updated on:2018-08-07 06:31 PM
ദേശീയ കാര്‍ റാലി-2018: മൂസ ഷരീഫ് കുതിപ്പ് തുടരുന്നു

www.utharadesam.com 2018-08-07 06:31 PM,
കോയമ്പത്തൂര്‍: അഞ്ച് തവണ ദേശീയ കാര്‍ റാലി ചാമ്പ്യന്‍ പട്ടം മാറോടണച്ച മൊഗ്രാല്‍ സ്വദേശി മൂസ ഷരീഫ് ആറാം കിരീടം തേടി കുതിക്കുന്നു. കോയമ്പത്തൂരില്‍ സമാപിച്ച എം. ആര്‍.എഫ്-എഫ്.എം.എസ്.സി.ഐ ഇന്ത്യന്‍ നാഷണല്‍ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്-2018 ന്റെ രണ്ടാം റൗണ്ടിലും നിലവിലുള്ള ജേതാക്കളായ മൂസ ഷരീഫ്-ഗൗരവ് ഗില്‍ സഖ്യം തകര്‍പ്പന്‍ വിജയം നേടി. രണ്ട് ദിവസങ്ങളിലായി നടന്ന റാലിയുടെ 5 സ്റ്റേജുകളിലും വ്യക്തമായ മേധാവിത്വം പുലര്‍ത്തിയാണ് ഈ സഖ്യം വിജയം കൊയ്തത്. ഒരു മണിക്കൂര്‍ 14 മിനിറ്റ് 30 സെക്കന്റ് കൊണ്ട് നിശ്ചിത ദൂരം താണ്ടി അമിത്രജിത് ഘോഷ്-അശ്വിന്‍ നായക് സഖ്യത്തെ പിന്നിലാക്കിയാണ് മൂസ ഷരീഫ് സഖ്യം വിജയിച്ചത്. ടീം മഹീന്ദ്ര അഡ്‌വെഞ്ചേഴ്‌സിന് വേണ്ടി കളത്തിലിറങ്ങിയ മൂസ ഷരീഫിന്റെ 31-ാം ദേശീയ റാലി വിജയമാണിത്.



Recent News
  പെയിന്റിങ് ജോലിക്കിടെ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

  വിദ്യാര്‍ത്ഥി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

  കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി

  എ.കെ അബ്ദുല്‍ റഹ്മാന്‍ മുസ്ല്യാര്‍ അന്തരിച്ചു

  ഓണ്‍ലൈന്‍ വ്യാപാര ഏജന്റെന്ന് ധരിപ്പിച്ച് തട്ടിപ്പ് നടത്തിയവരെ പിടിച്ചത് കോട്ടയത്ത് വെച്ച്

  വയോധികയുടെ സ്വര്‍ണ്ണാഭരണങ്ങളുമായി മുങ്ങിയ കാസര്‍കോട് സ്വദേശിനി റിമാണ്ടില്‍

  ദേശീയപാതയിലെ ചെരിവ് വിനയാകുന്നു; ഷിറിയയില്‍ ലോറിമറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

  നടപടി വരുമെന്ന പ്രഖ്യാപനത്തിനിടയിലും പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നു

  അസുഖത്തെ തുടര്‍ന്ന് ചുമട്ട് തൊഴിലാളി മരിച്ചു

  ക്വാറി തൊഴിലാളി തൂങ്ങി മരിച്ചു

  ബഷീര്‍ കുമ്പള അന്തരിച്ചു

  കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

  രാഷ്ട്ര പാരമ്പര്യം കാക്കാന്‍ സര്‍ക്കാരിനും കോടതിക്കും തുല്യ ബാധ്യതയെന്ന് സമസ്ത പ്രസിഡണ്ട്

  സൂററ്റ് എന്‍.ഐ.ടി എം.ടെക്ക് പരീക്ഷയില്‍ കാസര്‍കോട് സ്വദേശിനിക്ക് ഒന്നാം റാങ്ക്

  ദേവലോകം എഞ്ചിനീയറിംഗ് കോളേജ് ഇന്ന് സാമൂഹ്യദ്രോഹികള്‍ക്ക് അധോലോകം