updated on:2018-08-07 06:55 PM
അബൂബക്കര്‍ സിദ്ധീഖ് വധം: കത്തി കണ്ടെത്തി, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും

അശ്വത്
www.utharadesam.com 2018-08-07 06:55 PM,
ഉപ്പള: ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ സോങ്കാല്‍ പ്രതാപ് നഗറിലെ അബൂബക്കര്‍ സിദ്ധീഖി(22)നെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികളെ ഇന്ന് കോടതയില്‍ ഹാജരാക്കി. ഉപ്പള പ്രതാപ് നഗറിലെ അശ്വത്(38), ശാന്തിഗുരിയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കാര്‍ത്തിക്(23) എന്നിവരാണ് അറസ്റ്റിലായത്. സിദ്ധീഖിനെ കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തി. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് പ്രതാപ് നഗറിലെ വീടിന് അല്പം അകലെ വെച്ച് സിദ്ധീഖ് കൊല്ലപ്പെട്ടത്. പൊതു സ്ഥലത്ത് മദ്യ വില്‍പ്പന നടത്തുന്നതിനെച്ചൊല്ലിയുണ്ടായ സംഘട്ടനത്തില്‍ ഏര്‍പ്പെട്ടവരെ പിടിച്ച് മാറ്റുന്നതിനിടെയാണ് സിദ്ധീഖിന് കുത്തേറ്റത്. തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ വെച്ചാണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെ ശാന്തിഗുരി കുന്നിന് മുകളില്‍വെച്ചാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് ഒന്നാം പ്രതി അശ്വതിനെ കൊലനടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സി.ഐ.മാരായ കെ. പ്രേംസദന്‍, സി.ബി തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. കൊല നടന്ന സ്ഥലത്തിന് സമീപമുള്ള കുറ്റിക്കാട്ടില്‍ നിന്നാണ് കത്തി കണ്ടെത്തിയത്. പ്രതികള്‍ സഞ്ചരിച്ച രണ്ട് ബൈക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൃത്യം നടത്തിയത് അറസ്റ്റിലായ രണ്ട് പേരാണെന്നും കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് ഇവരെ കസ്റ്റഡിയില്‍ വാങ്ങുമെന്നും പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട സിദ്ധീഖിന്റെ മൃതദേഹം ഇന്നലെ രാത്രിയോടെ സോങ്കാല്‍ പ്രതാപ് നഗര്‍ ബദരിയ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. മൃതദേഹം ഒരു നോക്ക് കാണാന്‍ നാടിന്റെ നാനാ ഭാഗത്ത് നിന്നുമുള്ള ആയിരങ്ങള്‍ എത്തിയിരുന്നു. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം പി. കരുണാകരന്‍ എം.പി., ഇ.പി. ജയരാജന്‍ എം.എല്‍.എ., സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങിയാണ് സോങ്കാലിലെ വീട്ടിലേക്ക് കൊണ്ടുവന്നത്. പരിയാരം, പിലാത്തറ, പയ്യന്നൂര്‍, കാലിക്കടവ്, ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്, പാലക്കുന്ന്, കാസര്‍കോട്, കുമ്പള, ഉപ്പള എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് സോങ്കാലിലെ വീട്ടില്‍ പൊതു ദര്‍ശനത്തിന് വെച്ച ശേഷമാണ് മയ്യത്ത് ഖബറടക്കിയത്.



Recent News
  ബിരുദ വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി

  ഓട്ടോയില്‍ വാനിടിച്ച് മരിച്ച യുവാവിന്റെ കുടുംബത്തിന് 15.2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

  മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ബംഗളൂരുവില്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ വീട്ടുവേലക്ക് നിര്‍ത്തി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ദമ്പതികള്‍ക്കെതിരെ കേസ്

  രണ്ട് ടോറസ് ലോറികളില്‍ കടത്തുകയായിരുന്ന മണല്‍ പിടിച്ചു

  വൃദ്ധ സദനത്തില്‍ പ്രവേശിപ്പിച്ച തമിഴ്‌നാട് സ്വദേശി മരിച്ചു

  വാട്‌സ് ആപ്പില്‍ വ്യാജ പ്രചരണം നടത്തിയതിന് യുവാവ് അറസ്റ്റില്‍

  കുടകില്‍ മണ്ണിടിച്ചില്‍; കാസര്‍കോട്ടേക്കുള്ള

  വ്യവസായ എസ്റ്റേറ്റില്‍ മരം വീണ് വൈദ്യുതി തൂണുകള്‍ തകര്‍ന്നു; ട്രാന്‍സ്‌ഫോര്‍മര്‍ തകരാറിലായി

  പയസ്വിനി പുഴ കരകവിഞ്ഞൊഴുകി; ജാല്‍സൂര്‍-പരപ്പ പാതയില്‍ വെള്ളം കയറി

  യുവതിയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  ജോലിക്കിടെ ഷോക്കേറ്റ് മരിച്ച ലൈന്‍മാന്റെ മൃതദേഹം വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചു

  ദുരിതബാധിതരെ സഹായിക്കാന്‍ വ്യാപാരികളും

  ചേരങ്കൈയില്‍ അഞ്ച് വീടുകള്‍ക്ക് ഭീഷണി, തൃക്കണ്ണാട്ടെ 27 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

  ഉപ്പള സ്വദേശി ഖത്തറില്‍ അന്തരിച്ചു