updated on:2018-08-08 07:10 PM
ബി.ജെ.പി ഓഫീസിന് നേരെ കല്ലേറ്; പൊലീസ് അന്വേഷണം തുടങ്ങി

www.utharadesam.com 2018-08-08 07:10 PM,
കാഞ്ഞങ്ങാട്: നീലേശ്വരം മാട്ടുമ്മലില്‍ ബി.ജെ.പി ഓഫീസിന് നേരെ കല്ലേറ്. സംഭവത്തില്‍ ബി.ജെ.പി നേതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം തുടങ്ങി. നീലേശ്വരം മേല്‍പാലത്തിന് സമീപം മാട്ടുമ്മല്‍ കോംപ്ലക്‌സിലെ തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെയാണ് കല്ലേറുണ്ടായത്.
ഉപ്പള സോങ്കാല്‍ പ്രതാപ് നഗറില്‍ സി.പി.എം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദിഖ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിനിടെയാണ് അക്രമമുണ്ടായത്. പ്രകടനം കടന്നുപോയ വഴിയില്‍ ബി.ജെ.പി, ബി.എം.എസ് കൊടിമരങ്ങളും പതാകകളും പിഴുതെറിഞ്ഞതായും പരാതിയുണ്ട്. കരിന്തളം ടൗണില്‍ കരിന്തളം ബാങ്കിന് സമീപത്തെ ബി.ജെ.പി കൊടിമരവും പതാകയും നശിപ്പിച്ചതായി കിനാനൂര്‍ കരിന്തളം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.



Recent News
  ചിത്രം തെളിഞ്ഞു; അങ്കംമുറുകി

  കാറില്‍ ആയുധങ്ങളുമായി 17 കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

  ലോക്‌സഭാ തിരഞ്ഞെടുപ്പ് മോദിക്കും പിണറായിക്കുമെതിരെയുള്ള യുദ്ധം-മുല്ലപ്പള്ളി

  കുമ്പളയില്‍ ക്ഷേത്രത്തിന്റെ വാതില്‍ കുത്തിത്തുറന്ന് വെള്ളിയാഭരണങ്ങള്‍ കവര്‍ന്നു

  പള്ളി ഇമാമിനെ അക്രമിച്ച സംഭവത്തില്‍ രണ്ടു പേര്‍ക്കതിരെ കേസ്; പ്രതികളെക്കുറിച്ച് സൂചന

  കല്യോട്ടെ ഇരട്ടക്കൊല: പ്രതിയെ കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവുണ്ടായിട്ടും ഏറ്റെടുക്കാന്‍ ഉദ്യോഗസ്ഥനെത്തിയില്ല

  പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍

  മത്സ്യ വില്‍പ്പനക്ക് ഉപയോഗിക്കുന്ന മോട്ടോര്‍ സൈക്കിള്‍ തകര്‍ത്ത നിലയില്‍

  കണക്കുകളെ കീറിമുറിച്ച് ജയപരാജയ ചര്‍ച്ച

  സതീഷ്ചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് മുഖ്യമന്ത്രി പിണറായി എത്തുന്നു

  മോദി ഭരണം തുടര്‍ന്നാല്‍ ഭരണഘടന തന്നെ ഇല്ലാതാവും-ഹൈദരലി തങ്ങള്‍

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; കാസര്‍കോട്ട് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ജില്ലാ കലക്ടര്‍

  രേഖകളുണ്ടായാലും പിഴയടക്കണം; ഹൈവേ പൊലീസ് പരിശോധനക്കെതിരെ വിമര്‍ശനം

  കര്‍ണാടകയില്‍ നിന്ന് കാണാതായ 17കാരനെ തേടി പൊലീസ് കാസര്‍കോട്ട്

  ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു