ബി.ജെ.പി അനുകൂല അഭിഭാഷക സംഘടനക്ക് വിജയം
www.utharadesam.com 2018-07-13 03:05 PM,
കാസര്‍കോട്: കാസര്‍കോട് ബാര്‍ അസോസിയേഷന് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. അനുകൂല അഭിഭാഷക സംഘടനയ്ക്ക് വിജയം. ജനറല്‍ സീറ്റിലെ 12 സ്ഥാനങ്ങളില്‍ പതിനൊന്നും ബി.ജെ.പി. അനുകൂല സംഘടനയായ അഭിഭാഷക പരിഷത്ത് നേടി.
അതേ സമയം ട്രഷറര്‍ സ്ഥാനം കോണ്‍ഗ്രസ് അനുകൂല അഭിഭാഷക സംഘടനക്കാണ്. എ.സി. അശോക്കുമാറാണ് ബാര്‍ അസോസിയേഷന് പ്രസിഡണ്ട്. കെ. കരുണാകരന് നമ്പ്യാരെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കെ. പത്മനാഭയാണ് ട്രഷറര്‍. വി. ബാലകൃഷ്ണ ഷെട്ടി (വൈ.പ്രസി.), കെ. രാജേഷ്(ജോ.സെക്ര.), കെ.എം. വീണ, പി. ഗണേശ്, കെ.ജെ. നവീന്‍ (സീനിയര്‍. എക്സി.), എം. ധന്യശ്രീ, കെ. ജനാര്‍ദ്ദന, എസ്.കെ. പ്രജിത് (ജൂനിയര്‍ എക്സി.) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.