസ് പരിശോധനക്കെതിരെ വിമര്‍ശനം

  കര്‍ണാടകയില്‍ നിന്ന് കാണാതായ 17കാരനെ തേടി പൊലീസ് കാസര്‍കോട്ട്

  ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു