updated on:2018-08-07 06:59 PM
പണിമുടക്ക് പൂര്‍ണ്ണം; ഹര്‍ത്താല്‍ പ്രതീതി

www.utharadesam.com 2018-08-07 06:59 PM,
കാസര്‍കോട്: റോഡ് ഗതാഗതമേഖല പൂര്‍ണമായും കുത്തകവത്കരിക്കാനിടയാക്കുന്ന മോട്ടോര്‍വാഹന ഭേദഗതി ബില്ലിനെതിരെ ട്രേഡ് യൂണിയനുകളുടെ സംയുക്തസമരസമിതി ആഹ്വാനം ചെയ്ത പണിമുടക്ക് ജില്ലയില്‍ പൂര്‍ണ്ണം. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പണിമുടക്കുന്നതിനാല്‍ റോഡ് ഗതാഗതം നിശ്ചലമായി. കെ.എസ്.ആര്‍.ടി.സിക്കും സ്വകാര്യബസുകള്‍ക്കും പുറമെ ഓട്ടോറിക്ഷകള്‍, ടാക്‌സികള്‍, ചെറുകിടവാഹനങ്ങള്‍, ചരക്കുകടത്ത് വാഹനങ്ങള്‍ എന്നിവയും നിരത്തിലിറങ്ങിയില്ല. ബി.എം.എസ്. ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ സംയുക്തമായാണ് ഇന്ന് അര്‍ദ്ധരാത്രിവരെ പണി മുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. വാഹനങ്ങളില്ലാത്തതിനാല്‍ സ്‌കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഉള്‍പ്പെടെ മിക്ക സ്ഥാപനങ്ങളും ഇന്ന് പ്രവര്‍ത്തിക്കുന്നില്ല. നഗരത്തിലെ ഭൂരിഭാഗം കടകളും സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് കെ.എസ്.ആര്‍.ടി.സിയിലെ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി 24 മണിക്കൂര്‍ സൂചനാ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
രാവിലെ ചില ചരക്ക് വാഹനങ്ങള്‍ ഓടിയെങ്കിലും കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് വെച്ച് സമരാനുകൂലികള്‍ തടഞ്ഞുവെക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ചരക്ക് ലോറികള്‍ പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നിര്‍ത്തിയിട്ടു. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ പണി മുടക്കിയ തൊഴിലാളികള്‍ നഗരത്തില്‍ പ്രകടനം നടത്തി. പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി പഴയ ബസ്സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. സി.ഐ.ടിയു., ഐ.എന്‍.ടി.യു.സി., എ.ഐ.ടി.യു.സി., എസ്.ടി.യു. തുടങ്ങിയ സംഘടനകള്‍ സംയുക്തമായാണ് പ്രകടനം നടത്തിയത്. കെ. ഭാസ്‌കരന്‍, കെ. ഗിരികൃഷ്ണന്‍, എ. നാരായണന്‍, സി.എ. മുഹമ്മദ് കുഞ്ഞി, ഷാഫി ചാലക്കുന്ന്, പുരുഷോത്തമന്‍, വിജയന്‍ ചെര്‍ക്കള, കെ.ഗിരീഷ്, ആര്‍. വിജയകുമാര്‍, ഉമേശ് അണങ്കൂര്‍, സി.ജി. ടോണി, ഹരീന്ദ്രന്‍ ചെമ്മനാട്, സുബൈര്‍ മാര, ഷെരീഫ് കൊടവഞ്ചി, എസ്.എം. അബ്ദുല്‍ റഹ്മാന്‍, ഹസൈനാര്‍ താനിയത്ത്, അനീഫ്, ഖലീല്‍ പടിഞ്ഞാര്‍, അസ്‌കര്‍, ഇ. മണികണ്ഠന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കാഞ്ഞങ്ങാട് നഗരത്തിലും പണിമുടക്ക് അനുകൂലികള്‍ ചരക്ക് ലോറികള്‍ തടഞ്ഞു.



Recent News
  പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍

  കള്ളനോട്ട് കേസിലെ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി; പ്രിന്റ് ചെയ്ത മെഷീന്‍ കണ്ടെത്തി

  ഫോര്‍ട്ട് റോഡില്‍ തീപിടിത്തം

  വ്യാപാരിയില്‍ നിന്ന് 12 ലക്ഷം രൂപ വാങ്ങി വഞ്ചിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

  പിഞ്ചുകുഞ്ഞ് മരിച്ചത് തലക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; രക്ഷിതാക്കളെ ചോദ്യം ചെയ്യും

  കാറില്‍ കടത്തുകയായിരുന്ന കര്‍ണാടക നിര്‍മ്മിത മദ്യവുമായി മുണ്ട്യത്തടുക്ക സ്വദേശി അറസ്റ്റില്‍

  സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ ലോക നിലവാരത്തിലേക്കുയര്‍ത്തുന്നതിന് ഇടപെടും-ഗവര്‍ണര്‍

  കെ.എം. അഹ്മദ് സ്മാരക മാധ്യമ പുരസ്‌കാരം കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന് സമ്മാനിച്ചു

  സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിനതടവ്

  അനധികൃത കടവുകള്‍ നശിപ്പിച്ചു

  പുഴയില്‍ കണ്ടെത്തിയ മൃതദേഹം മുഹമ്മദ് കുഞ്ഞിയുടേതാണെന്ന് ഉറപ്പാക്കുന്ന തെളിവുകള്‍ ലഭിച്ചെന്ന് പൊലീസ്

  ബൈക്ക് ഉപേക്ഷിച്ചനിലയില്‍

  നാടക സംവിധായകന്‍ ചന്ദ്രാലയം നാരായണന്‍ അന്തരിച്ചു

  ഉളിയത്തടുക്കയില്‍ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്, വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും അക്രമം

  അഹ്മദ് മാഷ് അനുസ്മരണവും പുരസ്‌കാരദാനവും ഇന്ന്