updated on:2018-08-06 07:15 PM
ഉപ്പളയിലെ കൊലപാതകം രാഷ്ട്രീയ പ്രേരിതമല്ല -അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള

www.utharadesam.com 2018-08-06 07:15 PM,
കാസര്‍കോട്: ഉപ്പള സോങ്കാലിലെ സി.പി.എം പ്രവര്‍ത്തകന്‍ സിദ്ദീഖിന്റെ കൊലപാതകം രാഷ്ട്രീയ പ്രേരിതമല്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള. കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ 'മീറ്റ് ദി പ്രസ്' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ നടപടി എടുക്കണം. മദ്യവില്‍പനയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ഉപ്പളയിലെ കൊലയ്ക്ക് കാരണം. സി.പി.എം മുതലെടുപ്പ് രാഷ്ട്രീയം ഒഴിവാക്കണം-ശ്രീധരന്‍ പിള്ള പറഞ്ഞു.
കാസര്‍കോട്ട് എയിംസ് അനുവദിച്ചുകിട്ടുന്നതിന് പാര്‍ട്ടി ശക്തമായ സമ്മര്‍ദ്ദം ചെലുത്തും. കാസര്‍കോടിന് ഒരു മെഡിക്കല്‍ കോളേജ് കൂടിയെ തീരു. 2014ല്‍ രാജ്യത്ത് 14 എയിംസ് കോളേജുകള്‍ തുടങ്ങാനുള്ള ശ്രമമുണ്ടായി. പക്ഷെ സ്ഥലം ലഭ്യമാവാത്തതിനാല്‍ കേരളത്തിന് എയിംസ് നഷ്ടമായി.
കാസര്‍കോട്ട് ജില്ലാ കലക്ടര്‍ ഇല്ലാതെ ഒരുമാസമായി. എന്തുകൊണ്ടാണിത്. ഐ.എ.എസുകാര്‍ക്ക് ക്ഷാമുണ്ടായിട്ടോ, അതോ പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നംമൂലമാണോ? എത്രയും പെട്ടെന്ന് ജില്ലാ കലക്ടറുടെ ഒഴിവ് നികത്താന്‍ നടപടിയുണ്ടാവണം.
കേരളത്തില്‍ ബി.ജെ.പിക്ക് അനന്തമായ സാധ്യത തെളിഞ്ഞുവരുന്നുണ്ടെന്നും മറ്റു പാര്‍ട്ടികളില്‍ നിന്ന് പ്രമുഖ നേതാക്കളടക്കം ബി.ജെ.പിയിലേക്ക് വരാന്‍ ഒരുങ്ങുകയാണ്. സി.പി.എമ്മിന്റെ ഗ്രാഫ് താഴോട്ട് തന്നെയാണ്. സി.പി.എം ആശാനും വിളക്കുമായി ഒതുങ്ങി -ശ്രീധരന്‍ പിള്ള പറഞ്ഞു.
കീഴാറ്റൂര്‍ വിഷയത്തിലും സി.പി.എമ്മിന്റെയും കേരള ഭരണകൂടത്തിന്റെയും നിഷേധാത്മക സമീപനാണ് ഉണ്ടായത്. ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്തും ഒപ്പമുണ്ടായിരുന്നു. പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന കെ.വി പത്മേഷ് സ്വാഗതം പറഞ്ഞു.



Recent News
  21കാരിയെ കാണാതായി

  കരിമ്പ് ജ്യൂസ് യന്ത്രം മറിച്ചിട്ട് നശിപ്പിച്ചു

  മുഹമ്മദലി പെരുമ്പള അന്തരിച്ചു

  വീട്ടമ്മക്ക് നായയുടെ കടിയേറ്റു

  ആയിരങ്ങള്‍ ആദ്യാക്ഷരം കുറിച്ചു

  ആസിഫ് ഫുട്‌സാല്‍ പ്രൊമോഷന്‍ കമ്മിറ്റി ചെയര്‍മാന്‍; വീരമണി സീനിയര്‍ ടീം സെലക്ടര്‍

  ഇടിമിന്നല്‍: ഭിത്തിയില്‍ വിള്ളല്‍ വീണു, ഉപകരണങ്ങള്‍ കത്തിനശിച്ചു

  ഓട്ടോയിലിടിക്കാതിരിക്കാന്‍ വെട്ടിച്ച മീന്‍ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

  ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

  മുജംകാവ് പാര്‍ത്ഥസാരഥി ക്ഷേത്ര തീര്‍ത്ഥ സ്‌നാനത്തിന് ഭക്തജനത്തിരക്ക്

  പയ്യന്നൂരില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് നാല് മരണം

  അധികൃതരുടെ അനാസ്ഥ; ലക്ഷങ്ങള്‍ വിലമതിക്കുന്ന ട്രാക്ടര്‍ തുരുമ്പെടുത്ത് നശിക്കുന്നു

  കുമ്പളയില്‍ ക്ഷേത്രത്തിന്റെ വാതില്‍ തകര്‍ത്ത് വിളക്കുകളും ചെമ്പ് പാത്രങ്ങളും കവര്‍ന്നു

  കാറും ബൈക്കും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു

  കടലില്‍ മുങ്ങിമരിച്ച വിദ്യാര്‍ത്ഥിയുടെ മയ്യത്ത് ഖബറടക്കി